Tag: P abdul hameed master mla

പാര്‍ട്ടിയെ വഞ്ചിച്ച യൂദാസ് ; പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പോസ്റ്റര്‍
Local news, Malappuram, Other

പാര്‍ട്ടിയെ വഞ്ചിച്ച യൂദാസ് ; പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പോസ്റ്റര്‍

മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയില്‍ അംഗമായ മുസ്ലിം ലീഗ് എംഎല്‍എ പി.അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍. എംഎല്‍എ പാര്‍ട്ടിയെ വഞ്ചിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീഗ് ഓഫീസിന് മുന്നില്‍ പതിപ്പിച്ച പോസ്റ്റര്‍ ഓഫീസ് സ്റ്റാഫ് കീറിമാറ്റുകയായിരുന്നു. വള്ളിക്കുന്ന് എംഎല്‍എയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.അബ്ദുല്‍ ഹമീദിനു ഭരണസമിതിയില്‍ ചേരാന്‍ ലീഗ് സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിരുന്നു. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്...
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം ഫെയർ വള്ളിക്കുന്ന് അത്താണിക്കലിൽ ആരംഭിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി സുനിൽകുമാർ, എ.പി സുധീശൻ, സി. ഉണ്ണി മൊയ്തു, വി.പി അബൂബക്കർ, ബസന്ദ് കുമാർ, ടി.പി വിജയൻ എന്നിവർ പങ്കെടുത്തു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് നന്ദി പറഞ്ഞു. ...
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കരുമനക്കാടിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. പി അബ്ദുല്‍ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ കോട്ടാശ്ശേരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വലിയാട്ടൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിബി, സി. ഉണ്ണിമൊയ്തു, ആസിഫ് മഷ്ഹൂദ്, സുബ്രമണ്യൻ ചെഞ്ചൊടി, എ.പി സുധീശൻ, കേശവൻ മംഗലശ്ശേരി, ബാബു പള്ളിക്കര എന്നിവർ പങ്കെടുത്തു. ...
Kerala, Malappuram, Other

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യം: പി. അബ്ദുൽ ഹമീദ് എം.എൽ.എ

മലപ്പുറം : കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പർ എം...
Sports

സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേള 12മുതൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലെ കായികതാരങ്ങള്‍ മാറ്റുരക്കുന്ന 38-മത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേള 12 മുതല്‍ 14 വരെ കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ നടക്കും. കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. സംസ്ഥാനത്തെ 38 ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഒമ്പത് ഐ.എച്ച്.ആര്‍. ഡി കേന്ദ്രങ്ങളില്‍ നിന്നുമായി 1100 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്ക് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുമായി ഇരുപതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍. നേരത്തെ കുറ്റിപ്പുറം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്താനിരുന്ന മേള സ്‌കൂള്‍ ഗ്രൗണ്ട് സംസ്ഥാന മേളക്ക് യോജിച്ചതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. വിദ്...
university

എ പ്ലസില്‍ തിളങ്ങിയ കാലിക്കറ്റിന് സര്‍ക്കാര്‍ സമ്മാനമായി മൂന്ന് കോഴ്‌സുകളും കായിക പഠന കേന്ദ്രവും

' നാക് ' എ പ്ലസ് ഗ്രേഡ് നേട്ടത്തില്‍ തിളങ്ങിയ കാലിക്കറ്റ് സര്‍വകലാശാലക്ക് സംസ്ഥാന സര്‍ക്കാറിന്റെ വകയായി മൂന്ന് പുതിയ കോഴ്‌സുകളും സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും. ഉന്നത വിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ അഭിനന്ദനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി. അബ്ദുറഹ്‌മാനുമാണ് കാമ്പസ് സമൂഹത്തിന് മുന്നില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ഡാറ്റാസയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, കമേഴ്‌സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ്  അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് കോപ്‌സ് എന്നീ പ്രൊജക്ട് മോഡ് കോഴ്‌സുകളാണ് പുതുതായി അനുവദിച്ചതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 250 മുറികളോടു കൂടിയ ഹോസ്റ്റല്‍ സമുച്ചയം ഇതിന്റെ ഭാഗമായി ലഭിക്കും. നൂതനാശയങ്ങള്‍ പ്രയോഗവത്കരിക്കുന്നതിനായി ഇന്‍ക്യുബേഷന്‍ കേന്ദ്രവും ...
error: Content is protected !!