നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി ; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്തില്‍

തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. വേദിയില്‍ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി എറണാകുളം എഡിഎമ്മിന്റെ ഓഫിസിലാണ് കത്ത് ലഭിച്ചത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. ജനുവരി 1, 2 തിയതികളിലാണ് സദസ്സ് നടക്കുന്നത്.

error: Content is protected !!