Tag: Private bus

ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു, ബസ് നിര്‍ത്താതെ പോയി
Kerala, Other

ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു, ബസ് നിര്‍ത്താതെ പോയി

പാലക്കാട്: മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാനക്കാണ് പരിക്കേറ്റത്. ബസില്‍ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മര്‍ജാന ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. പതിവ് പോലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികള്‍ ഇറങ്ങി അടുത്തതായി മര്‍ജാന ഇറങ്ങാന്‍ പോകുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥി ബസില്‍ നിന്നും പുറത്തേക്ക് വീണത്. കുട്ടി വീണത് കണ്ടിട്ടും ബസ് മുന്നോട്ട് പോയി. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. ഓ...
Kerala, Other

സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി : സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ഗതാഗത കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു. വാഹനങ്ങളില്‍ സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ നിയമത്തില്‍ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നാണ് ഹര്‍ജിയിലെ വാദം. ഈ വര്‍ഷം ഫെബ്രുവരി 28ന് മുന്‍പ് സ്വകാര്യ ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ബസ...
Kerala, Other

ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ഇറക്കിവിട്ടതായി പരാതി

തൃശൂര്‍: ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. കുട്ടിയുടെ കൈവശം രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. ഇത് വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ബാലാവകാശ കമ്മീഷനോട് അന്വേഷണത്തിന് ഉത്തരവിട്ടു. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. സാധാരണ കുട്ടി സ്‌കൂള്‍ ബസ്സിലാണ് പോയിരുന്നത്. എന്നാല്‍ ഇന്ന് സ്വകാര്യ ബസ്സിലാണ് പോയത്. കുട്ടിയുടെ കയ്യില്‍ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് രൂപ ...
Calicut, Crime, Kerala, Other

സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന തിരുവോണം ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാ...
Kerala, Local news, Malappuram

സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം : മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് നിർബന്ധമായും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനർമാർക്ക് നെയിംപ്ലേറ്റും യൂണിഫോമും നിർബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. ഗതാഗത കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. 2022 ജൂൺ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് ക്യാരേജുകളിലെ ക്ലീനർമാർക്ക് യൂണിഫോമും നെയിംപ്ലേറ്റും നിബന്ധമാക്കിയിട്ടുള്ളതായി പറയുന്നു. ഇക്കാര്യം ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധനകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതാത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർ. ടി. ഒ മാ...
Kerala, Malappuram

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ സി എച്ച് ഹോസ്പിറ്റലിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. ...
Other

തിരൂരിൽ സ്വകാര്യ ബസ് പണിമുടക്ക്

തിരൂർ: സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽതിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം തിരൂരിൽ നിന്നും തിരിച്ചും വിവിധ ഇടങ്ങളിലേക്ക് കെ എസ്‌ ആർ ടി സി സർവീസ് യാത്രക്കാർക്ക് ആശ്വാസമാണ്. ...
Crime

സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മലപ്പുറം സ്വദേശികളടങ്ങിയ മൂന്നംഗ സംഘം പിടിയില്‍

വയനാട് : മാനന്തവാടി-ബത്തേരി റൂട്ടിലെ സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം ഇരുവട്ടൂര്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ്, ചങ്ങനാശ്ശേരി ഫാത്തിമപുരം എന്‍. ചാന്ദ്, തിരൂരങ്ങാടി കൊടിഞ്ഞി കുറ്റിയത്ത് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ യാത്രക്കാരനായിരുന്ന മടവൂര്‍ സ്വദേശിയുടെ 63,000 രൂപ ഇവര്‍ ബാഗില്‍ നിന്നും മോഷ്ടിക്കുകയായിരുന്നു. ബാഗിന് ഒരു കേടുപാടും സംഭവിക്കാതെ വിദഗ്ധമായിട്ടായിരുന്നു മോഷണം. ബത്തേരി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ, എം.എ. സന്തോഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...
Kerala

നിരക്ക് വർധന പരിഗണനയിൽ, ബസ് സമരം മാറ്റിവെച്ചു

ഈ മാസം 21 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നിരക്കു വർധനവിൽ സർക്കാരിൽനിന്ന് അനുകൂല നിലപാട് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം. ഇന്ധന വിലയും അറ്റകുറ്റപ്പണിയുടെ ചെലവും കാരണം സർവീസ് നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് 21 മുതൽ സർവീസ് നിർത്തിവയ്ക്കാൻ ഉടമകൾ തീരുമാനിച്ചത്. വിദ്യാർഥികളുടെ യാത്രാ നിരക്കുൾപ്പെടെ വർധിപ്പിക്കുക, കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത സമിതി സർക്കാരിനു മുന്നിൽ വച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് സർക്കാർ ഉറപ്പുനൽകിയതോടെ സമരത്തിൽനിന്ന് പിൻമാറുകയായിരുന്നു ...
error: Content is protected !!