Tag: Mannarkkad

കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ; 4 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും പിടികൂടി
Kerala

കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ; 4 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും പിടികൂടി

കൊച്ചി: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ അറസ്റ്റില്‍. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, ഹരിപ്പാട് സ്വദേശികളായ അതുല്‍ദേവ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. കഴിഞ്ഞ ദിവസം മണ്ണാര്‍കാടുള്ള സംഘം ഹരിപ്പാടുള്ള സംഘത്തിന് 2 കിലോ കഞ്ചാവ് 60,000 രൂപയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ കഞ്ചാവിന് ഗുണനിലവാരമില്ലെന്നും പണം തിരികെ നല്‍കണമെന്നും ഹരിപ്പാടുള്ളവര്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൊച്ചിയിലെ മെട്രോ പില്ലറിനു സമീപം സംഘം കഞ്ചാവ് കൊണ്ടുവയ്ക്കുകയും മണ്ണാര്‍കാടു നിന്നുള്ളവര്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന് മണ്ണാര്‍കാട് സംഘത്തെ ഹരിപ്പാട് സംഘം കാറ...
Crime, Other

ജോലി നിരസിച്ചതിൽ വൈരാഗ്യം, സൗദിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം : ജോലി നിരസിച്ചതിൽ വൈരാഗ്യം. സൗദിയിൽ ബംഗാളിയുടെ കുത്തേറ്റ് മണ്ണാർക്കാട്ടുകാരൻ കൊല്ലപ്പെട്ടു. പുല്ലശ്ശേരി കൂമ്പാറ ചേരിക്കപാടം സെയ്‌ദിൻ്റെ മകൻ അബ്‌ദുൽ മജീദ് (47)ആണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ പിടികൂടി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. സൗദി അബഹ ജിസാനിൽ ചൊവ്വാഴ്ച‌ രാത്രിയോടെയാണ് സംഭവം. ഇവിടെ വ്യാപാരം നടത്തുന്ന മജീദിന്റെ മുൻജീവനക്കാരിലൊരാളായ ബംഗാൾ സ്വദേശി വീണ്ടും ജോലി അഭ്യർത്ഥിച്ച് എത്തുകയായിരുന്നു. ഇവർ തമ്മിൽ സൗഹൃദ സംഭാഷണം നടന്നെങ്കിലും നിലവിൽ ജോലി ഒഴിവില്ലെന്ന് പറഞ്ഞ് മജീദ് നിരസിച്ചു. ഇതിലെ വൈരാഗ്യം മൂലം ബംഗാളി സുഹൃത്തുക്കളായ രണ്ടുപേരെയും കൂട്ടി മജീദിനെ അപായപ്പെടുത്തുകയായിരുന്നു. ഇതിൽ രണ്ടുപേരെ സൗദി പോലീസ് പിടികൂടിയിട്ടുണ്ട്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. മജീദിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികളുമായുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.ഭാര്യയും രണ്ടു മക...
Kerala, Other

ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു, ബസ് നിര്‍ത്താതെ പോയി

പാലക്കാട്: മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാനക്കാണ് പരിക്കേറ്റത്. ബസില്‍ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മര്‍ജാന ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. പതിവ് പോലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികള്‍ ഇറങ്ങി അടുത്തതായി മര്‍ജാന ഇറങ്ങാന്‍ പോകുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥി ബസില്‍ നിന്നും പുറത്തേക്ക് വീണത്. കുട്ടി വീണത് കണ്ടിട്ടും ബസ് മുന്നോട്ട് പോയി. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. ഓ...
Kerala, Other

പിതാവിനൊപ്പം കുളിക്കാന്‍ എത്തിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു

പാലക്കാട് : മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ പിതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവര്‍. പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു. വിവാഹിതരായ റമീഷയും നിഷിതയും ഓണാവധിക്ക് വിരുന്ന് വന്നതാണ്. അപകടത്തില്‍ പെട്ട യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാ...
Accident

ജോലി കഴിഞ്ഞ് വരുന്നതിനിടെ പരിക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ( 22 ) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മാണിക്ക് പുഴക്കാട്ടിരിയിൽ വെച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ എറപ്പറമ്പൻ അലിയുടെ മകൻ അഫ്‌ലഹ് [ 22 ] പരിക്കുകളോടെ ചികിത്സയിലാണ്. പോസ്മോർട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് കബറടക്കം നടത്തും. സഹോദരങ്ങൾ : ഷഹാന .ഷെറിൻ ഫർഹ , ഷഹ്‌മ ...
Accident

