Tag: Muslim league

വയനാട് ദുരന്തം : കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരത, പുരനരധിവാസത്തിന് സര്‍ക്കാറിനൊപ്പം മുസ്ലിം ലീഗും യുഡിഎഫും ഉണ്ട് ; സാദിഖലി തങ്ങള്‍
Malappuram

വയനാട് ദുരന്തം : കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരത, പുരനരധിവാസത്തിന് സര്‍ക്കാറിനൊപ്പം മുസ്ലിം ലീഗും യുഡിഎഫും ഉണ്ട് ; സാദിഖലി തങ്ങള്‍

മലപ്പുറം: വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം യു.ഡി.എഫും മുസ്‌ലിം ലീഗും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തിലില്ലാത്ത യാതനകളാണ് വയനാട്ടുകാര്‍ ഇതിനകം അനുഭവിച്ചത്. അവിടുത്തെ ഭീകരദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടതാണ്. വേദനയില്‍ ആശ്വാസം പകരേണ്ട സര്‍ക്കാര്‍ നിസംഗരായിരിക്കുന്നത് ഖേദകരമാണെന്ന് ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. നൂറുകണക്കിന് ആളുകള്‍ക്ക് ജീവനും ജീവനോപാധിയും നഷ്ടപ്പെട്ട, അനേകം വീടുകള്‍ ഒഴുകിപ്പോയ, ഒരു നാടിനെയാകെ കീഴ്‌മേല്‍ മറിക്കപ്പെട്ട വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയാണ്. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് ന...
Kerala

നാദാപുരം ഷിബിന്‍ വധക്കേസ് : വിചാരണക്കോടതി വെറുതെവിട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി

കോഴിക്കോട് : ഡിവൈഎഫ് പ്രവര്‍ത്തകനായ നാദാപുരം ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. ഈ മാസം 15ന് ശിക്ഷ വിധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷ വിധിക്കുന്ന ദിവസം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. 2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. നാദാപുരം മേഖലയില്‍ സിപിഎം - ലീഗ് തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം. സംഭവ ദിവസം രാത്രി രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ല...
Malappuram

പിവി അന്‍വറിന്റെ വെളിപ്പെടുത്തല്‍ : ആത്മാഭിമാനം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി പദവി രാജിവെക്കണം ; പിഎംഎ സലാം

മലപ്പുറം : ഭരണകക്ഷി എം.എല്‍.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ആത്മാഭിമാനം എന്നത് കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി പദവി രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അത്യന്തം ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ കേരള ചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്ന് പിഎംഎ സലാം പറഞ്ഞു. സ്വര്‍ണ്ണക്...
Local news, Other

താനൂര്‍ ബോട്ടപകടത്തില്‍ 11 പേര്‍ മരണപ്പെട്ട കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകള്‍ 6ന് കൈമാറും

പരപ്പനങ്ങാടി : കേരള മനഃസാക്ഷിയെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പതിനൊന്ന് പേര്‍ മരണപ്പെട്ട പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ ആറിന് നടക്കും. നാല് കുട്ടികളും ഭാര്യയും മരിച്ച സെയ്തലവിക്കും മൂന്ന് കുട്ടികളും ഭാര്യയും നഷ്ടപ്പെട്ട സിറാജിനുമാണ് വീട്. രണ്ട് വീടുകളും അടുത്തടുത്ത് തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. വീട് നിര്‍മ്മാണത്തിന് മുപ്പത് ലക്ഷം രൂപ ചെലവായി 2023 മെയ് ഏഴിനായിരുന്നു താനൂര്‍ പൂരപ്പുഴ ബോട്ടപകടം നടന്നത്. അപകടം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ ഈ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് പുത്തന്‍കടപ്പുറം കെ.കുട്ടി അഹമ്മദ് കുട്ടി നഗറില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പ...
Local news

വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി

തിരൂരങ്ങാടി : വെളിമുക്ക് അങ്ങാടിയില്‍ ദേശീയപാതക്ക് മുകളില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് കമ്മറ്റി ഇ.ടി. മുഹമ്മത് ബഷീര്‍ എം.പി.ക്ക് നിവേദനം നല്‍കി. ദേശീയപാത വികസനം മൂലം വെളിമുക്ക് അങ്ങാടി രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങള്‍ കൂടുതല്‍ യാത്രാ ദുരിതം നേരിടുകയും ചെയ്യുന്നുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി പഴക്കമുള്ളതും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്ന കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രം റോഡിന് കിഴക്ക് വശത്തും ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം റോഡിന് പടിഞ്ഞാറ് ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്, മൃഗാശുപത്രി, മതപഠന ശാലകള്‍ തുടങ്ങിയവയും റോഡിന് ഇരു വശങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ഭക്തജനങ്ങള്...
Kerala

വയനാട് ദുരന്തം ; 1.5 കോടിയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്, 48 പേര്‍ക്ക് വിദേശത്ത് ജോലി

വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് 1.5 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പൂര്‍ണമായും ദുരിതബാധിതരെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ നാളെ മുതല്‍ വിതരണം ചെയ്യും. കടകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 40 വ്യാപാരികള്‍ക്ക് 50,000 രൂപ, ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട 4 പേര്‍ക്ക് ടാക്‌സി, ജീപ്പ് എന്നിവയും 3 പേര്‍ക്ക് ഓട്ടോറിക്ഷകളും നല്‍കും. ദുരിതമേഖലയിലുള്ളവര്‍ക്കു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ഗള്‍ഫിലെ കമ്പനികളില്‍ ജോലി നല്‍കും. ആവശ്യമായവര്‍ക്ക് വിദ്യാഭ്യാസ ചികിത്സാ സഹായവും നല്‍കും. ദുരിതബാധിതര്‍ക്കായി 100 വീടുകളുടെ നിര്‍മാണം സര്‍ക്കാര്‍ അറിയിപ്പു വന്ന ഉടന്‍ തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അടിയന്തര ധനസഹായത്തിന് അപേക്ഷ നല്‍കേണ്ടതില്ല. സര്‍ക്കാര്‍ പുറത്തു വിട്ട പട്ടിക പ്രകാരമുള്ളവരെ മുന്‍കൂ...
Kerala

മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി വിടവാങ്ങി

താനൂർ: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. ജനാസ കബറക്കം ഇന്ന് ഞായർ (11/08/24)രാത്രി 8:30 ന് താനൂരിലെ വടക്കെ പള്ളിയിൽ 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. 1992 ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ ആയത്. 1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു. വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്‌ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരൂരങ്ങാടിയിൽ നിന്ന് വിജയിച്ച് തദ്ദേശ വകുപ്പ് മന്ത്രിയും ആയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പരിക്കേറ്റിരുന്നു. പി.സീതിഹാജിയുടെ മരണത്തെ തുടർന്ന് ത...
National

സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെയാണ് പുതിയ വഖഫ് ബില്‍ കൊണ്ടുവരുന്നത് ; ഇടി മുഹമ്മദ് ബഷീര്‍ എംപി

ദില്ലി ; സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെയാണ് പുതിയ വഖഫ് ബില്‍ കൊണ്ടുവരുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. നിയമനിര്‍മാണ പ്രക്രിയയില്‍ ഒരു തെറ്റായി രീതിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അജണ്ടയില്‍ ഇത് ചേര്‍ത്തിയിരുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലിമെന്റ് ബിസിനസില്‍ ഇടാതെ പുലരാന്‍ നേരം മാത്രമാണ് പോര്‍ട്ടലില്‍ ഇട്ടത്. വഖഫ് സ്വത്തുക്കളെ തീരെ ഇല്ലാതാക്കുന്ന ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. വഖഫ് സംവിധാനത്തെ ചവിട്ടിമെതിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഒരു നിയമ നിര്‍മാണമാണിതെന്നും എംപി വിമര്‍ശിച്ചു. വഖഫ് ബോര്‍ഡ് നാമമാത്രമായി മാറുന്നു. ബോര്‍ഡ് സര്‍ക്കാറിന്റെ അടിമയായി മാറുന്നതായി ഈ നിയമത്തിലൂടെ പ്രകടമായി തന്നെ മനസ്സിലാക്കാനാവും. കോടികണക്കിന് രൂപയുടെ വഖഫ് സ്വത്ത് ഇന്ത്യയുടെ പല ഭാഗത്തും കയ്യേറ്റം ചെയ്യപ്പെട്ടു കിടക്കുകയാണ്. ഇതില...
Malappuram

