Tag: Minister R Bindu

പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും : മന്ത്രി. ഡോ.ആർ ബിന്ദു
Local news

പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും : മന്ത്രി. ഡോ.ആർ ബിന്ദു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി. ഡോ.ആർ ബിന്ദു. പരപ്പനങ്ങാടിയിലെ നിർദ്ദിഷ്ട സയൻസ് & ടെക്‌നോളജി മ്യൂസിയവും പ്ലാനറ്റേറിയവും നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന് മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയെ അറിയിച്ചത്. നിയമസഭയിലെ സബ്മിഷനിൽ ഈ പദ്ധതിയുടെ കെട്ടിട നിർമ്മാണം 90 ശതമാനവും വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയിലാണ്. ഇനി നക്ഷത്ര ബംഗ്ളാവ് അടക്കമുള്ളവയുടെ മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. ഈ പദ്ധതിക്ക് വേ...
Education

താനൂരിന്റെ സ്വപ്നം പൂവണിയുന്നു, ഗവ.കോളേജിന് സ്വന്തം കെട്ടിടമുയരുന്നു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതി- മന്ത്രി ഡോ. ആര്‍ ബിന്ദു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി മുന്നോട്ടു പോവാന്‍ കഴിയുന്ന രൂപത്തിലുള്ള അനുഭവ ഭേദ്യമായ പഠന രീതിയിലാണ് അടുത്ത വര്‍ഷം മുതല്‍ കോളേജുകളിലെ പുതിയ കരിക്കുലം തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഒഴൂർ വെട്ടുകൂളത്ത് നിര്‍മിക്കുന്ന താനൂര്‍ ഗവ. കോളേജ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണപരമായ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലാണ് സര്‍ക്കാര്‍. നൈപുണികതയ്ക്ക് പ്രാധാന്യം നല്‍കുക, പഠിക്കുമ്പോള്‍ തന്നെ തൊഴിലിനും ആഭിമുഖ്യം നല്...
Other, university

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിന് കെല്‍പ്പുണ്ടാകണം ; മന്ത്രി ഡോ. ആര്‍. ബിന്ദു

കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും (ഐ.ക്യു.എ.സി.), ഗവേഷണ ഡയറക്ടറേറ്റിന്റെയും പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുത്തന്‍ അറിവുകള്‍ സ്വയം വികസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ക്ലാസ് മുറിക്കകത്തും പുറത്തും ഉണ്ടാകണം. വിദ്യാഭ്യാസം വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടിലൂടെ ആയാല്‍ മാത്രമേ സര്‍ഗാത്മക സാഹചര്യങ്ങളുണ്ടാകൂ. പുതിയ ബിരുദ പഠനരീതി അതിന് സഹായിക്കും. ഇതിനായി മെയ് അവസാനത്തോടെ സര്‍വകലാശാലാ-കോളേജ് അധ്യാപകര്‍ക്ക് പുതിയ പാഠ്യപദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിനായി സ്‌കില്‍ കോഴ്‌സുകള്‍ക്ക് ക്രെഡിറ്റ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. ...
Other

സർക്കാരിന്റേത് കാലാനുസൃതമായ വികസന സമീപനം: മന്ത്രി ആർ ബിന്ദു

താനൂർ : സംസ്ഥാനം ഉയർത്തിപ്പിടിച്ച മികച്ച മാതൃകകളുടെ ചുവടുപിടിച്ച് പുതിയ ലോകം ആവശ്യപ്പെടുന്ന കാലാനുസൃതമായ വികസന സമീപനമാണ് സർക്കാരിന്റേതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താനൂർ ഉണ്ണ്യാൽ സ്റ്റേഡിയത്തിൽ നടന്ന താനൂർ മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം - 0.71%. ഈ പട്ടികയിൽ ഉൾപ്പെട്ട ഏകദേശം 64000 കുടുംബങ്ങളെ സമ്പൂർണ്ണമായി പുനരുദ്ധരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികൾ പുരോഗമിക്കുന്നു. ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സർക്കാർ നൽകും. ഭവന രഹിതർ ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കും. വയോജനക്ഷേമം, ഭക്ഷ്യസുരക്ഷ, ടൂറിസം, സ്റ്റാർട്ട്‌ അപ്പ് മിഷൻ, ദേശീയ - സംസ്ഥാനപാത വികസനം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം ഒന്നാമതാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ...
Local news, Other

ചീര്‍പ്പിങ്ങല്‍ സയന്‍സ് പാര്‍ക്ക് തുടര്‍ പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കും ; മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കി

പരപ്പനങ്ങാടി : സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തി നിര്‍ത്തിവെച്ച പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ റീജണല്‍ സയന്‍സ് പാര്‍ക്ക് ആന്‍ഡ് പ്ലാനറ്റോറിയം പദ്ധതിയുടെ തുടര്‍ പ്രര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസ് ചേമ്പറില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെയും കെപിഎ മജീദ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും യോഗത്തില്‍ ഇത് സംബന്ധിച്ച വിശദമായി ചര്‍ച്ച ചെയ്യുകയും, തുടര്‍ നടപടികള്‍ വേഗത്തിലാക്കി സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം തന്നെ തുടങ്ങാന്‍ കെഎസ്എസ്ടിഎം ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സയന്‍സ് പാര്‍ക്ക് പദ്ധതി ഇനിയും നീട്ടിക്കൊണ്ട് പോകാനാവില്ല എന്നും, ആവശ്യമായ തുക വകയിരുത്തി റീജ...
Kerala, Malappuram, Other

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

മഞ്ചേരി : ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലെ തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ നിർമിച്ച സ്‌നേഹവീടുകളുടെ തക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വിവിധ സർക്കാർ പദ്ധതികളിലൂടെ മൂന്നരലക്ഷം അർഹരായവർക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. നാഷനൽ സർവീസ് സ്‌കീം വഴി ആയിരം വീടുകൾ നിർമിച്ചു നൽകും. ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികൾ മനുഷ്യത്വമുള്ളവരായി വളരുമെന്നും മറ്റുള്ളവരെ ചേർത്ത് പിടിക്കാനുള്ള മനസ് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ അംഗങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ചാണ് മൂന്ന് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്. പരിപാടിയിൽ അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ....
Malappuram

ഉന്നത വിദ്യഭ്യാസ രംഗത്ത് ജില്ലക്ക് പ്രഥമ പരിഗണന നല്‍കും-മന്ത്രി ആര്‍.ബിന്ദു

ജില്ലയുടെ ഉന്നത വിദ്യഭ്യാസരംഗത്തെ പുരോഗതിക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സീറ്റുകളും കോഴ്സുകളും അനുവദിക്കുന്നതിന് മലബാര്‍ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ടെന്നും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കൊണ്ടോട്ടി ഗവ.കോളജില്‍ കിഫ്ബി ഫണ്ടില്‍ നിര്‍മിച്ച 6.3 കോടി രൂപയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഉന്നത സ്‌കില്‍ ഡവലപ്മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കും. അസാപിന് കീഴിലുള്ള പദ്ധതികള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ക്കാണ് ഇനി ഊന്നല്‍ നല്‍കുക. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുള്ള പുതുതലമുറ കോഴ്സുകളും സംസ്ഥാനത്തെ ഗവ. കോളജുകളില്‍ ലഭ്യമാക്കാന്‍ ശ്രമിച്...
error: Content is protected !!