Tag: Plus one student

മാലിന്യം കളയാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാല് വഴുതി കായലില്‍ വീണ് കാണാതായി ; തിരച്ചില്‍ പുരോഗമിക്കുന്നു
Kerala

മാലിന്യം കളയാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാല് വഴുതി കായലില്‍ വീണ് കാണാതായി ; തിരച്ചില്‍ പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണു. 16 വയസ്സുകാരി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാന്‍ പോയപ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന്‍ മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവര്‍ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലില്‍ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ...
Crime

കരാട്ടെ അധ്യാപകൻ വേറെ കുട്ടികളെയും ദുരുപയോഗം ചെയ്തു; പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായും അതിജീവിത

വാഴക്കാട് : എടവണ്ണപ്പാറയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും കുട്ടികളോടോ മോശമായി പെരുമാറിയെന്ന ആരോപണവുമായി അതിജീവിത. കരാട്ടെ ക്ലാസിന്റെ ഭാഗമെന്നു പറഞ്ഞു കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നു. മുമ്പ് ഇയാൾ അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതിയുടെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും അതി ജീവിത പറഞ്ഞു. 17 കാരിയുടെ മരണത്തെത്തുടർന്നാണ് ഊർക്കടവിലെ കരാട്ടെ ക്ലാസിൽ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി കുട്ടികള്‍ രംഗത്തെത്തിയത്. കരാട്ടെ പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞാണ് അതിക്രമത്തിനിരയാക്കുന്നത്. ക്ലാസിൽ ഒപ്പമുണ്ടാകാറുള്ള അധ്യാപികയും ഇതിന് കൂട്ടുനിന്നു. എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയേയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും അതിജീവിത പറയുന്നു. ''ആദ്യം പേരന്റ്സിന്റെ വിശ്വാസമാണ...
Local news, Malappuram, Other

ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ ; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

മലപ്പുറം ; വാഴക്കാട് ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാട് വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരണപെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഏറെ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം നടത്തണമെന...
Crime, Other

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്

കണ്ണൂര്‍: ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക്നേരെ റാഗിങ്. പ്ലസ് ടു വിദ്യാര്‍ഥികളാണ് മുടി നീട്ടിവളര്‍ത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹലിനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെയാണ് സംഭവം. മുടി നീട്ടിവളര്‍ത്തിയതിനും ഷര്‍ട്ടിന്റെ ബട്ടന്‍ മുഴുവന്‍ ഇട്ടതിനുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെയും സുഹൃത്തിനെയും ക്രുരമായി മര്‍ദ്ദിച്ചത്. സാരമായി മര്‍ദ്ദനമേറ്റ സഹലിന്റെ കേള്‍വി ശക്തിക്ക് കുറവ് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. അടിച്ച വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ പ...
National

പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുൻ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വീട്ടുകാർ എത്തിയപ്പോഴാണ് കണ്ടത്. വീട്ടിൽ ആരുമില്ലായിരുന്നു. 'അമ്മ ഷിജി ചെറിയ കുട്ടിയെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോയതായിരുന്നു. വന്നപ്പോഴാണ് കണ്ടത്. അച്ഛൻ ജോലിക്ക് പോയതായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. നാളെ പരീക്ഷ നടക്കാനിരിക്കെയാണ് മരണം. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ. . ...
Gulf

ദുബായ് എക്സ്പോ 2020: പെരിന്തൽമണ്ണ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് റെക്കോർഡ്

പെരിന്തൽമണ്ണ: ദുബായ് എക്‌സ്‌പോ 2020 ലെ 192 രാജ്യങ്ങളുടെയും പവിലിയൻ 3 ദിവസം കൊണ്ട് സന്ദർശിച്ച് മലയാളി വിദ്യാർഥി റെക്കോർഡിട്ടു. ജിദ്ദയിൽ ബിസിനസുകാരനായ (മിക്‌സ് മാക്‌സ്) നീറാനി ഉമ്മർ ഏലംകുളത്തിന്റെ മകനായ 16 കാരൻ ഫാസിൽ ഉമ്മർ ആണ് ഈ റെക്കോർഡിന് ഉടമ. ഈ ബഹുമതി നേടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ സന്ദർശകനാണ് ഫാസിൽ. ജിദ്ദയിൽ വിദ്യാർഥിയായിരുന്ന ഫാസിൽ ഇപ്പോൾ നാട്ടിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പിതാവ് ഉമ്മറിനും മാതാവ് ഹസീനക്കും സഹോദരൻ ഫവാസിനുമൊപ്പമാണ് ഫാസിൽ ദുബായിലെത്തിയത്. എന്നാൽ എല്ലാ പവിലിയനും കാണണമെന്ന ആഗ്രഹവുമായി ഫാസിൽ തനിയെ മൂന്നു ദിനം കൊണ്ട് എല്ലാ പവിലിയനും സന്ദർശിച്ച് എക്‌സ്‌പോ പാസ്‌പോർട്ടിൽ എല്ലാ രാജ്യങ്ങളുടെയും സീൽ സമ്പാദിക്കുകയായിരുന്നു.  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായിലെത്തുന്ന സന്ദർശകർക്ക് നൽകുന്നതാണ് എക്‌സ്‌പോ 2020 ദുബായ് പാസ്‌പോർ...
Automotive

ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങാൻ പണമില്ല, സ്വന്തം വണ്ടി തന്നെ നിർമിച്ച് പ്ലസ് വൺ വിദ്യാർത്ഥി

തിരൂരങ്ങാടി ∙ സ്കൂട്ടർ ഓടിക്കാനാണ് ഹാഷിമിന് ആഗ്രഹം. പക്ഷെ അതിന് 18 വയസ്സ് ആകണം. ഇലക്ട്രിക്ക് സ്കൂട്ടർ ആകുമ്പോൾ 18 വയസ്സ് എന്ന നിയമ പ്രശ്നമില്ല, പക്ഷെ വാഹനം വാങ്ങാൻ നല്ല വിലയാകും. അത്രയും ക്യാഷ് ഒപ്പിക്കാൻ മാർഗമില്ല. ഒടുവിൽ ആക്രി കടയിൽ നിന്ന് സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി സ്വന്തമായി ഇലക്ട്രിക്ക് സൈക്കിൾ തന്നെ നിർമിച്ചാണ് ആഗ്രഹം സാധിച്ചത്. പ്ലസ് വൺ വിദ്യാർഥിയായ തലപ്പാറ വലിയപറമ്പിലെ പാറക്കടവ് വീട്ടിൽ ഹാഷിം (16) ആണ് പഴയ സൈക്കിൾ വാങ്ങി ഇലക്ട്രിക് വണ്ടിയാക്കിയത്.  ആക്രിക്കടയിൽനിന്നു പഴയ സൈക്കിൾ വാങ്ങിയാണ് രൂപമാറ്റം വരുത്തിയത്. 48 വോൾട്ട് ബിഎൽഡിസി മോട്ടർ, 12 വോൾട്ട് 4 യുപിഎസ് ബാറ്ററി എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. വണ്ടി മുന്നോട്ടുപോകാൻ സ്വിച്ച് അമർത്തിയാൽ മതി. വേഗം നിയന്ത്രിക്കാൻ ആക്സിലറേറ്ററിന് പകരം നോബ് ആണ്. വണ്ടി ഓടിക്കാൻ അറിയാത്തവർക്കു പോലും ഇഷ്ടമുള്ള വേഗത്തിൽ ക്രമീകരിച്ച് ഓടിച്ചു...
error: Content is protected !!