Tag: Muslim league

ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി
Feature, Health,

ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

വേങ്ങര : പറപ്പൂര്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ നിര്‍മ്മിക്കുന്ന ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി. വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷറഫുദ്ദീന്‍ ഹുദവി, സെക്രട്ടറി പി കെ അഷ്‌റഫ് മാസ്റ്റര്‍, മെമ്പര്‍ ടി അബ്ദുറസാഖ്, ജഹ്ഫര്‍ തോട്ടുങ്ങല്‍, ലീഗ് സെക്രട്ടറി എം.കെ കുഞ്ഞിമൊയ്തീന്‍, ഹോപ്പ് ഫൗണ്ടേഷന്‍ ഭാരവാഹികളായ സി.അയമുതു മാസ്റ്റര്‍, വി.എസ് മുഹമ്മദലി, എന്‍.മജീദ് മാസ്റ്റര്‍, എ എ മുഹമ്മദ് കുട്ടി, എ.പി മൊയ്തുട്ടി ഹാജി എന്നിവര്‍ സംബന്ധിച്ചു....
Accident

കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ അപടങ്ങള്‍ തുടര്‍കഥയാകുന്നു ; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി

എ ആര്‍ നഗര്‍ : കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് സമീപത്തെ ഇറക്കത്തില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലിക്ക് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കി. കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് ശേഷമുള്ള ഇറക്കത്തിലെ റോഡിലെ അലൈന്‍മെന്റ് വളരെ അപകടകരമായത് കൊണ്ട് നിരവധി അപകടകങ്ങള്‍ ദിവസേന ഉണ്ടാക്കുന്നതിനാല്‍ സ്ഥലം പി.കെ കുഞ്ഞാലികുട്ടി എംഎല്‍എ മുഖാന്തരം സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,കുന്നുംപുറം ഏഴാം വാര്‍ഡ് മെമ്പര്‍ പി.കെ ഫിര്‍ദോസ്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്...
Politics

മുസ്ലിം ലീഗ് നേതൃത്വത്തില്‍ മാറ്റമില്ല ; സാദിഖലി തങ്ങള്‍ പ്രസിഡന്റ്, പി എം എ സലാം ജനറൽ സെക്രട്ടറി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. എം കെ മുനീര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചെങ്കിലും പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. ഇതിന്റെ അടിസ്‌ഥാനത്തിൽ ആണ് ഇന്ന് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. 10 വൈസ് പ്രെസിഡന്റുമാരെയും 11 സെക്രട്ടറി മാരെയും തിരഞ്ഞെടുത്തിട്ടുണ്...
Information, Politics

അച്ചടക്ക ലംഘനം ; മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ മുസ്ലീം ലീഗ് പുറത്താക്കി

കോഴിക്കോട്: മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ മുസ്ലീം ലീഗില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പുറത്താക്കിയത്. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരം പാര്‍ട്ടി തീരുമാനപ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഇന്ന് ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരാനിരിക്കെയാണ് നടപടി. ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നാണ് ഹംസ ഉയര്‍ത്തുന്ന കാര്യം. സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെതിരെ കെഎസ് ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം. നേരത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഹംസയെ എല്ലാ പദവിയില്‍ നിന്നും നീക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ഭയന്ന് പ്രധാനമന്...
Local news

ചെഗുവേരയില്ലാത്ത സ്വർഗം വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്നേഹം വഞ്ചനയെന്ന് പി എം എ സലാം

തിരൂരങ്ങാടി: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി ചെമ്മാട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് വിഷയത്തില്‍ ചിലരുടെ മുതലകണ്ണീര്‍ കപടമാണ്. ചെഗുവേരയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്‌നേഹവും വഞ്ചനയാണ്. സമുദായ ഐക്യം തകര്‍ത്ത് മുതലെടുക്കാമെന്നത് ബ്രട്ടീഷ് ഭരണ കാലത്ത് പോലും താല്‍ക്കാലിക വിജയമേ സമ്മാനിച്ചൊള്ളൂ. അന്തിമ വിജയം സമുദായത്തിന് തന്നെയായിരിക്കുമെന്നും പി.എസ്.സിക്ക് വിട്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു ഓര്‍ഡര്‍ ഇറക്കുന്നത് വരെ മുസ്്‌ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും സലാം പറഞ്...
Kerala

മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ല, സമരവുമായി മുന്നോട്ട് പോകും: മുസ്ലിംലീഗ്

കോഴിക്കോട്: വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട തീരുമാനം​ ഉടൻ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ലെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഈ നിയമം 2017ൽ വന്നതാണ്. 2021 ആയിട്ടും പി.എസ്.സിക്ക് വിട്ടുള്ള തീരുമാനം നടപ്പാക്കിയിട്ടില്ല. 2017ൽ വന്നിട്ട് ഇതുവരെ നടപ്പാക്കാതെ വെച്ച നിയമം ഇനിയും ഉടൻ നടപ്പാക്കില്ലെന്ന് പറയുന്നതിൽ പുതുമയില്ല -മജീദ് പറഞ്ഞു. മുസ്​ലിം ലീഗിന്‍റെ ആവശ്യം നിയമം പിൻവലിക്കണമെന്നാണ്. അതിനാൽ സമരവുമായി മുന്നോട്ടുപോകും.വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട വിഷയത്തിൽ സർക്കാർ പിന്നോട്ടുപോയിട്ടില്ല. ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയിൽ നിൽക്കുകയാണ്. സമരപരിപാടികൾ ഊർജിതമാക്കണമെന്നും അതിന് പള്ളിയിൽ ബോധവത്കരണം നടത്തണമെന്നും എല്ലാ സംഘടനകളും ചേർന്ന് എടുത്ത തീരുമാനമാണ്. മുസ്​ലിം ലീഗ് മാത്രമല്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു."...
Kerala

വഖഫ് നിയമനം, ലീഗ് വിട്ടുവീഴ്ചയ്ക്കില്ല. 9 ന് വഖഫ് സംരക്ഷണ സമ്മേളനം

കോഴിക്കോട്: വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‍സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ്. നിയമനം പിഎസ്സിക്ക് വിട്ട നടപടി പിന്‍വലിക്കണമെന്നാണ് ലീഗിന്‍റെ ആവശ്യം. കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ പ്രത്യാഘാതമുണ്ടാകുമെന്നും നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ലീഗ് വ്യക്തമാക്കി. ഈ മാസം ഒന്‍പതിന് കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം നടത്താനാണ് മുസ്ലീം ലീഗ് തീരുമാനം. ലീഗ് നേതൃത്വത്തിൽ സംസ്ഥാനതല സമ്മേളനവും ചേരും. ഇന്ന് മലപ്പുറത്ത് ചേർന്ന നേതൃയോഗത്തിലാണ് ലീഗ് സമരം പ്രഖാപിച്ചത്. സമുദായ സംഘടനകളുടെ പ്രതിഷേധങ്ങളും ചർച്ചയും ഒരു ഭാഗത്ത് നടക്കുന്നതിനിടയിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് ലീഗ് നേതൃത്വത്തിൻ്റെ തീരുമാനം.  വഖഫ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ ഇന്ന് നടത്താനിരുന്ന പരിപാടികൾ ലീഗ് മാറ്റിയിരുന്നു. മുഖ്യമ...
error: Content is protected !!