Saturday, October 10

Tag: Minister AP anilkumar

തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Other

തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഭരണസേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി വില്ലേജ് ഓഫീസും സ്മാർട്ട് സംവിധാനത്തിലേക്ക്. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർവഹിച്ചു. തിരൂരങ്ങാടി വില്ലേജ് വിഭജിച്ച് തിരൂരങ്ങാടി, തൃക്കുളം വില്ലേജുകൾ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്ക് നിരന്തരം കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി, ആവശ്യമായ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തിരൂരങ്ങാടിയിൽ രണ്ട് വില്ലേജ് ഓഫീസുകൾ വേണമെന്ന ആവശ്യം വില്ലേജ് പുനഃക്രമീകരണത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യമായും കടലാസ് രഹിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് വ...