പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് ; ജില്ലയില്‍ 32,366 കുട്ടികള്‍ പുറത്ത്
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്‍കിയ 32,366 കുട്ടികള്‍ക്ക് സീറ്റില്ല. ആകെ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 50,036 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തു കഴിഞ്ഞു. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാര്‍ഥികള്‍ പണം നല്‍കി പഠിക്കേണ്ടി വരും.
ആകെ അപേക്ഷകരില്‍ 7606 പേര്‍ സമീപ ജില്ലക്കരാണ്. ഇവരെ മാറ്റിനിര്‍ത്തിയാലും 24,760 കുട്ടികള്‍ ഇനിയും അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുകയാണ്. പുതിയ ബാച്ചുകള്‍ വന്നില്ലെങ്കില്‍ ഈ കുട്ടികളെല്ലാം പണം നല്‍കി പഠിക്കേണ്ടി വരും.
മലബാറിലെ സീറ്റ് ക്ഷാമത്തില്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചത്. സര്‍ക്ക...