Tag: Munniyur

പട്ടിശ്ശേരി വയൽ നികത്തുന്നതിനെതിരെ സിപിഎം മാർച്ച് നടത്തി
Local news

പട്ടിശ്ശേരി വയൽ നികത്തുന്നതിനെതിരെ സിപിഎം മാർച്ച് നടത്തി

തിരൂരങ്ങാടി: സി പി ഐ എം ഏ ആർ നഗർ, മൂന്നിയൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിശ്ശീരി പാടശേഖരത്തിലേക്ക് മാർച്ച് നടത്തി. വയൽ നികത്തൽ തടയുക, അന്നം വിളയുന്ന കൃഷിഭൂമി സംരക്ഷിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി അബ്ദുസമദ് അധ്യക്ഷനായി. ടി പ്രഭാകരൻ, എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. മത്തായി യോഹന്നാൻ സ്വാഗതം പറഞ്ഞു....
ദേശീയപാത പടിക്കലിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു
Accident

ദേശീയപാത പടിക്കലിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു

മുന്നിയൂർ- തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട് കുറ്റിക്കൂട്ടൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപടത്തിൽ പെട്ടത്. ദേശീയപാത പടിക്കലിന് സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട് കാറ് തൊട്ടടുത്ത മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിലിണ്ടായിരുന്ന കോഴക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ രണ്ട്‌പേര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മതില്‍ തകര്‍ത്ത കാറ് തൊട്ടുടുത്ത് പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തില്‍ ഇടിക്കാഞ്ഞത് വലിയ അപകടം ഒഴിവാക്കി.ദേശീയപാത വികസത്തില്‍ പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തിന്റെ കോണിപ്പടിയും വീഴാറായ അവസ്ഥയിലായിരുന്നു....
Local news

കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രം മണ്ഡലകാല പൂജയ്ക്കായി ചൊവ്വാഴ്ച്ച തുറക്കും

മൂന്നിയൂർ: കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭവഗതി ക്ഷേത്രം മണ്ഡലകാല പൂജകൾക്കായി ചൊച്ചാഴ്ച തുറക്കും. ദിവസവും രാവിലെയും വൈകിട്ടും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പ്രവേശനം അനുവദിക്കും. കഴിഞ്ഞ കാല മണ്ഡലകാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരുന്ന എല്ലാ പൂജകളും വഴിപാടുകളും ഉണ്ടാകും. ചുറ്റുവിളിക്കിനുള്ള ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഉള്ള കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഭക്തർക്ക് പ്രവേശനം നൽകുകയെന്ന് ക്ഷേത്രം റിസീവർമാർ, ക്ഷേത്രം വലിയ കാരണവർ എന്നിവർ അറിയിച്ചു....
Gulf, Malappuram

ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു

പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ മാസം മുന്നിയൂർ- ആലിൻ ചുവട് അരിക്കാട്ട് പറമ്പ് മാഞ്ചേരി അഹമ്മദിന്റെ മകൻ ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും അവിടെ വെച്ചു മരിച്ചു. ജിദ്ധയിലായിരുന്ന ശാഹുൽ ഹമീദ് കഴിഞ്ഞ മാസമാണ് പുതിയ വീട് വെച്ചു താമസം മാറിയത്. ഈ മാസം തിരിച്ചു പോകാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണമെത്തിയത്. പൊതു പ്രവർത്തകൻ ആയിരുന്ന ശാഹുൽ ഹമീദ് പ്രദേശത്തെ പ്രമുഖ ക്ലബ്ബായ ന്യൂസ് സ്റ്റാർ ക്ലബിന്റെ സജീവ പ്രവർത്തകനും പ്രവാസി കമ്മിറ്റി ട്രഷററും ആണ്. ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ശാഹുൽ ഹമീദിന്റെ കൂടി സൗകര്യം പരിഗണിച്ച് നാളെയും മറ്റന്നാളും നടത്താൻ തീരുമാണിച്ചതായിരുന്നു. ഇന്നലെ രാത്രി വരെ , ക്ലബ് നടത്തുന്ന കളിയുടെ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തു വീട്ടിലേക്ക് പോയതായിരുന്നു. അപ്രതീക്ഷിത മരണം വീട്ട...
Local news

