നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍
മലപ്പുറം : നവകേരള സദസ്സില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കായി മലപ്പുറം ജില്ലയ്ക്ക് 114 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങള്‍ക്കും വിവിധ പദ്ധതികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരിട്ട് ജനങ്ങളെ കണ്ട് നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്ന നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളാണ് പരിഗണിച്ചത്. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ അപ്പോള്‍ തന്നെ പരിഗണിക്കാന്‍ നവകേരള സദസ്സില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊണ്ടോട്ടി മണ്ഡലത്തിലെ കാരാട് - മൂളപ്പുറം - ചണ്ണയില്‍പള്ളിയാല്‍ റോഡ് നവീകരണത്തിനായി പത്ത് കോടി രൂപ അനുവദിച്ചു. ഏറനാട് മണ്ഡലത്തിലെ ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പനമ്പിലാവ് പാലം പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി രൂപയും അരീക്കോട് സ്റ്റേഡിയം നവീകരണത്തിന് രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്. നിലമ...