പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബത്തെ പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു
മമ്പുറം: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബത്തെ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ താമിറിന്റെ മമ്പുറത്തെ വീട്ടിലെത്തിയ കുഞ്ഞാലിക്കുട്ടി സഹോദരന്‍ ഹാരിസ് ജിഫ്രിയുമായി ഏറെ നേരം സംസാരിച്ചു. ശേഷം ഹൈക്കോടതിയില്‍ കേസ് നടത്തുന്ന അഡ്വ. മുഹമ്മദ് ഷായുമായി ഫോണില്‍ സംസാരിക്കുകയും കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ചോദിച്ചറിയകും ചെയ്തു. കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് സമ്പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തു.നിയമ പോരാട്ടങ്ങള്‍ക്ക് കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നീതി ലഭിക്കും വരെ പോരാട്ടം തുടരും. തുടക്കത്തിലെ ആവേശത്തിനപ്പുറം പ്രതികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. ഇത് കൃത്യമായ കൊലപാതകമാണ്. താമിര്‍ തെറ്റ...