Sunday, October 18

Tag: Perinthamanna

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
Obituary

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു

പെരിന്തൽമണ്ണ : സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധ്യകസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിരൂർക്കാട് കുന്നത്ത് കുടുംബം ആണ്. 2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയാണ് കെ ആലിക്കുട്ടി മുസ്‌ലിയാര്‍. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ ആലിക്കുട്ടി മുസ്ലിയാർ ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. പിന്നീട് 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. പിന്നീട് ഇതേ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പാലായും സേവനം അനുഷ്ഠിച്ചു. 2010ലാണ് ആലിക്കുട്ടി മുസ്ലിയാർ സമസ്ത സെക്രട്ടറിയാകുന്നത്. 2003-2005 കാലയളവിൽ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനായും 2006-2009 കാലഘട്ടത്തിൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക്. തിരൂർക്കാട് അൻവാറുൽ ഇസ്ലാമി...
ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു, പെരിന്തൽമണ്ണ സ്വദേശി പിടിയിൽ
Crime

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു, പെരിന്തൽമണ്ണ സ്വദേശി പിടിയിൽ

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ മർദനമേറ്റ് മരിച്ചു.ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സാവരിയ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) എന്ന വിദ്യാർത്ഥിയെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവില്‍ പ്രകോപിതനായ പ്രതി ലാപ്ടോപ്പ് ഉപയോഗിച്ച്‌ സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. തലയ്ക്കേറ്റ കനത്ത അടിയെത്തുടർന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടാവുകയും പെണ്‍കുട്ടി മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ വിദേശത്തുള്ള സാവരിയയുടെ ...