അവിശ്വാസത്തിലൂടെ പുറത്താക്കി, എന്നിട്ടും തിരിച്ചു വന്നു ; കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും പിവി ഉസ്മാന്‍

അരീക്കോട് : കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ലീഗിലെ പിവി ഉസ്മാനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പിവി ഉസ്മാന്‍ വിജയിച്ചു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായിരുന്നു. പ്രസിഡന്റായിരുന്ന പി.വി.ഉസ്മാന്‍ പുറത്തായ ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. 3 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ ഒരു അംഗം വിട്ടുനിന്നു. രണ്ടു പേരുടെ വോട്ടുകള്‍ അസാധുവായി. ...
Local news

ലീഗിന് ഇനി വൈറ്റ് ഗാര്‍ഡ് മാത്രമല്ല ഗ്രീന്‍ ഗാര്‍ഡും ; ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ചു

വേങ്ങര : മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ് വൈറ്റ് ഗാര്‍ഡ്. ഏതു പ്രതിസന്ധി ഘട്ടത്തിലും ആളുകള്‍ക്ക് തുണയായി എത്തുന്ന മുസ്ലിം ലീഗിന്റെ സന്നദ്ധസേന. എന്നാല്‍ ഇപ്പോള്‍ ഇതാ വനിതാ തലത്തിലും പുതിയ സന്നദ്ധ സേനക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രീന്‍ ഗാര്‍ഡ് എന്ന പേരിലാണ് സന്നദ്ധ സേനക്ക് രൂപം നല്‍കിയിരിക്കുന്നത്. വേങ്ങര നിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വനിത ലീഗ് സന്നദ്ധസേന 'ഗ്രീന്‍ ഗാര്‍ഡ് വളണ്ടിയര്‍' ' ഔദ്യോഗികമായി ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സന്നദ്ധ സേനയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ വനിത ലീഗ് സ്റ്റേറ്റ് സെക്രട്ടറി ലൈല പുല്ലൂണി, ജില്ല വൈസ് പ്രസിഡന്റ് വാക്കിയത് റംല, മണ്ഡലം പ്രസിഡന്റ് സമീറ പുളിക്കല്‍, സെക്രട്ടറി ജുസൈറ മന്‍സൂര്‍ മറ്റു ...
Malappuram

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എപി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്ന എപി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. ഏതാനും നാളുകളായി അര്‍ബുധ രോഗബാധിതനായി ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍. ഇന്ന് ഉച്ചയോടെ പാലത്തിങ്ങല്‍ കരുണ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. പാണക്കാട് തങ്ങള്‍മാരുമായുള്ള ബന്ധത്തിലൂടെയാണ് എപി ഉണ്ണികൃഷ്ണന്‍ മുസ്ലിം ലീഗുമായി അടുക്കുന്നത്. മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്നു ഉണ്ണികൃഷ്ണന്‍. മുമ്പ് നന്നമ്പ്ര ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവില്‍ തൃക്കലങ്ങോട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. മുമ്പ് കുന്നമംഗലം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടായിരുന്നു. മികച്ച പ്രഭാഷകനുമായിരുന്നു ഉണ്ണികൃഷ്ണന്‍. 2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാല...
Local news

മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. താക്കോൽ ദാനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മലയിൽ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സലുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ ചേളാരി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി കെ സുബൈദ ,മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , പഞ്ചായത്ത് ഭാരവാഹികളായ പി പി മുനീറ എം.എം ജംഷീന, എന്നിവർ പ്രസംഗിച്ചു. പി എം കെ തങ്ങൾ, എംഎം മുഹമ്മദ്, സിഎച്ച്.അബ്ദുറഹിമാൻ, റഷീദ് ഉസ്താദ്, മലയിൽ മൊയ്തീൻകുട്ടി, കെ ടീ ഹസ്സൻകോയ, സി എച്ച് മൻസൂർ,...
Local news

പറപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

പറപ്പൂര്‍ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ലീഡേഴ്‌സ് മീറ്റ് മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. അബൂദാബി ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹിദായത്തുള്ളക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എം കുട്ടി മൗലവി, കെ.എം കോയാമു, മണ്ഡലം ഭാരവാഹികളായ ടി.മൊയ്തീന്‍ കുട്ടി, ഇ കെ സുബൈര്‍ മാസ്റ്റര്‍, പഞ്ചായത്ത് ഭാരവാഹികളായ വി.എസ് ബഷീര്‍ മാസ്റ്റര്‍, എന്‍.മജീദ് മാസ്റ്റര്‍, സി.അയമുതു മാസ്റ്റര്‍, എം.കെ ഷാഹുല്‍ ഹമീദ്,മജീദ് പാലാത്ത്, അലി കുഴിപ്പുറം, ഇ.കെ സൈദുബിന്‍, കെ.അബ്ദുസ്സലാം, സഫിയ കുന്നുമ്മല്‍, പി.ടി റസിയ, ആബിദ പറമ്പത്ത്, കെ.എം മുഹമ്മദ്, എ.വി ഇസ്ഹാഖ് മാസ്റ്റര്‍, പി.മുഹമ്മദ് ഹനീഫ, മുഹമ്മദ് പറമ്പത്ത്, ടി.മുഹമ്മദ് മാസ്റ്റര്‍, വി.എസ് ...
Malappuram

സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ല, ബന്ധം സുശക്തമായി തുടരുന്നു ; ജിഫ്രി തങ്ങള്‍

മലപ്പുറം: സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്സീം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം സുശക്തമായി തുടരുകയാണെന്നും വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പൊന്നാനിയില്‍ കെഎസ് ഹംസയെ സമസ്ത പിന്തുണച്ചുവെന്നത് തെറ്റായ പ്രചാരണമാണ് മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ല. നേരത്തേയും സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പൂര്‍വീകര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സമസ്ത തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ ഓരു പോറല്‍ പോലും ഉണ്ടായിട്ടില്ല. വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പല...
Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്‌പെഷല്‍ സെക്രട്ടറിയുമായ ഷാജി സി.ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ. മുനീര്‍, പി.സി.വിഷ്ണുനാഥ്, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം.ജോണ്‍, ജെബി മേത്തര്‍, എന്‍.ഷംസുദീന്‍, കുറുക്കോളി മൊയ്തീന്‍, ടി.വി.ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ...
Malappuram, Other

സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മണിക്ക് നോമിനേഷന്‍ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു. ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി.ബാവ ഹാജി, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, വി.കെ.ഫൈസല്‍ ബാബു, പ്രവാസി വ്യവസായിയും കെഎംസിസി നേതാവുമായ അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവരാണ് ഹാരിസ് ബീരാനു പുറമേ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ ഹാരിസ് ബീരാന്റെയും പി.കെ.ഫിറോസിന്റെയും പേരുകള്‍ക്കാണ് അവസാനവട്ട ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചത്. കേര...
Malappuram

മലപ്പുറത്ത് കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ; ലീഗ് പുറത്ത്

മലപ്പുറം : അരീക്കോട് കാവനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് സിപിഎം വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡ് അംഗമായ സിപിഎമ്മിന്റെ സുനിത കുമാരിയാണ് വിജയിച്ചത്. മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷഹര്‍ബാന്‍ കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ 9 മുസ്ലിം ലീഗും ഏഴ് സിപിഎമ്മും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഫൗസിയ സിദീഖിനും സുനിത കുമാരിക്കും ഒമ്പത് വോട്ട് വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടും സിപിഎമ്മിന് ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതേ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് സുനിത കുമാരിയെ വൈസ് പ്രസിഡന്റായി തെരഞ്...
Malappuram

വടകരയില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളിലേക്ക് പോകരുത് ; സാദിഖലി തങ്ങള്‍

