Sunday, November 29

Tag: Mn kunhimuhammad haji

മുതിർന്ന കോൺഗ്രസ്, സുന്നി നേതാവ് തിരൂരങ്ങാടി എം എൻ കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു
Obituary

മുതിർന്ന കോൺഗ്രസ്, സുന്നി നേതാവ് തിരൂരങ്ങാടി എം എൻ കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു

തിരൂരങ്ങാടി: മുതിർന്ന കോൺഗ്രസ് നേതാവും സുന്നി നേതാവുമായ എം എൻ കുഞ്ഞിമുഹമ്മദ് ഹാജി (95) അന്തരിച്ചു. കെ പി സി സി അംഗം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്, ദീ ർഘകാലം ഡിസിസി ട്രഷറർ, തിരൂരങ്ങാടി വലിയപള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറി, ഹിദായത്തു സ്വിബ് യാൻ സംഘം വർക്കിംഗ് പ്രസിഡണ്ട്, താഴെചിന മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, മേലേചിന മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ടൗൺ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറി, തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ വഹിക്കുന്നു.തിരൂരങ്ങാടിയിലെ പ്രസിദ്ധ കുടുംബമായ പരേതനായ മെതുവിൽ നാലകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ആച്ചുട്ടി ഹജ്ജുമ്മയുടെയും മകനായി 1936 മാർച്ച് അഞ്ചിന് ജനിച്ചു. കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഫിനാൻസ് സെക്രട്ടറി, എസ് വെെ എസ് ജില്ലാ ട്രഷറർ, മലപ്പുറം ഡിസിസി ട്രഷറർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗ...