Tag: Ohss tirurangadi

ഇനി 4 നാൾ കലയുടെ പൂരം; ഉപജില്ലാ കലാമേളക്ക് 13 ന് തിരൂരങ്ങാടിയിൽ തിരിതെളിയും
Culture

ഇനി 4 നാൾ കലയുടെ പൂരം; ഉപജില്ലാ കലാമേളക്ക് 13 ന് തിരൂരങ്ങാടിയിൽ തിരിതെളിയും

തിരൂരങ്ങാടി : ഈ വർഷത്തെ പരപ്പനങ്ങാടി ഉപജില്ല കേരള സ്കൂൾ കലോൽസവം  നവംബർ 13ന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ മുഖ്യാതിഥിയാകും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലാണ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നത്.ഉപജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗൽഭരും  പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന  കലാമേളയിൽ നൂറോളം വിദ്യാലയങ്ങളിലെ അയ്യായിരത്തിലധികം പ്രതിഭകൾ ഒൻപത് വേദികളിലായി  മാറ്റുരയ്ക്കുന്നുണ്ട്. തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലായി ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, മുദ്ര,നാദം , കേളി എന...
Malappuram

ബാച്ചിന്റെ ഓർമക്കായി പൂർവ വിദ്യാർഥികൾ നിർമിച്ച ജൂബിലി ഉപഹാരം സമർപ്പിച്ചു

തിരൂരങ്ങാടി : ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 97 ൽ പഠനം പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികൾ 25 വർഷങ്ങൾക്ക് ശേഷം പഴയ അധ്യാപകരോടൊപ്പം വിദ്യാലയത്തിൽ വീണ്ടും ഒത്തുചേർന്നു. ബാച്ചിന്റെ ഓർമകർ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലക്ഷം രൂപ ചെലവിൽ വിദ്യാലയത്തിന് പുതിയ പ്രവേശന കവാടം നിർമ്മിച്ചു നൽകി മാതൃകയായി. കവാടത്തിന്റെ ഉദ്ഘാനം സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് നിർവ്വഹിച്ചു. സൗഹൃദം എന്ന പേരിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം അഡ്മിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു. തോട്ടുങ്ങൽ റിയാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ്, മുനീർ താനാളൂർ, നിയാസ് എട്ടുവീട്ടിൽ,ഉബൈദ് ചെറുമുക്ക്,ഫാസിൽ, ഷാഹുൽഹമീദ് ചാക്കീരി,മെഹറുന്നീസ, റൈഹാനത്ത് എന്നിവർ പ്രസംഗിച്ചു. സിദ്ധീഖ് മലയംപള്ളി നജീബ് പൂങ്ങോട്, നഈം ചന്തപ്പടി,സീനത്ത് മുണ്ടേരി,ഷാഹുൽ ഹമീദ് വണ്ടൂർ, ഷഹനാസ് പാണ്ടിക്കാട...
Other

കലോത്സവ വേദിയിൽ ലഹരിക്കെതിരെ അദ്ധ്യാപകരുടെ നാടകം ശ്രദ്ധേയമായി

തിരൂരങ്ങാടി : കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാർ അവതരിപ്പിച്ച നാടകം യോദ്ധാവ് ഏറെ ശ്രദ്ദേയമായി. ഇതേ സകൂളിലെ അധ്യാപകനായ കാനഞ്ചേരി ഷംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ സ്കൂളിലെ പതിനഞ്ചോളം സ്റ്റാഫുകൾ വേഷമിട്ടു. നാടകത്തിന് ആവശ്യമായ കലാസംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത് അധ്യാപകർ തന്നെയായിരുന്നു.നാടക അവതരണം വീക്ഷിക്കാനെത്തിയ തിരൂരങ്ങാടി സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത് എം.കെ, യൂസുഫ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് നാടകാംഗങ്ങളെ വേദിയിലെത്തി അനുമോദിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ്, സ്റ്റാഫ് സെക്രട്ടറിമാരായ ടി.മമ്മദ്, ടി.സി അബ്ദുന്നാസർ കെ.കെ ഉസ്മാൻ , കെ.കെ ഉസ്മാൻ , കെ.ഇബ്രാഹീം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. https://youtu.be/Z...
Local news

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ കലോത്സവം സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം റിഥം 2K22 സമാപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി. സുഹ്റാബി നിർവ്വഹിച്ചു. പട്ടുറുമാൽ ഫെയിം മെഹറിൻ മുഖ്യാതിഥിയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഇരുവഴിഞ്ഞി പുഴയുടെ കുത്തൊഴുക്കിൽപ്പെട്ട നാല് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ വിദ്യാലയത്തിലെ കെ.കെ. ഉസ്മാൻ കൊടിയത്തൂരിനെയും ശാസ്ത്ര ഗവേഷണ മികവിന്റെ അംഗീകരമായ വേൾഡ് സയന്റിഫിക് ഇൻഡക്സിൽ ഇടം നേടിയ വിദ്യാലയത്തിലെ ഡോ: ടി.പി റാഷിദിനെയും ആദരിച്ചു. https://youtu.be/zebEuj0uUTQ വീഡിയോ പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ടി.സി അബ്ദുൽ നാസർ, കെ.ഇബ്രാഹീം, പി. ഷഹീദ , യു.ടി.അബൂബക്കർ ,ടി.വി റുഖിയ, എം. സുഹൈൽ, ടി. മമ്മദ് എന്നിവർ പ്രസംഗിച്ചു....
Local news

ഓറിയന്റൽ സ്കൂൾ ‘യൂഫോറിയ 2K22’ സ്പോർട്ട്സ് മീറ്റ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ യൂഫോറിയ 2K22 സ്പോർട്ട്സ് മീറ്റ് സമാപിച്ചു. യതീം ഖാന ഗ്രൗണ്ടിൽ രണ്ട് ദിവസം നീണ്ടുനിന്ന സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവഹിച്ചു. പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ പതാക ഉയർത്തി. സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. https://youtu.be/NoM56BtN4D8 വീഡിയോ കായികാധ്യാപകൻ എം.സി. ഇല്യാസ് സ്വാഗതവും ടി. മമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നാല് ഹൗസിന്റെയും വർണ്ണശഭളമായ മാർച്ച്പാസ്റ്റ് മത്സരം നടന്നു. 58 ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ യഥാക്രമം റെഡ്, യെല്ലോ, ഗ്രീൻ, എന്നീ ഹൗസുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളായ മൂന്ന് സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം നടത്തി. കായിക മാമാങ്കത്തിന് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി. ...
Local news

പരപ്പനങ്ങാടി ഉപജില്ല വാർത്ത വായന മത്സരം: നജ, ഹിസാന വിജയികൾ

പരപ്പനങ്ങാടി ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം നടത്തി. തിരുരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ ഇരുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി. ഹിസാന. (ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി) ഒന്നാം സ്ഥാനവും മുഫ്സില സൂഫിയ (തഅലീം ഐ ഒ എച്ച്എസ്എസ് പരപ്പനങ്ങാടി) രണ്ടാം സ്ഥാനവും ഫാത്തിമ നാജിയ (ജി.എച്ച്.എസ്.തൃക്കുളം) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ എം.വി. നജ. (എസ് .എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി) ഒന്നാം സ്ഥാനവും പി.ഒ. ഇർഫാന (എച്ച് എസ് എസ് തിരുരങ്ങാടി) രണ്ടാം സ്ഥാനവും കെ.കെ.ഷഹന ജാസ്മി (ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി) മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഒ .എ ച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. https://youtu.be/YY4ExLUlpa4 സബ് ജില്ലാ കൺവീനർ പി.വി ഹുസ്സൈൻ, അധ്യാപകരായ ...
Other

ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്

സ്കൂളിലേക്ക് ഇരു ചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥി കൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഇകളുടെ 10 വണ്ടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരങ്ങളിൽ നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചെണ്ടപ്പുറയ സ്കൂളിലെ വിദ്യാർത്ഇകളുടെ വാഹനങ്ങളും പിടികൂടിയിരുന്നു. പ്രായപൂർത്തി ആകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് എടുക്കുമെന്ന് എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇന്നലെ 50 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 10 വണ്ടികൾ കസ്റ്റഡിയിലെടുത്തു. 3 കേസുകളുമെടുത്തു. പരിശോധന ഇനിയും തുടരും. ...
Local news

സ്കൗട്ട് വിദ്യാർഥികൾ ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി

തിരൂരങ്ങാടി: പൊതുമുതൽ സംരക്ഷണത്തിന്റെ ഭാഗമായി തിരൂരങ്ങാടിയിലെ ബസ്റ്റോപ്പും പരിസരവും ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വൃത്തിയാക്കി. വാർഡ് കൗൺസിലർ അബിദ റബിയത്ത് പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ് മാസ്റ്റർ ടി. അബ്ദു റഷീദ്, പി.ടി.എ പ്രസിഡന്റ് എം. അബ്ദുറഹിമാൻ കുട്ടി, കൗൺസിലർ ഹബീബ ബഷീർ അരിമ്പ്ര മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിൽ നൂറോളം കുട്ടികൾ പങ്കാളികളായി. സ്കൗട്ട് അധ്യാപകരായ അബ്ദുസമദ്, ഷബീറലി കൊടശ്ശേരി, പി.ജമീല, പി. ജവഹറ, എം.പി. റംല, എ.ടി. സൈനബ എന്നിവർ നേതൃത്വം നൽകി. ...
Tech

