Tag: molested

എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, സിഐയും ബലാത്സംഗം ചെയ്തു, ഡിവൈഎസ്പി ബെന്നിയും ഉപദ്രവിച്ചു ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ
Malappuram

എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, സിഐയും ബലാത്സംഗം ചെയ്തു, ഡിവൈഎസ്പി ബെന്നിയും ഉപദ്രവിച്ചു ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം : മലപ്പുറം മുന്‍ എസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ രംഗത്ത്. മലപ്പുറം മുന്‍ എസ്പിയായിരുന്ന സുജിത്ത് ദാസ്, പൊന്നാനി സിഐ വിനോദ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പറയുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എസ്.പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന...
Kerala

ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചു ; യുവാവിന് 77 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരവധി തവണ ലൈംഗിക പീഢനത്തിനിരയാക്കിയ കേസില്‍ യുവാവിന് 77 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. പത്തനംതിട്ട പ്രമാടം ഇളകൊള്ളൂര്‍ കളര്‍ നില്‍ക്കുന്നതില്‍ സോമന്‍ മകന്‍ സുനിലിനെ(27)യാണ് പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. പ്രതിക്ക് 77 വര്‍ഷം കഠിന തടവിന് പുറമെ മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ ഒന്നര വര്‍ഷം അധിക കഠിന തടവും ഒടുക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 2019ലാണ് കേസിന് ആസ്പദമായ സംഭവം. ബന്ധുവായ 14 കാരിയെ പ്രതി ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയം മൂലം പെണ്‍കുട്ടി അന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല. 2022ല്‍ പ്രതി വീണ്ടും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നപ്പോഴാണ് ഇരയായ പെണ്‍കുട്ടി ബന്ധുവായ മറ്റ...
Kerala

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 20 വര്‍ഷം തടവും പിഴയും

കാസര്‍കോട്: ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിനെ(38)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരുപത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ 2വര്‍ഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം. ഒമ്പത് കാരിയെ ഇയാള്‍ മദ്രസയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. ...
Other

പരീക്ഷയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അധ്യാപകന് ഏഴു വര്‍ഷം തടവ് ശിക്ഷ

കോഴിക്കോട്: കോഴിക്കോട്: പരീക്ഷയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് 7 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയില്‍ ലാലുവിനെയാണ് ശിക്ഷിച്ചത്. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു അധ്യാപകനാണ് ലാലു. 2023 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര അഴിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ ഇന്‍വിജിലേറ്ററായ ലാലു കടന്ന് പിടിച്ചെന്നാണ് കേസ്. പരീക്ഷയ്ക്കിടെയായിരുന്നു വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ ശിവന്‍ ചോടോത്താണ് കുറ്റം പത്രം സമര്‍പ്പിച്ചത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്‌കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെ...
Malappuram, Other

ഏഴു വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ മലപ്പുറത്ത് പിടിയില്‍

കൊല്ലം: പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതല്‍ കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവില്‍ കഴിയവെയാണ് പുനലൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ...
Information

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; വ്യാജ സിദ്ധന്‍ പിടിയില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ...
Kerala, Local news, Malappuram

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തേഞ്ഞിപ്പലം സ്വദേശിക്ക് 20 വര്‍ഷം തടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) ആണ് പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കാനും ജഡ്ജി എ. ഫാത്തിമ ബീവി വിധിച്ചു. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി വൈഎസ്പി ആയിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമ മാലിക് ഹാജരായി. ...
Information

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; അമ്മയും കാമുകനും അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്. ഇതിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെയും കൂട്ടുപ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ലോഡ്ജില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. പീഡനവിവരം പെണ്‍കുട്ടി ബന്ധുവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. കൊയിലാണ്ടി സിഐ എം.വി. ബിജു, എസ്‌ഐ അനീഷ് വടക്കയില്‍, എഎസ്‌ഐ കെ.പി. ഗിരീഷ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മൗര്യ, ഒ.കെ. സുരേഷ്, എസ് സിപിഒ മണികണ്ഠന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് പിടികൂടിയത്. ...
Information

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം ; യുവാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് പീഡനശ്രമം നടന്നത്. ഇന്നലെ രാത്രി മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പോലീസാണ് കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. യുവതി ഇരുന്ന സീറ്റിലാണ് നിസാമുദ്ദീനും ഇരുന്നത്. ബസ് കോഴിക്കോട് പിന്നിട്ടതോടെയുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്...
Information

രണ്ട് വിദ്യാലങ്ങളിലായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ; അധ്യാപകന് 29 വര്‍ഷം കഠിനതടവും പിഴയും

പെരിന്തല്‍മണ്ണ : രണ്ട് സ്‌കൂളുകളിലായി 7 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസുകളില്‍ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. എറണാകുളം നടമുറി മഞ്ഞപ്രയിലെ പാലട്ടി വീട്ടില്‍ ബെന്നി പോളിനെ (50) ആണ് പെരിന്തല്‍മണ്ണ പോക്സോ കോടതി ശിക്ഷിച്ചത്. ജോലി ചെയ്ത വിദ്യാലയത്തിലും പരീക്ഷാ നടത്തിപ്പിന് എത്തിയ സ്‌കൂളിലുമായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. 2017ല്‍ പെരിന്തല്‍മണ്ണ പൊലീസ് റജിസ്റ്റര്‍ ചെയ്ത 2 കേസുകളില്‍ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒന്ന്, രണ്ട് , മൂന്ന് വര്‍ഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസില്‍ 16 വര്‍ഷം ...
error: Content is protected !!