Thursday, October 29

Tag: Pk navas mla

വൈലത്തൂർ ടൗൺ വികസനത്തിനും ബൈപാസിനും 13 കോടി അനുവദിച്ചു
Malappuram

വൈലത്തൂർ ടൗൺ വികസനത്തിനും ബൈപാസിനും 13 കോടി അനുവദിച്ചു

കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്ന വൈലത്തൂരിന് ശാശ്വത പരിഹാരമേകി ടൗൺ വികസനത്തിനും പൊന്മുണ്ടം–ഓവുങ്ങൽ ബൈപാസ് നിർമാണത്തിനുമായി ആദ്യഘട്ടത്തിൽ 13 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ.ബഷീർ അറിയിച്ചു. ടൗൺ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായി വരുന്ന അധിക തുകയും പൊതുമരാമത്ത് വകുപ്പ് തടസ്സമില്ലാതെ അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് കെട്ടിടങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നതിനാവശ്യമായ എസ്റ്റിമേറ്റും അനുബന്ധ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് ഏറ്റെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കാൻ റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകിയി. ടൗൺ നവീകരണത്തിന് ...
വിജയതീരം പദ്ധതിക്ക് മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം
Other

വിജയതീരം പദ്ധതിക്ക് മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം

മൂന്നിയൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് എൻഎസ്എസ് വിഭാവനം ചെയ്യുന്ന വിജയതീരം പദ്ധതിയുടെ സമാരംഭം മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിൽ താനൂർ എംഎൽഎ പി കെ നവാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ശേഖരിച്ച പഠനോപകരണങ്ങളുടെ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എൻഎസ്എസ് ലീഡർമാരായ ഹംദാനും റംഷാ ആയിഷക്കും നൽകി എംഎൽഎ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ പത്തൂർ, വൈസ് പ്രസിഡന്റ്‌ നസീബ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ, ബ്ലോക്ക്‌ മെമ്പർ ആയിഷുമ്മു, വാർഡ് മെമ്പർമാരായ മുനീറ, പ്രനീഷ്, അസീസ്, പ്രോഗ്രാം ഓഫീസർ മുഹമ്മദ് റയീസ്, ലീഡർമാരായ മുഹമ്മദ് ...