മലപ്പുറം: വടകരയില്‍ രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. വടകരയില്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗ വിഷയത്തില്‍ യുഡിഎഫില്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഫോണ്‍ വഴി ചര്‍ച്ചകള്‍ നടത്തിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വടകരയില്‍ സെന്‍സിറ്റീവ് ആയ പ്രദേശങ്ങള്‍ ഉണ്ട്. രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ല. പണ്ട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ കെ നായനാരും നാദപുരത്ത് സമാധാന സാഹചര്യം ഉണ്ടാക്കി. തിരഞ്ഞെടുപ്പിനിടെ ചില പ്രചാരണങ്ങള്‍ നടന്നതായി പറഞ്ഞു കേള്‍ക്കുന്നു. അതൊരു പൊട്ടിത്തെറിയിലേക്ക് പോകാന്‍ പാടില്ല. മുന്‍കരുതല്‍ എടുക്കുക എന്നത് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. അവിടെ സമാധാനം നിലനിര്‍ത്തേണ്ടത് മുസ്ലിം ലീഗിന്റെയും ആവശ്...
Malappuram

ഇത് അസുഖം വേറെ ; കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ലീഗ്

മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്. കേരളത്തില്‍ മുഴുവന്‍ നടന്ന സമരത്തില്‍ മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണ്. ആര്‍.ടി.ഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുക...
Kerala

സമസ്ത – ലീഗ് തര്‍ക്കം : അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായ അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ...
Malappuram

കൊണ്ടോട്ടി നഗരസഭയിലെ ലീഗ് – കോണ്‍ഗ്രസ് പോര് തണുക്കുന്നു ; ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തില്‍ തീരുമാനം

കൊണ്ടോട്ടി: യുഡിഎഫ് സംവിധാനമുള്ള കൊണ്ടോട്ടി നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിനു വിട്ടുനല്‍കാന്‍ മലപ്പുറത്തു ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സ്ഥാനം കൈമാറുക. ചെയര്‍പേഴ്സണ്‍ സ്ഥാനം 3 വര്‍ഷം ലീഗിനും 2 വര്‍ഷം കോണ്‍ഗ്രസിനും എന്ന ധാരണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അത്തരമൊരു ധാരണ ഇല്ലെന്നാണ് ലീഗ് നിലപാട്. എന്നാല്‍, യുഡിഎഫ് സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്. അതിനായി ചെയര്‍പേഴ്‌സന്‍ സ്ഥാനം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനു കൈമാറാന്‍ ആണ് ലീഗ് തീരുമാനം. നേരത്തേ വൈസ് ചെയര്‍മാന്‍ സ്ഥാനവും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസ് രാജിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനങ്ങള്‍ കൈമാറാമെന്നും അതുവരെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്നും കോണ്‍...
Local news, Malappuram

മുസ്ലിം ലീഗിന് ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടി, എതിര്‍ത്ത് സംസാരിക്കാന്‍ പോലും കഴിയുന്നില്ല ; മന്ത്രി വി അബ്ദുറഹ്‌മാന്‍

താനൂര്‍ : ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടിയിലാണ് മുസ്ലിം ലീഗെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ബിജെപിക്കെതിരായി സംസാരിക്കാന്‍ പോലും മുസ്ലിം ലീഗിന്നും കോണ്‍ഗ്രസിനും കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്മുണ്ടം പഞ്ചായത്തിലെ ചോലപ്പുറത്ത് നടന്ന സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാനാവില്ല എന്നാണ് കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവുകയെന്ന് മന്ത്രി ചോദിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവസരം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദങ്ങളെ തിരുത്താന്‍ മുസ്ലിം ലീഗും തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സിപിഐ എം ഏരി...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി; ആദ്യ ദിവസം ആരും പത്രിക നല്‍കിയില്ല

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനു പിന്നാലെ മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് (ഫോറം 1) വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ നോട്ടീസ് വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠനും പ്രസിദ്ധീകരിച്ചു. പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച രണ്ടു മണ്ഡലങ്ങളിലും ആരും പത്രിക നല്‍കിയില്ല. ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ പത്രിക സ്വീകരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുത...
Malappuram, Other

കെജ്രിവാളിന്റെ അറസ്റ്റ് ; രാജ്യം കടന്നു പോകുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ, ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം ; സാദിഖലി തങ്ങള്‍

