Tag: Panakkad sayyid sadiqali shihab thangal

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ
Politics

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ

മലപ്പുറം : മുസ്ലിം ലീഗ് പ്രവർത്തകന്മാർക്ക് താങ്ങും തണലുമാകാൻ എന്ന പേരിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കൊട്ടിഘോഷിച്ച് ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിലായി. കൃത്യമായി സേവനം ലഭിക്കാത്തത് കാരണം പണമടച്ച പ്രവർത്തകരിൽ നിന്നും മാറി നടക്കേണ്ട അവസ്ഥയിലാണ് പ്രാദേശിക ലീഗ് നേതാക്കൾ. 2000 രൂപ അടച്ച് സുരക്ഷാ പദ്ധതിയിൽ അംഗമായ ആൾ മരണപ്പെട്ടാൽ കുടുംബത്തിന് 2 ലക്ഷം രൂപ അനുവ ദിക്കുന്നതാണ് പദ്ധതി. സുരക്ഷ സ്‌കീം കാലവധിക്കുള്ളിൽ രോഗിയായി ചികിത്സ തേടുകയാണെങ്കിൽ നിശ്ചിത തുക ചികിത്സ ചിലവ് അനുവദിക്കും എന്നതായിരുന്നു ഓഫർ. ഒന്നാം വർഷം 2000 രൂപയും തുടർന്നുള്ള വർഷം 1500 രൂപയുമാണ് പദ്ധതിയിൽ തുടരാൻ അടക്കേണ്ടത്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ വീഡിയോ സന്ദേശം ഉൾപ്പെടെ ജില്ലാ സംസ്‌ഥാന നേതാക്കൾ പദ്ധതിക്കായി പ്രചാരണം നടത്തിയിരുന്നു. സേവന വഴിയിൽ വീണു പോകുന്ന പ്രവർത...
Kerala, Other

മുസ്ലിം ലീഗ് മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കു ; സാദിഖലി തങ്ങള്‍

കല്‍പ്പറ്റ: മുസ്ലിം ലീഗ് മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കുകയെന്ന് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് മുസ്ലിം ലീഗ് വയനാട് ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാന്‍ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കുക : സാദിഖലി തങ്ങള്‍ പറഞ്ഞു. ...
Kerala, Other

കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തിബറ്റന്‍ ബുദ്ധ കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറി ഭൂട്ടാന്‍കാരനായ കര്‍മ്മശ്രീ സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ച് ആനയിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് തന്റെ ബുദ്ധ കേന്ദ്ര സന്ദര്‍ശനത്തെപ്പറ്റി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുടകിലെ ഗോള്‍ഡന്‍ ടെമ്പിള്‍ സന്ദര്‍ശിച്ചു ചൈനാ ടിബറ്റ് പ്രശ്‌നത്തെതുടര്‍ന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും, കര്‍ണാടകയിലെ ഹുബ്ലി,കൂര്‍ഗ് മേഖലകളിലും സ്ഥലം വിട്ടു നല്‍കി.കൂര്‍ഗില്‍ കുശാല്‍ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്. ഗോള്‍ഡന്‍ ടെമ്പിള്‍ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയര്...
Local news, Malappuram, Other

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്, തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടികാഴ്ച നടത്തി

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും ഫലസ്തീന്‍ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന. പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമാണെന്നും ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കും. രണ്ടും വ്യത്യസ്ഥ പാര്‍ട്ടികളാണ്. വര്‍ഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്‌നമുണ്ടായാലും പാര്‍ട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പേര്‍ മരിച്ചു വീഴുന്ന ഫലസ്തീന്‍ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് ക...
Other

ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി യുടെ മഹാരാഷ്ട്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായും ഭീവണ്ടിയിലെ ഗുണകാംക്ഷികളും വാങ്ങിയ രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് സ്ഥാപനം നിലകൊള്ളുത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. അലി ഹാഷിമി ഹുദവി സ്വാഗതവും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആമുഖഭാഷണവും നടത്തി. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, മുഫ്തി അലാവുദ്ദീന്‍ ഖാദിരി, മുഫ്തി മുബഷിര്‍ റസാ മിസ്്ബാഹി, അസ്്‌...
Other