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് ചെറുമുക്കിലെ 5 വിദ്യാർത്ഥികൾക്ക്

തിരൂരങ്ങാടി:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന 2021-22 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് ചെറുമുക്കിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. സാങ്കേതിക രംഗത്തെ വിദ്യാര്‍ത്ഥകളെ പ്രോത്സാഹിപ്പിക്കുന്ന ടെക് അസിസ്റ്റ അക്കാദമിയിലെ ഫസീഹ് മുസ്ഥഫ പൊക്കാശ്ശേരി അന്‍ഷിഫ് റഹ്മാന്‍ പങ്ങിണിക്കാടന്‍, മഞ്ഞളാംപറമ്പില്‍ അഫല്‍, മാട്ടുമ്മല്‍ അഫ്‌നാന്‍, എറപറമ്പന്‍ ബാസില്‍ എന്നിവരാണ് അര്‍ഹരായത്. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന ചെറു വാഹനം വഴി ഫാക്ടറി കളില്‍ അപകടവും തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് സാധാരണ കാഴ്ചയാണ്. അതിന് പകരം ഒരു റോബോട്ട് വെച്ച് അതിനു മുന്നിലെത്തിയ തടസ്സം ഉണ്ടെങ്കില്‍ അതിനെ മറികടന്നു ആ പാതയില്‍ തന്നെ തുടര്‍ന്ന് ആ വാഹനത്തിന് മുന്നോട്ട് പോകാന്‍ കഴിയുന്ന ആശയമാണ് ഫസീഹ് മുസ്ഥഫ അവതരിപ്പിച്ചത്. വൈറസ് ബാധിതരായ രോഗികളുടെ അടുത്തേക്ക് നഴ്‌സുമാര്‍ പോകുമ്പോള്‍ അവര്‍ തമ്മിലുള്ള ഇടപഴകല്‍ ക...
Local news

തിരൂരങ്ങാടി ഒ എച്ച് എസ് സ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് തുടങ്ങി

തിരൂരങ്ങാടി: സേവനപാതയിൽ വിപ്ലവം രചിക്കുന്ന എൻ.എസ്.എസ് ഈ കാലഘട്ടത്തിലെ യുവത്വത്തിൽ കണ്ടുവരുന്ന ലഹരി ഉപയോഗത്തിന്നെതിരെ ബോധവൽകരണത്തിന് നേതൃത്വം നൽകാൻനാഷണൽ സ്കീം വളണ്ടിയർമാർക്ക് സാധിക്കേണ്ടതുണ്ടന്ന് കെ.പി.എ മജീദ് എം.എൽ.എ. പറഞ്ഞു.തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷനായിരുന്നു. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്.. https://chat.whatsapp.com/FHe4puzUz5l4aryANMURgz ഇടം എന്ന പേരിൽ ക്യാമ്പിൽ തനതിടം തയ്യാറാക്കുക, ക്യാമ്പസിൽ കൃഷിയിടം സജ്ജമാക്കുക, വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം, ഭരണഘടന വാരാചരണവുമായി ബന്ധപ്പെട്ട ക്യാമ്പയിൻ, ലിംഗനീതിയുമായി ബന്ധപ്പെട്ട പ്രവർത്തനം, വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ ...
Crime

കാര്യമായൊന്നും ലഭിച്ചില്ല, മോഷ്ടാവ് കിടന്നുറങ്ങിയ ശേഷം മടങ്ങി

തിരൂരങ്ങാടി: ഏറെ നേരം ശ്രമിച്ചിട്ടും കാര്യമായി ഒന്നും കിട്ടാതിരുന്ന മോഷ്ടാവ് പായയെടുത്ത് വിശ്രമിച്ച് മടങ്ങി. തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ മോഷണം നടത്തിയ ആളാണ് ഓഫിസില്‍ നിന്നെടുത്ത പായയില്‍ കിടന്നുറങ്ങിയ ശേഷം മടങ്ങിയത്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് വന്നത്. പ്രിന്‍സിപ്പലിന്റെയും ഹെഡ്മാസ്റ്ററുടെയും മുറികളുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ചു അകത്തു കയറി. മേഷയും അലമാരയും മുഴുവന്‍ തപ്പിയെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz ഓഫീസ് മുറിയിലെ മേശക്കുള്ളില്‍ ഓഫീസ് സ്റ്റാഫ് മറന്നു വച്ച പേഴ്‌സില്‍ നിന്നുള്ള 2000 രൂപ മാത്രമാണ് ലഭിച്ചത്, ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൂട്ടങ്ങളില്‍ നിന്ന് താക്കോലെടുത്ത് ലൈബ്രറി, സറ്റാഫ് മുറി, മാനേജറുടെ മുറി എന്നി...
error: Content is protected !!