Monday, August 31

Tag: Padapparamb

പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു
Obituary

പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

വേങ്ങര: കണ്ണമംഗലം പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി എന്ന കുണ്ടിൽ ബാപ്പു (73) ഭാര്യമാർ, സീനത്ത്, പരേതയായ ഫാത്തിമ കുട്ടി. മക്കൾ: അബ്ദുസ്സലാം ,ഉമ്മുകുൽസു, ഫസലുറഹ്മാൻ, ഫസീല, ജഫ്സൽ, പരേതനായ അൻവർ സാദത്ത്,മരുമക്കൾ :ഹാത്തിഫ, നജ്മ, വർധ,ഖാലിദ് പൂക്കിപ്പറമ്പ്, അൻവർ പുതുപ്പറമ്പ്,
കക്കാടംപുറം മുക്കിൽപീടികയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Accident

കക്കാടംപുറം മുക്കിൽപീടികയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വേങ്ങര : കുറ്റൂർ നോർത്ത് മുക്കിൽ പീടികയിൽ കാറിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം പടപ്പറമ്പ് സ്വദേശി തെക്കിൽ പറമ്പിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഷമീം (18) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്12.20 ന് കക്കാടമ്പുറം എരണിപ്പടി റോഡിൽ മൂക്കിൽ പീടികയിൽ വെച്ചാണ് അപകടം. റോഡിൽ യു ടേണ് എടുത്ത കാറിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശമീമും കൂടെയുണ്ടായിരുന്ന സുഹൃത്ത് കരുവള്ളി ശമീറിന്റെ മകൻ മുഹമ്മദ് ഷാമിലും (16) റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഷമീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് ശേഷം ഇന്ന് 4.30 ന് പടപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. ഷമീം പിതാവിന്റെ ബാർബർ ഷോപ്പിൽ ജീവനക്കാരനാണ്. മാതാവ്, സക്കീന....
കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ
Accident

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ

വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിലെ പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്. പെയിന്റിങ് പണിക്കാരൻ ആണ്. പണി കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 3.30 ന് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും ബൈക്കും കുളത്തിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ പരിശോധന നടത്തുക യായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേരിയ അപസ്മാരം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കബറടക്കം നാളെ പടപ്പറമ്ബ് ജുമാ മസ്ജിദിൽ...