അപകട ഭീഷണിയുയര്‍ത്തുന്ന ന്യൂക്കട്ടില്‍ സുരക്ഷയൊരുക്കണം : എന്‍എഫ്പിആര്‍
പാലത്തിങ്ങല്‍ : പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂക്കട്ടില്‍ സുരക്ഷയും മുന്നറിയിപ്പും ശക്തമാക്കേണ്ടത് അത്യാവശ്യവും നിര്‍ബന്ധവുമാണന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന ന്യൂക്കട്ടിലും പരിസരത്തും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത് ഒഴിഞ്ഞുമാറേണ്ടുന്ന കാര്യമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇന്നലെയും ഒരു ചെറുപ്പക്കാരനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായിരിക്കുന്നത്. ഇതിന് മുന്‍പും പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പലരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.ശക്തമായ ഒഴുക്കും പാറക്കെട്ടുകളുമുള്ള ഇവിടെ ചാടിക്കുളിക്കുന്നത് വലിയ അപകടമാണെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. പലസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് അപകടസാധ്യത അത്രയ്ക്ക് മനസ്സില...