ഡോക്ടറേറ്റ് നേടിയ ജൂലിയയെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

മുന്നിയൂർ:കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: എ പി.ജൂലിയയെ മൂന്നിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉപഹാരം നൽകി. പടിക്കൽ സ്വദേശി റിട്ട.പ്രൊഫസർ അബ്ദുവിന്റെ മകളും മണ്ണാർക്കാട് എം ഇ എസ് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആണ് ജൂലിയ. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം.ബഷീർ, എം.സൈതലവി, പി കെ അബ്ദുറഹിമാൻ, ഇസ്മായിൽ കളത്തിങ്ങൽ, സി കെ.മുസ്തഫ, പി കെ.ഷെബീർ മാസ്റ്റർ, കുട്ടശ്ശേരി ശെരീഫ, എം എം.ജംഷീന, പി പി മുനീറ, പുവ്വാട്ടിൽ ജംഷീന, അസിസ് വള്ളിക്കോത്ത്, കെ.സാദിഖ്, കെ ടി റഹീം, സിവി.മുഹമ്മദാജി, പി.അസ്ക്കർ, ഐക്കര ബഷീർ, എന്നിവർ സംസാരിച്ചു....
Breaking news, Obituary

കടന്നൽ കുത്തേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ: കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി മഹല്ല് സ്വദേശി പുതിയ പറമ്പിൽ മൊയ്തീൻ കുട്ടി ഹാജി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ശേഷം വീടിനടുത്ത് വെച്ചാണ് സംഭവം. ആടിനെ അഴിച്ചു കെട്ടാൻ പോയപ്പോൾ കടന്നൽ കുത്തുകയായിരുന്നു. ശരീരമാസകലം കടന്നൽ പൊതിഞ്ഞതിനെ തുടർന്ന് മോട്ടോർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തുടർന്ന് തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. സ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അയൽവാസിയായ രാധാകൃഷ്ണനും കടന്നൽ കുത്തേറ്റിട്ടു. ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൊയ്‌ദീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിഷുമ്മു. മക്കൾ, അബ്ദുൽ മജീദ്, സൗദാബി, സുമയ്യ, സഫൂറ. മരുമക്കൾ: റാഫിഅ ശഫീഖ്, മൻസൂർ, അബ്ദുസലാം സഹോദരങ്ങൾ മുഹമ്മദ് കുട്ടി ഹാജി, അബ്ദുല്ല, ...
Local news

ഇടി മിന്നലിൽ വീടിന് നാശ നഷ്ടം

മുന്നിയൂർ. പടിക്കൽ തൊപ്പാശ്ശേരി സദാനന്ദൻ എന്നവരുടെ വീടിനാണ് കേടുപാടുകൾ പറ്റിയത്. ബുധനാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാർക്ക് ഉണർന്നപ്പോൾ കാണാൻ കഴിഞ്ഞത് വീടിൻറെ മേൽക്കൂരയും ചുറ്റുപാടുമായി കേടുപാടുകൾ സംഭവിച്ചതാണ്. വീടിൻറെ വയറിങ് പൂർണ്ണമായും കത്തി നശിച്ചു. ഇലക്ട്രിക്കൽ പ്രവർത്തനം പൂർണമായും ഇല്ലാതെയായി. മൂന്നിയൂർ പഞ്ചായത്ത് ആശാവർക്കർ ശർമിള ആണ് സദാനന്ദൻ റെ ഭാര്യ. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആചാട്ടിൽ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു....
Accident, Obituary

പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.

രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് കൈതകത്ത് മുള്ളുങ്ങൽ മായിൻ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് മായിൻ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് . മൃതദേഹംപോസ്റ്റ്മോമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ: ഖദീജ മക്കൾ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ് വാൻ, മരുമക്കൾ : അബ്ദുൽ അസീസ് മുസ്ല്യാർ(വി കെപടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങൾ: കുഞ...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്തിയത്,...
Obituary

കളിയാട്ടമുക്കിലെ വെമ്പാല കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു

മൂന്നിയൂർ കളിയാട്ടമുക്ക് വെമ്പാല കുഞ്ഞി മുഹമ്മദ് ഹാജി (നമ്പുറത്ത്) 82 വയസ്സ് മരണപെട്ടു. ദീർഘകാലം കളിയാട്ട മുക്ക് നശ്റുൽ ഇസ്ലാം സംഘം സെക്രട്ടറി, മഹല്ല് ജോ : സ്ക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു : കൂടാതെ മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ! മയ്യത് നിസ്കാരം 12 PM മണിക്ക് പരുത്തി കടവ് മഹല്ല് പള്ളിയിൽ. ഭാര്യ, പരേതയായ ആയിഷ. മക്കൾ : സലീം വെമ്പലനിയാസ് വെമ്പാലറഫീഖ് വെമ്പാലവൈറുന്നീസനജ്മുന്നിസമരുമക്കൾ : സൈതലവി പുഴക്കലകത്ത് ആനങ്ങാടി , നൗഷാദ് ബാബു Ek കോട്ടക്കൽ.ഫസീല, റഫീന , റാഷിദ...
error: Content is protected !!