തിരൂരങ്ങാടി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കെജ്രിവാളിന്റെ അറസ്റ്റ് അതില്‍ ഒന്നുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നമ്മള്‍ കണ്ടതാണ്. അധികാരത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും അതിവേഗം രാജ്യത്തെ കൊണ്ടുപോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയും പ്രതിപക്ഷ നേതാക്കളെ വെട്ടയാടുകയും ചെയ്താല്‍ ഭരണം നിലനിര്‍ത്താം എന്നാണ് ഇവര്‍ കരുതുന്നത്. അത്തരം അബദ്ധധാരണകള്‍...
Malappuram, Other

ലീഗ് വാക്ക് പാലിച്ചില്ല, കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവച്ചു ; കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി. നഗരസഭയില്‍ മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവെച്ചു. വൈസ് ചെയര്‍മാന്‍ സനൂപ് പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബീന അന്‍വര്‍ പുതിയറക്കല്‍ എന്നിവരാണ് രാജിവെച്ചത്. മുന്‍ധാരണ പ്രകാരം അധ്യക്ഷ പദവി ലീഗ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. നഗരസഭ ചെയര്‍പേഴ്സണ്‍ ഭരണം പങ്ക് വെക്കാനുള്ള കരാര്‍ മുസ്ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗണ്‍സിലര്‍ സ്ഥാനം ഇരുവരും രാജിവെച്ചിട്ടില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിന് ശേഷം അധ്യക്ഷ പദവി വിട്ടു നല്‍കുമെന്ന് ലീഗ് ഉറപ്പ് നല്‍കിയിരുന്നതായും ജില്ലാ ലീഗ് ഓഫീസില്‍ വെച്ച് അന്നത്തെ ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തുവെന്നും കോണ്‍ഗ്രസ് പറയുന്നു. ലീഗ് വാക്ക് പാലിക്കാത്തത് കൊണ്ടാണ് രാജിയെന്നും കോണ്‍ഗ്രസ് നേത...
Malappuram

പൊതു സ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം ; ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു. ...
Malappuram, Other

മൂന്നാം സീറ്റില്‍ നിന്നും പിന്നോട്ടില്ല ; തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്ന് പിഎംഎ സലാം

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് കൂടി വേണമെന്ന ആവശ്യത്തില്‍ കടുംപിടിത്തം തുടരുന്നു. ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്നും സലാം പറഞ്ഞു. നാളെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയുണ്ട്. അതില്‍ തീരുമാനമാകുമെന്നു തന്നെയാണ് വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ഞങ്ങള്‍ ലോക്‌സഭാ സീറ്റിനെ കുറിച്ചു മാത്രമാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് ആ സമയത്ത് ചര്‍ച്ചചെയ്യുന്നില്ല. സീറ്റ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്...
Local news, Malappuram

മൂന്നാം സീറ്റില്‍ ധാരണയായില്ല, പുറത്തു വരുന്നത് അടിസ്ഥാന രഹിതം ; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. രാജ്യസഭാ സീറ്റിനെ പറ്റി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകള്‍ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ...
Local news, Malappuram, Other

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാര്‍ ; പിഎംഎ സലാം

തിരൂരങ്ങാടി ; സംസ്ഥാനം അനുഭവിക്കുന്ന ധനപ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര സര്‍ക്കാരുകളോടും വ്യത്യസ്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസന ക്ഷേമ പദ്ധതികള്‍ നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നുണ്ട്. കേരളത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്രം പരാജയമാണ്. രാഷ്ട്രീയ വിരോധമാകാം ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണ്. കൊവിഡ് കാലത്തും തുടര്‍ന്നും കഠിനമായ തീവെട്ടിക്കൊള്ള നടന്നു. ലൈഫ് മിഷന്‍, എ.ഐ ക്യാമറ തുടങ്ങി പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം അഴിമതി കറപുരണ്ടതാണ് കേരളം കണ്ടത്. കള്ളന്മാര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും പിഎംഎ സ...
Malappuram

കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ : പി കെ കുഞ്ഞാലിക്കുട്ടി

കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണെന്ന് മുസ്ലിം ലീഗ് ദേശീയ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ലെന്നും അത് കൊണ്ട് തന്നെ ഇത് തീർത്തും പ്രതിഷേധാർഹമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു . മുസ്ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുന്നതാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ...
error: Content is protected !!