ആത്മീയ സാമീപ്യം തേടി വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി. ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാ...
Politics

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

മലപ്പുറം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒ...
Malappuram

ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ട് പോകും: സമസ്ത

കോഴിക്കോട്: ആനുകാലിക സംഭവവികാസങ്ങൾ സമഗ്രമായി വിലയിരുത്തിയശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപകൽപ്പന നൽകിയ സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി (SNEC) ഒരു വിഘ്നവും കൂടാതെ മുന്നോട്ടുപോകുമെന്നും സമസ്തയേയും സദാത്തുക്കളേയും ഇകഴ്ത്തുന്ന പ്രസ്താവനകളിലും ദുഷ്പ്രചാരണങ്ങളിലും പ്രവർത്തകർ വഞ്ചിതരാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് മൂസക്കുട്ടി ഹസ്രത്ത്, ജന. സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.വാഫി , വഫിയ്യ സംവിധാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ച് നടത്തേണ്ടതാണെന്നും ഈ തീരുമാനം അംഗീകരിക്കാത്തവർ പ്രസ്തുത സംവിധാനത്തിൽ നിന്നും മാറി നിൽക്കേണ്ടതാണെന്നും ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്...
Other

വാഫി, വഫിയ്യ: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട – നേതാക്കള്‍

മലപ്പുറം: വാഫി, വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും യാതൊരുവിധ ആശങ്കയും പ്രയാസവും വേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.വാഫി, വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ തീരുമാനമനുസരിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും  സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കൂടി നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ പരസ്പരം വിലയിരുത്തി.തുടര്‍നടപടികള്‍ കൈകൊള്ളുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്ക...
Other

വാഫി കലോത്സവം നാളെ ആരംഭിക്കും; പങ്കെടുക്കരുതെന്ന് സമസ്ത, മത്സരിച്ച് പോസ്റ്റിട്ട് ലീഗ് നേതാക്കൾ

ലീഗിനെ പ്രതിസന്ധിയിലാക്കി സമസ്തയുടെ പുതിയ സ‍ർക്കുല‍ർ. കോഴിക്കോട്ട് ഈ മാസം 20, 21 ( നാളെയും മറ്റന്നാളും) തീയ്യതികളിൽ നടക്കുന്ന വാഫി കലോൽസവുമായി സഹകരിക്കരുതെന്ന് സമസ്ത പോഷകസംഘടനകൾക്ക് നിർ‍ദ്ദേശം നൽകി. ലീഗിന്‍റെയും പാണക്കാട് കുടുംബത്തിന്‍റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഹക്കിം ഫൈസി ആദൃശ്ശേരിയാണ് കലോൽസവത്തിന്‍റെ സംഘാടക‍ന്‍. വാഫി കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നി‍ർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കത്തതിനെച്ചൊല്ലിയാണ് തർക്കം. ലീഗാണ് ആദൃശ്ശേരിക്ക് പിന്നിലെന്നാണ് സമസ്ത കരുതുന്നത്. എന്നാൽ സമസ്തയുടെ വിലക്ക് മാനിക്കാതെ സാദിഖലി തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ, അബ്ബാസലി തങ്ങൾ റശീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പാണക്കട്ടെ ഭൂരിഭാഗം പേരും കലോത്സവത്തിന് ആശംസ നേർന്ന് പോസ്റ്റിട്ടു. കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം മുതൽ, ലീഗിന്റെയും മുഴുവൻ പോഷക സംഘടനകളുടെയും ചെറുതും ...
Malappuram

