Tag: pluse one

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം രജിസ്ട്രേഷൻ ജൂലൈ 3 ന്
Education

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം രജിസ്ട്രേഷൻ ജൂലൈ 3 ന്

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം, സ്പോർട്സ് മികവ് രജിസ്ട്രേഷൻ ജൂലൈ 3 ന് ആരംഭിക്കും. ഇതുവരെ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്താത്തവർക്കും, രണ്ടാം ഘട്ടം ചെയ്യാത്തവർക്കും അപേക്ഷിക്കാം. സ്പോർട്സ് മികവ് രജിസ്ട്രേഷൻ ചെയ്ത ശേഷം അച്ചീവ്മെന്റ് രജിസ്റ്റർ കാർഡ്, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഒറിജിനലും, പകർപ്പും സഹിതം ജൂലൈ 3 ന് രാവിലെ 10 മണി മുതൽ ജൂലൈ 4 ഉച്ചയ്ക്ക് 12 മണി വരെ വെരിഫിക്കേഷനായി മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിൽ എത്തിച്ചേരണം. വെരിഫിക്കേഷന് ശേഷം ജൂലൈ 3, 4 തീയതികളിൽ തന്നെ സ്‌കൂൾ ഓപ്ഷൻ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് നൽകേണ്ടതാണെന്നും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ- 0483 2734701, 9495243423. ...
Information

പ്ലസ് വൺ പ്രവേശനം : രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം തിങ്കളാഴ്ച മുതൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ 26ന് രാവിലെ 11മുതൽ ആരംഭിക്കും. രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും 26 മുതൽ പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ മറ്റ് അലോട്ട്മെന്റ് പരിഗണിക്കുന്നതല്ല. ഇതിനു ശേഷം മൂന്നാംഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അപേക്ഷ നൽകാം. ...
Education, Sports

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സംബന്ധിച്ച അറിയിപ്പ്

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് അപേക്ഷിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കാര്‍ഡ് ഇല്ലാതെ തന്നെ സ്പോര്‍ട്സ് നമ്പര്‍ ഉപയോഗിച്ച് സ്കൂള്‍ /കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് (15.06.2023) ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ...
Information

പ്ലസ്​ വൺ പ്രവേശനം; ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; റിസൾട്ട്‌ എങ്ങനെ പരിശോധിക്കാം

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ മെറിറ്റ് ക്വാട്ടയിലെ ട്രയൽ അലോട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ എങ്ങനെ പരിശോധിക്കാം ▪️വിദ്യാർത്ഥികൾക്ക് https://school.hscap.kerala.gov.in/index.php/candidate_login/ എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. ▪️കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. ▪️അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്. ▪️ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ▪️ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്.
വി.എച്ച്.എസ്.ഇ . മുപ്പത്തി മൂവായിരത്തി മുപ്പത് (33,030). അൺ എയിഡഡ് 54,585.ആകെ സീറ്റുകൾ 4,58,205 ആണ്. 📌 സ്പോർട്സ് ക്വാട്ടയ...
Information

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ് ഇന്ന്

ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്https://school.hscap.kerala.gov.in/index.php/candidate_login/എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്.നടക്കുന്ന ട്രയൽ അലോട്ട്മെന്റിന് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ...
Education

പ്ലസ് വണ്‍ അധിക ബച്ചനുവദിക്കുക ; എം.എസ്.എഫ് വണ്ടൂര്‍ ദേശീയ പാത ഉപരോധിച്ചു

വണ്ടൂര്‍ : പ്ലസ് വണ്‍ അധിക ബാച്ചനുവദിക്കുക, പ്രൊഫ. വി കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മലബാര്‍ സ്തംഭന സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് വണ്ടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ വണ്ടൂര്‍ ടൗണില്‍ ദേശിയ പാത ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു , എം. എസ്. എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അഷ്ഹദ് മമ്പാടന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി എ മജീദ് ,എസ്.ടി.യു ജില്ലാ പ്രസിഡന്റ് വി.എ.കെ തങ്ങള്‍,ട്രെഷറര്‍ എന്‍ എം നസീം , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിഷാജ് എടപ്പറ്റ , യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം ടി അലി നൗഷാദ് , ഷംസാലി , ഷൈജല്‍ എടപ്പറ്റ , ഇര്‍ഫാന്‍ പുളിയക്ക...
Education, Information

പ്ലസ് വണ്‍ സീറ്റ് : മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേയ്ക്ക് ഒന്നാം അലോട്ട്മെന്റില്‍ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കും. മലപ്പുറത്ത് 80,922 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സര്‍ക്കാര്‍, എയിഡഡ് സീറ്റുകള്‍ ...
Education, Information, Other

പ്ലസ്‍വണ്‍: സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

2023-24 അദ്ധ്യയന വര്‍ഷത്തെ പ്ലസ്‍വണ്‍ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2021 ഏപ്രല്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് പരിഗണിക്കുക. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സ്‌പോര്‍ട്‌സ് ക്വാട്ട (SPORTS ACHIEVEMENT REGISTRATION)) അപേക്ഷ നല്‍കണം. തുടര്‍ന്ന് ഇതിന്റെ പ്രിന്റ്ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പും (ഒബ്‌സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നും മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇതിനായി തയ്യാറാക്കിയ plusonesports21@gmail.com എന്ന മെയില്‍ ഐഡിയയിലേക്ക് അയക്കണം. പരിശോധനയില്‍ അപേക്ഷയിലും സര്‍ട്ടിഫിക്കറ്റിലും അപാകതയില്ലെങ്കില്‍ അതേ മെയില്‍ ഐഡിയില്‍ തന്നെ സ...
Education

പ്ലസ് വണ്‍ സീറ്റ് ; മലപ്പുറം ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മലപ്പുറം ഉള്‍പ്പെടെ ഏഴുജില്ലകളില്‍ 30 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് സീറ്റ് വര്‍ധിപ്പിക്കുക. 81 ബാച്ചുകള്‍ നിലനിര്‍ത്താനും യോഗത്തില്‍ ധാരണയായി. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും തീരുമാനമായി. എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ 10% കൂടി സീറ്റ് വര്‍ധിപ്പിക്കുന്നതും അനുവദിക്കും. കൊല്ലം , എറണാകുളം , തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ...
Education

പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍: മന്ത്രിയുടെ പ്രസ്താവന അപക്വവും അന്തസിന് നിരക്കാത്തതും ; എസ്എസ്എഫ്

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച, മലബാറിലെ വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വവും അന്തസിന് നിരക്കാത്തതുമാണെന്ന് എസ്എസ്എഫ്. മുന്‍ വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വാദമെങ്കില്‍, കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണ് എന്നത് കൂടി മന്ത്രി വ്യക്തമാക്കണമെന്നും എസ്എസ്എഫ് പ്രസ്താവനിലൂടെ ആവശ്യപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സീറ്റില്ല എന്ന കാര്യം സര്‍ക്കാര്‍ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകള്‍ വേണമെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും യാഥാര...
error: Content is protected !!