Tag: Plus one admission

പ്ലസ്‍ വണ്‍ അലോട്ട്മെന്റ്: പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങൾ, അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും,  പോകുന്ന വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
Malappuram

പ്ലസ്‍ വണ്‍ അലോട്ട്മെന്റ്: പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങൾ, അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും, പോകുന്ന വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലും ഇന്ന് (ജൂലൈ 22) പ്ലസ് വണ്‍ അലോട്ട്മെന്റ് നടക്കുന്നതിനാലും രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. നിയന്ത്രണങ്ങള്‍ നിലവിലുള്ള പാണ്ടിക്കാട്, ആനക്കയം ഗ്രാമപ‍ഞ്ചായത്തു പരിധിയിലുള്ള സ്കൂളുകളില്‍ അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും, ജില്ലയിലെ മറ്റ് സ്കൂളുകളിലേക്ക് അഡ്‍മിഷനായി പോകുന്ന മേല്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പാണ്ടിക്കാട്, ആനക്കയം പ‍ഞ്ചായത്തു പരിധിയില്‍ നിന്നും ജില്ലയിലെ മറ്റ് സ്കൂളുകളിലേക്ക് പോകുന്ന കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ട...
Malappuram

പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു ; മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്, അവശേഷിക്കുന്നത് 89 സീറ്റുകള്‍ മാത്രം

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 16881 അപേക്ഷ ലഭിച്ചതില് 16,879 എണ്ണമാണ് പരിഗണിച്ചത്. മലപ്പുറത്തിന് 6999 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 9880 അപേക്ഷകര്‍ക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ട്. ജില്ലയില്‍ 89 ഒഴിവുകളേ ഇനിയുള്ളൂ. ആകെ ലഭിച്ച 57,712 അപേക്ഷകളില്‍ 57,662 എണ്ണം അലോട്‌മെന്റ്ിനായി പരിഗണിച്ചു. ഈ അപേക്ഷകളില്‍ 30,245 പേര്‍ക്കാണ് അലോട്‌മെന്റ് ലഭിച്ചത്. 22,729 സീറ്റുകളില്‍ ഒഴിവുണ്ടെങ്കിലും ഭൂരിപക്ഷവും തെക്കന്‍ മധ്യജില്ലകളിലാണ്. പാലക്കാട് 2643, കോഴിക്കോട് 3342 അലോട്‌മെന്റുകളും അനുവദിച്ചു. പാലക്കാട് 1107 ഒഴിവുകളും കോഴിക്കോട് 1598 ഒഴിവുകളുമുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഉള്ള സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീക...
Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സമരം ശക്തമാക്കി എംഎസ്എഫ്, ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്തിരിക്കുമ്പോഴും സര്‍ക്കാര്‍ തുടരുന്ന നിസംഗതക്കെതിരെ സമരം ശക്തമാക്കി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസം ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍പഠന യോഗ്യത നേടിയ 32410 വിദ്യാര്‍ഥികള്‍ പഠനാവസരമില്ലാതെ പുറത്തായിട്ടും കള്ളക്കണക്ക് നിരത്തുന്ന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞു. എന്നാല്‍ പോലീസ് പ്രതിരോധം മറികടന്ന് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍വരെയെത്തിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ജില്ലാ പ്രസി...
Malappuram

പ്ലസ് വണ്‍ പ്രവേശനം ; മലപ്പുറം ജില്ലയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

മലപ്പുറം: സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്‌കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളില്‍ മലപ്പുറത്തിന് പുറമെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവി...
Education

പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍: മന്ത്രിയുടെ പ്രസ്താവന അപക്വവും അന്തസിന് നിരക്കാത്തതും ; എസ്എസ്എഫ്

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച, മലബാറിലെ വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വവും അന്തസിന് നിരക്കാത്തതുമാണെന്ന് എസ്എസ്എഫ്. മുന്‍ വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വാദമെങ്കില്‍, കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണ് എന്നത് കൂടി മന്ത്രി വ്യക്തമാക്കണമെന്നും എസ്എസ്എഫ് പ്രസ്താവനിലൂടെ ആവശ്യപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സീറ്റില്ല എന്ന കാര്യം സര്‍ക്കാര്‍ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകള്‍ വേണമെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും യാഥാര...
Education

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ഇന്ന് മുതൽ പ്രവേശനം നേടാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീട്ടിയതിനാൽ മുഖ്യ അലോട...
Education

പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ചയിലേക്ക് മാറ്റി

സംസ്ഥാനത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതിയില്‍ മാറ്റം. വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കാനിരുന്ന അലോട്ട്‌മെന്റ് പട്ടിക വെള്ളിയാഴ്ച്ചയിലേക്കാണ് മാറ്റിയത്. രാവിലെ 11 മണിക്ക് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് സമയം പുനഃക്രമീകരിച്ചത്. സ്‌പോട്‌സ് ക്വാട്ടയിലെ ആദ്യ അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റില്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ 10 ന് വൈകിട്ട് അഞ്ച് മണിവരെ സ്‌കൂള്‍ പ്രവേശനം സാധ്യമാക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാങ്കേതിക തടസം നേരിട്ടതോടെ മണിക്കൂറുകളോളം വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഡാറ്റാ സെന്റര്‍, എന്‍ഐസി അധിക...
Education

പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി

പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്‌ഇ വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്‌ഇ ഹൈക്കോടതിയെ അറിയിക്കും. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത . പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീ...
Education

പ്ലസ് വൺ പ്രവേശനം: ഓൺലൈൻ അപേക്ഷ തിങ്കളാഴ്ച മുതൽ; സീറ്റുകൾ കൂട്ടി സർക്കാർ

കേരളത്തിലെ സർക്കാർ /എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. എസ്‌എസ്‌എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പ്രവേശനത്തിനു പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ/ബോർഡ്–തല പരീക്ഷകളുണ്ടായിരുന്നു. അന്നു യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. സ്‌കൂൾ തല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക...
Education

പ്ലസ്‌വൺ അഡ്മിഷൻ ജൂലൈ 11 മുതൽ അപേക്ഷിക്കാം, അലോട്ട്മെന്റ് 27 ന്

ഇത്തവണ നീന്തലിന് ബോണസ് മാർക്കില്ല തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്‍പെക്റ്റ്സ് പുറത്തിറക്കി. 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ജൂലൈ 27നാണ് ആദ്യ അലോട്ട്മെന്റ്. ആഗസ്ത് 11 ആണ് പ്രധാനഘട്ടത്തിലെ അവസാന അലോട്ട്മെന്റ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ...
error: Content is protected !!