Tag: Morayur

സ്‌കൂളില്‍ നിന്നും അരി കടത്തിയ സംഭവം ; അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ
Malappuram

സ്‌കൂളില്‍ നിന്നും അരി കടത്തിയ സംഭവം ; അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ

മലപ്പുറം: മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അരി കടത്തിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. കുറ്റക്കാരായ അധ്യാപകരില്‍ നിന്ന് 2.88ലക്ഷം രൂപ ഈടാക്കണമെന്നാണ് നിര്‍ദേശം. ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ കുറ്റക്കാരായ നാല് അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ശുപാര്‍ശയുണ്ട്. ഇവരില്‍ നിന്നാണ് തുക ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്‌കൂളിലെ 7737 കിലോ അരി കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗുരുതരമായ കുറ്റമാണിതെന്നും അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉള്‍പ്പെടെ വേണമെന്നുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്...
Malappuram

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവം ; പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ നാല് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ 4 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. രാത്രിയുടെ മറവില്‍ വിദ്യര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയത് സംബന്ധിച്ച് ഗ്രാമപഞ്ചാത്തംഗമാണ് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും ദൃശ്യങ്ങള്‍ സഹിതം വിവരമറിയിച്ചത്. രാത്രിയില്‍ അരി സൂക്ഷിച്ച മുറിയില്‍ നിന്നും ചാക്കുകള്‍ മറ്റൊരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളടക്കം ചേര്‍ത്ത് പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂര്‍ പഞ്ചായത്ത് അംഗവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പിതാവുമായ ഹസൈനാര്‍ ബാബു ആണ് പരാതി നല്‍കിയത്. ഇതി...
Malappuram, Other

ഉച്ചക്കഞ്ഞിയിലെ കൈയ്യിട്ടുവാരല്‍ ; വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി അധ്യാപകന്‍ കടത്തിയെന്ന് പരാതി

മലപ്പുറം : വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി അധ്യാപകന്‍ കടത്തിയെന്ന് പരാതി. മലപ്പുറം മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ടിപി രവീന്ദ്രന്‍ എന്ന അധ്യാപകനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് അംഗമാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂര്‍ പഞ്ചായത്ത് അംഗവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പിതാവുമായ ഹസൈനാര്‍ ബാബു ആണ് പരാതി നല്‍കിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അരിച്ചാക്കുകള്‍ കടത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാല്‍ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എല്ലാ കണക...
Crime

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പൊലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പൊലീസ് കണ്ട...
Accident

മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കൊണ്ടോട്ടി മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി റാഷി എന്നയാളാണ് മരിച്ചത് ഇന്ന് പുലർച്ചെയാണ് അപകടം.
error: Content is protected !!