മതമൈത്രിയുടെ നേര്‍കാഴ്ചയായി കൊടിഞ്ഞി പള്ളി ഖാസി സ്ഥാനാരോഹണ ചടങ്ങ്

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സഹോദര സമുദായ നേതാക്കളുടെ സാന്നിധ്യമുണ്ടായത്. മതമൈത്രിക്ക് പേര് കേട്ട കൊടിഞ്ഞി പള്ളിയിലെ ഖാസി സ്ഥാനാരോഹണ ചടങ്ങിലും പതിവ് തെറ്റിക്കാതെ സഹോദര സമുദായ അംഗങ്ങളുടെ സാന്നിധ്യം.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മഹല്ല് ഖാസിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇരട്ടകുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഭാസ്‌കരന്‍ പുല്ലാണിയും സജീവ സാന്നിധ്യമായത്. തങ്ങളെ പള്ളിയിലേക്ക് ആനയിക്കുന്ന ചടങ്ങിലും പിന്നീട് പള്ളിക്കുള്ളില്‍ തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുക്കുന്ന സദസ്സിലും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ താന്‍ ആദ്യമായി അനുമതി നല്‍കിയത് കൊടിഞ്ഞി പള്ളി പുനര്‍നിര്‍...
Other

കൊടിഞ്ഞി പള്ളിയിലെ മസ്ലഹത്ത് മജ്‌ലിസ് ഉദ്ഘാടനവും ഖാസി സ്ഥാനാരോഹണവും ബുധനാഴ്ച നടക്കും.

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പായി നടക്കുന്ന മസ്ലഹത്തിന് നിർമ്മിച്ച പുതിയ ആസ്ഥാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പ് ഇരു കക്ഷികളെയും വിളിച്ച് ചര്‍ച്ചയും പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളും വാദവും നടത്താറുണ്ട്. തുടര്‍ന്ന് അവസാനഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടക്കുക. മുസ്ലിം വിശ്വാസികള്‍ ഖുര്‍ആന്‍ പിടിച്ച് മിഹ്‌റാബിന് അഭിമുഖമായി നിന്നും അമുസ്ലിംകള്‍ മിഹ്‌റാബിന് നേരേ നിന്നുമാണ് സത്യം ചെയ്യുക. സത്യം ചെയ്യലിന് മുന്‍പ് നടക്കുന്ന ചടങ്ങുകള്‍ നടത്താനും യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുമാണ് മസ്ലഹത്ത് മജ്‌ലിസ് നിര്‍മിച്ചിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം സയ്യിദലവി തങ്ങള്‍ നിര്‍മിച്ചതാണ് പള്ളി. തങ്ങള്‍ ആരംഭിച്ചതാണ് പള്ള...
Malappuram

മമ്പുറം ആണ്ട് നേർച്ച ഇന്ന് സമാപിക്കും; അന്നദാനം തുടങ്ങി

തിരൂരങ്ങാടി : 184 -ാം മമ്പുറം ആണ്ടുനേർച്ച ഇന്ന് സമാപിക്കും. പ്രധാന ചടങ്ങായ അന്നദാനം ഇന്ന് രാവിലെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം പേർക്ക് നെയ്ച്ചോർ പാക്കറ്റ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഖത്മുൽ ഖുർആൻ സദസ്സോടെ നേർച്ചയ്ക്ക് കൊടിയിറങ്ങും ഇന്നലെ അനുസ്മരണ സനദ് ദാന പ്രാർഥനാ സംഗമം സമസ്ത ജന: സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മമ്പുറം തങ്ങൾ അനുസ്മരണ പ്രഭാഷണം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. പ്രാർഥനാ സ...
Gulf

റിയാദ് കെ.എം.സി.സി നാട്ടിലൊരു പെരുന്നാള്‍ നാളെ, ഒരു കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്യും