കൊണ്ടോട്ടിയിൽ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കൊണ്ടോട്ടി : കോടങ്ങാട് അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്ക്. ബൈക്ക് യാത്രികനായപെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിയും മണ്ണാർക്കാട് താമസക്കാരനുമായ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. സുഹൃത്ത് സതീഷിന് ഗുരുതര പരിക്കേറ്റു. അപകടം പുലർച്ചെ ഒരു മണിക്ക്. ഇരുവരും മലപ്പുറത്ത് ഫ്രൂട്‌സ് കടയിൽ ജോലി ചെയ്യുന്നവരാണ്. രാത്രി ഒരുമണിയോടെ കോഴിക്കോട് പാലക്കാട് ദേശിയപാതയിൽ കൊണ്ടോട്ടി കോടങ്ങാട് വെച്ച് വേങ്ങര സ്വദേശികൾ സഞ്ചരിച്ച ടാർ ജീപ്പും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. അപകടം നടന്ന ഉടനെ പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ ...
Kerala

12 കാരനെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: മണ്ണാര്‍ക്കാട് 12 വയസ് ആണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് 43 വര്‍ഷം കഠിനതടവ് ശിക്ഷയും 2,11,000 രൂപ പിഴയും. 35 കാരനായ ഹംസയെയാണ് പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍, അജിത്കുമാര്‍ എന്നിവരാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. ...
Accident

നിർത്തിയിട്ട ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു, ലോറി ജീവനക്കാരൻ മരിച്ചു

കോഴിക്കോട്: കടയിലേക്ക് കോഴിയെ ഇറക്കി കൊണ്ടിരിക്കുകയായിരുന്ന ലോറിയിൽ കെ എസ് ആർ ടി സി ബസ്സിടിച്ചു ലോറിയിലെ തൊഴിലാളി മരിച്ചു. കോഴിക്കോട് അരീക്കാട് ഇന്ന് പുലർച്ചെ 5 മണിക്കാണ് അപകടം. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ നിന്ന് ലോഡ് ഇറക്കുകയായിരുന്നു ഷഫീഖ്. അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷഫീഖ് ലോറിയിൽ നിന്ന് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ...
Crime

13 കാരി പ്രസവിച്ചു, 16 കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തെ മറ്റൊരാളുടെ പേരാണ് പറഞ്ഞിരുന്നതെങ്കിലും അന്വേഷണത്തിൽ സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ...
Accident

മണ്ണാർക്കാട് നാട്ടുകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു പള്ളിക്കൽ സ്വദേശി മരിച്ചു

മണ്ണാർക്കാട്- നാട്ടുകല്ലിന് സമീപം അമ്പത്തഞ്ചാം മൈലിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു കൊണ്ടോട്ടിക്ക് അടുത്ത് പള്ളിക്കൽ സ്വദേശി മരിച്ചു. കരിപ്പൂർ പള്ളിക്കൽ പുളിയംപറമ്പ് കുണ്ടിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് അലി എന്ന ബാവ (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനായ ലോട്ടറി കച്ചവടക്കാരൻ ഭീമനാട് കൂമഞ്ചേരി ബാലകൃഷ്ണന് (61) പരിക്കേറ്റു. ബൈക്കിൽ മലപ്പുറത്ത് നിന്ന് വരികയായിരുന്നു ബാവ. റോഡരികിൽ നിന്ന് നടുഭാഗത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ബാവയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാവ മരിച്ചു. ഉമ്മ, കുഞ്ഞത്തുട്ടി. ഹസീന യാണ് ഭാര്യ. മക്കൾ, അമൻ, സച്ചു. സഹോദരങ്ങൾ- റഹ്മത്ത്, ആയിഷ നബീല, അബ്ദുറഹീം, അമീറലി. കബറടക്കം വ്യാഴഴ്ച 10 മണിക്ക് പുളിയംപറമ്ബ് ജുമാ മസ്ജിദിൽ. അപകടത്തിന്റെ സി സി ടി വി ദൃശ്യം.. https://youtu.be/ZTbuzrDEZSA ...
error: Content is protected !!