ബി ആർ സി വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി
തിരൂരങ്ങാടി : സമഗ്ര ശിക്ഷാ കേരള, മലപ്പുറം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ബി. ആർ. സി. പരപ്പനങ്ങാടി-വേങ്ങര സംയുക്തമായി ബി ആർ.സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള എൽ.പി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കായുള്ള എച്ച്.ഐ,എൽ. എം ഡി,വി.ഐ വിഭാഗങ്ങളിൽ UDID വെരിഫിക്കേഷൻ, മെഡിക്കൽ ബോർഡ്, വൈദ്യ പരിശോധന ക്യാമ്പ് പരപ്പനങ്ങാടി ബി ആർ സി ഹാളിൽ വച്ച് സംഘടിപ്പിച്ചു. പരപ്പനങ്ങാടി ബി. പി. സി .കൃഷ്ണൻ.IEDC വിഭാഗം ചുമതലയുള്ള ട്രെയിനർ സുധീർ.കെ കെ, എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സി. ആർ.സി.സി മാർ എന്നിവർ ക്യാമ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിച്ചു. അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടർ അജിത്ത് ഖാൻ, ഓർത്തോ ടെക്നീഷ്യൻ മനോജ്, ഇ.എൻ.ടി വിഭാഗത്തിൽ ഡോക്ടർ മുജീബ് തോട്ടശ്ശേരി, ഓഡിയോളജിസ്റ്റ് തഫ്സീറ.പി, നേത്രരോഗ വിഭാഗത്തിൽ ഡോക്ടർ സൗദ, ഒഫ്താൾമോളജിസ്റ്റ്...