തിരൂരങ്ങാടി: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സംഗമവും ധനസഹായ വിതരണവും വെള്ളിയാഴ്ച്ച നടക്കുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ കുടുംബങ്ങള്‍ പങ്കെടുക്കും. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, അഡ്വ.പി.എം.എ സലാം, എം എൽ എ മാരായ കെ.പി.എ മജീദ്, അഡ്വ.എന്‍ ഷംസുദ്ധീന്‍, മഞ്ഞളാംകുഴി അലി, കെ പി സി സി സെക്രട്ടറി വി.ടി ബല്‍റാം, അഡ്വ.വി.എസ്. ജോയ് മറ്റു പ്രമുഖരും പങ്കെടുക്കും. വൈകീട്ട് ഏഴ് മുതല്‍ പട്ടുറുമാന്‍ ഫെയിമുകളുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും അരങ്ങേറും.വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 മുത...
Malappuram

മൽസ്യ തൊഴിലാളികൾക്ക് ആശ്വാസവുമായി സാദിഖലി ശിഹാബ് തങ്ങൾ കടപ്പുറത്തെത്തി

ആശ്വാസ വചനങ്ങളുമായി സാദിഖലി  തങ്ങൾ പരപ്പനങ്ങാടി കടപ്പുറത്ത്. പരപ്പനങ്ങാടി മത്സ്യതൊഴിലാളികളുടെ വേദനകൾനേരിൽ കാണുവാനും  കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സാദിഖലി   ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. ആശ്വാസ വചനങ്ങളുമായെത്തിയ തങ്ങളെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ ഖത്തീബ് മുദരിസുമാർ കാരണവന്മാർ ഉസ്താദുമാർ ദർസ് വിദ്യാർഥികൾ നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചാപ്പപ്പടി  ഫിഷ്‌ലാന്റിംഗ് സെന്റർ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സദസ്സിൽ നടന്ന കൂട്ട പ്രാർത്ഥനക്ക് തങ്ങൾ നേതൃത്വം നൽകി. അരയൻകടപ്പുറം മഹല്ല് നിവാസികൾക്ക് പാണക്കാട് കുടുംബവുമായുള്ള ആത്മീയ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മഹാനായ  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വർഷങ്ങൾക്ക് മുൻപ്  തുടങ്ങി വെച്ച പ്രാർത്ഥന തങ്ങളുടെ വിയോഗത്തെ  തുടർന്ന് ഹൈദരലി തങ്ങളാണ്  എത്തിയിരുന്നത...
Other

സമസ്തയും വാഫി സ്ഥാപനങ്ങളുടെ കോ ഓർഡിനേഷനും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായി

മലപ്പുറം:  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സി.ഐ.സി) അംഗീകരിച്ചു. താഴെ വിവരിക്കുന്ന ചില വിഷയങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ സി.ഐ.സി അംഗീകരിക്കാത്തതിന്റെ പേരില്‍ സി.ഐ.സിയുമായുള്ള സംഘടനാ ബന്ധം അവസാനിപ്പിച്ചതായി 08-06-2022ന് ചേര്‍ന്ന മുശാവറ തീരുമാനപ്രകാരം സി.ഐ.സിക്ക് കത്ത് നല്‍കിയിരുന്നു.അതിനു ശേഷം 30/06-2022ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ച് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരും സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും, കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍ കുട്ടി...
Other

ആദർശം അംഗീകരിക്കാത്ത സ്ഥാപനങ്ങൾക്ക് സമസ്തയുമായി ബന്ധമുണ്ടാകില്ല

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമസ്ത കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമം നടന്നു. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത് അംഗീകരിക്കാത്തവര്‍ക്ക് സമസ്തയുമായി സംഘടന ബന്ധമുണ്ടായിരിക്കുന്നതല്ലെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ തീര...
Politics

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: അഡ്വ.കെ.എൻ.എ. ഖാദറിനെ താക്കീത് ചെയ്തു

കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെഎൻഎ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഇത് സംബന്ധിച്ച് പാർട്ടി കെഎൻഎ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു. ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാ...
Malappuram

സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യം: പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാഥിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജ് കാമ്പസിലെ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ സ്മാരക ഡിഗ്രി ബ്ലോക്ക് ഉദ്ഘാടനം ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന്റെ പുരോഗതിക്കും നന്മക്കും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രഭാഷണത്തില്‍ പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ZAHRA യുടെ ലോഗോ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രിന്‍സിപ്പാള്‍ റഫീഖ് ഹുദവിക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. യു. ശാഫി ഹാജി സദസ്സിന് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍  റഫീഖ് ഹുദവി നന്ദി പറഞ്ഞു. സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, സൈതലവി ഹാജി കോട്ടക്കല്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, മാനേജിംഗ് കമ്മിറ്റി, ജ...
Malappuram

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പരക്ക് സമാപ്തി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നടന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് സമാപ്തി. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി പ്രസിഡന്റും സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ മാനവരാശിക്ക് വെളിച്ചമാണെന്നും ലോകത്ത് ആധികാരികമായി ജനങ്ങളെ നന്മയിലേക്ക് നയിച്ച പ്രത്യയശാസ്ത്രമാണതെന്നും തങ്ങള്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവര്‍ തന്നെയാണ് അതിനെ വിമര്‍ശിക്കുന്നതെന്നും ഖുര്‍ആന്‍ പാരായണത്തോടൊപ്പം ഗഹന പഠനത്തിനും സമയം കണ്ടെത്തണമെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈദലി ഹാജി പുലിക്കോട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ്...
Malappuram

മുസ്ലിംയൂത്ത്ലീഗ് റംസാന്‍ അസംബ്ലിക്ക് പാണക്കാട് ഉജ്ജ്വല തുടക്കം

മലപ്പുറം : മുസ്ലിംയൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ റമദാന്‍ ക്യാമ്പയിന്‍ ഇത്തിഹാദെ ഉമ്മത്ത് - റംസാന്‍ അസംബ്ലിയുടെ ജില്ലതല ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കല്‍ തറവാടില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തറാവീഹിന് ശേഷം നടന്ന പരിപാടി ആളുകളുടെ പങ്കാളിത്തം കൊണ്ട് പ്രൗഢമായി.ചടങ്ങിൽ ജില്ല യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ,മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലീം യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സംസ്ഥാന യൂത്ത്ലീഗ് വൈസ്പ്രസിഡന്റുമാരായ മുജീബ് കാടേരി ,...
Other

തിരൂരങ്ങാടി നഗരസഭയുടെ ഒന്നാം വാര്‍ഷികവും സ്വരാജ്‌ അവാർഡ് സമർപ്പണവും ഇന്ന്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ വാര്‍ഷിക ആഘോഷവും സ്വരാജ് ട്രോഫി സമര്‍പ്പണവും മാര്‍ച്ച് 25ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അറിയിച്ചു.2.30ന് സാംസ്‌കാരിക ചെമ്മാട് കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ നിന്നും ഘോഷയാത്ര തുടങ്ങും. വാര്‍ഷികം മന്ത്രി ഉദ്ഘാടനം വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പദ്ധതികളുടെ സമര്‍പ്പണം. കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദരം. ഭിന്നശേഷി പ്രിവിലേജ് കാര്‍ഡ് വിതരണം. സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, കലാവിരുന്ന്. തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ,പിഎ മജീദ് എംഎല്‍എ. പി അബ്ദുല്‍ഹമീദ്,എംഎല്‍എ. എപി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ പിഎംഎ സലാം. പി,കെ അബ്ദുറബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും.കുടിവെള്ളത്തിനും കൃഷിക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും പാര്‍പ്പിടത്തിനും മുഖ്യപരിഗണനനല്‍കിയാണ് മുന്നേറുന്നത്. റോഡ് പ്രവ...
Local news

വിഭാഗീയത, നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മരവിപ്പിച്ചു; അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല

വിഭാഗീയതയെ തുടർന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി മരവിപ്പിച്ചു. കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് ഒടുവിൽ കമ്മിറ്റി മരവിപ്പിക്കുന്നതിൽ എത്തിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും മണ്ഡലം ജനറൽ സെക്രട്ടറി യും തമ്മിലാണ് പ്രശ്നമുള്ളത്. ഏറെ നാളായി തുടർന്നിരുന്ന പ്രശ്നം കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ രൂക്ഷമായി. പഞ്ചായത്ത് ലീഗ് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥി പരാജയപ്പെട്ടു. ഇതിന് പിന്നിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ. കുഞ്ഞിമരക്കാർ ആണെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. മുമ്പ്, ഇവരെ സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ മണ്ഡലം ജനറൽ സെക്രട്ടറി യും ചില വനിതാ ലീഗ് നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി നിർദേശിച്ച സ്ഥാനാർഥിയെ തോല്പിച്ചയാൾക്കെതിരെ നടപടി എടുക്കണമെന്ന് മണ്ഡലം കമ്മിറ്റിക്ക് പരാതി നൽ...
Other

അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഒഴിവുകളിലേക്കുള്ള പിൻഗാമികളെ മുസ്ലിം ലീഗ് ഇന്ന് തീരുമാനിക്കും. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതോടെ ഒഴിവ് വന്ന മലപ്പുറം ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് സഹോദരൻ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുക്കും. ചന്ദ്രികയുടെ എക്സിക്യൂട്ടീവ് കം ഡയറക്ടർ ജനറലായി സയ്യിദ് റശീദലി ശിഹാബ് തങ്ങളെയാണ് പരിഗണിക്കുന്നത്. മുൻ വഖഫ് ബോർഡ് ചെയർമാനായ റശീദലി തങ്ങൾ പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ്. ഇന്ന് തീരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രഖ്യാപനം നടത്തും. അബ്ബാസലി ശിഹാബ് തങ്ങൾ നിലവിൽ മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രെസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് ആയിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിന്റെ കീഴ് വഴക്കം തുടർന്ന് സാദിഖലി തങ്ങളും ഹൈദരലി ...
Other

സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്

വിമർശനം നേരിട്ട പാണക്കാട്ടെ ആദ്യ നേതാവ് പാണക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.  മുഹമ്മദ് ബഷീർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.  സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദർ മൊയ്തീൻ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങൾക്ക് വേണമെന്നും അഭ്യർഥിച്ചു. പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങൾ. ഹൈദരലി തങ്ങൾ അസുഖമായി ചികിത...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി

ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാ...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഹിദായ നഗറില്‍ പ്രൗഢഗംഭീര തുടക്കം.ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ വാഴ്‌സിറ്റിയുടെ ബിരുദദാന-പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കമായത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, കലാം മാസ്റ്റര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക്, വി.പി കോയ ഹാജി ഉള്ളണം, കുട്ട്യാലി ഹാജി പറമ്പില്‍ പീടിക സംബന്ധിച്ചു.ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബ...
Health,

ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരും: മുഖ്യമന്ത്രി

തിരൂര്‍: സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആശുപത്രിക്കു ശേഷം പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികൾ. കുറഞ്ഞ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ശിഹാബ് തങ്ങൾ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജന വലിയാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. തീരമേഖലയുടെ പൊതു മനസാകെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു .ചടങ്ങിൽ ആശുപത്രി ചെയര്‍മാന്‍...
Kerala

വഖഫ് സമ്മേളനത്തിൽ മന്ത്രി റിയാസിനെതിരായ മോശം പരാമർശം, സാദിഖലി തങ്ങൾ ഖേദം പ്രകടിപ്പിച്ചു

വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തെ തള്ളി ലീഗ്. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല, പക്ഷെ വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌. ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പ...
error: Content is protected !!