Tag: Pulikkal

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു
Accident

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു

കൊണ്ടോട്ടി : വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു. പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടു. ചാലിയം സുന്നി മദ്രസ മുഅല്ലിം ആണ്. ...
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

കൊണ്ടോട്ടി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞിനെ പാമ്പു കടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തിയ രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് പാമ്പു കടിച്ചതായി മനസ്സിലായത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ...
Malappuram, Other

കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം: സ്പീക്കർ എ. എൻ ഷംസീർ

പുളിക്കൽ പഞ്ചായത്തിലെ 200 ലൈഫ് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢശ്രമങ്ങൾ രാഷ്ട്രീയഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പികണമെന്ന് നിയമസഭാ സ്പീക്കർ എൻ.എം ഷംസീർ പറഞ്ഞു. കേരളത്തിലെ സമാധാനന്തരീക്ഷം തകർക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ജനങ്ങളുൾക്കിടയിൽ ആശങ്കപടർത്തി സമൂഹത്തിൽ സ്പർധ വളർത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ നേരിടണം. പുളിക്കൽ ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയായ 200 ലൈഫ് വീടുകളുടെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട് എന്നത് എല്ലാവരുടെയും അടിസ്ഥാന ആവശ്യമാണ്. അവ നിറവേറ്റാനും വികസന പ്രവർത്തനങ്ങളിലും രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണം. സാമൂഹിക ഉത്തരവാദിത്തമായി കണ്ട് ജനകീയ പങ്കാളിത്തത്തോടെ ഇത്തരം കാര്യങ്ങൾ നടപ്പാക്കണം. ഭവന നിർമാണത്തിൽ പങ്കാ...
Local news, Malappuram, Other

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്. പുളിക്കല്‍ സ്വദേശി മുഫദിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. വീടിന് നമ്പര്‍ ഇടാന്‍ 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുളിക്കല്‍ സ്വദേശി മുഫീദ് വിജിലന്‍സിന് പരാതി നല്‍കിയത്. ...
Accident

വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കൊണ്ടോട്ടി : പുളിക്കൽ പെരിയമ്പലം ചേലാട്ട് കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ഐക്കരപടി പൂച്ചാൽ സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ്‌ അഷ്മിൽ (13) ആണ് കുളത്തിൽ മുങ്ങി മരിച്ചത് പുളിക്കൽ ചെറുകാവിൽ മാതാവിൻ്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. കൂട്ടുകാരോടൊപ്പം കുളിക്കാൻ കുളത്തിൽ പോയതായിരുന്നു. വൈദ്യരങ്ങാടി സകൂൾ എട്ടാം ക്ലാസ് വിദ്യർത്ഥിയാണ് മുഹമ്മദ് അഷ്മിൽ. മൃതദേഹം പുളിക്കൽ സ്വകാര്യ ആശുപത്രിയിൽ ...
Obituary

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി സാംസ്‌ക്കാരിക പ്രവർത്തകൻ പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി

കൊണ്ടോട്ടി : മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിലെ കുടുംബശ്രീയുടെ ടീ സ്റ്റാളിന് സമീപം മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി റസാഖ് കടുത്ത ഭിന്നതയിലായിരുന്നു. റസാഖിന്റെ സഹോദരന്റെ മരണത്തിന് കാരണം പഞ്ചായത്ത് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള വിഷമാലിന്യമാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് എതിരെ നല്‍കിയ പരാതികള്‍ അടക്കമുള്ള ഫയലുകള്‍ കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം. റസാഖ് നേരത്തെ പുളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. തന്റെ വീടും പുരയിടവും ഇ എം...
Crime, Local news

പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.

പുളിക്കൽ: അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണംമോഷ്ടിച്ചു. പണം എത്രയാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കാൻ പട്ടിയിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തൻ കാണിക്കയർപ്പിക്കാനായി നോക്കിയപ്പോൾ കാണിക്കവഞ്ചി പൊളിച്ചനിലയിൽ കാണുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിലും ഉപദേവ പ്രതിഷ്ഠകൾക്കുമുൻപിലും സ്ഥാപിച്ച മറ്റു കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചതായും പണംനഷ്ടപ്പെട്ടതായും കണ്ടെത്തി. ആയുധങ്ങൾ ഉപയോഗിച്ച് ക്ഷേത്രം ഓഫീസിന്റെ വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു. നേരത്തേ രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രക്കമ്മിറ്റി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മലപ്പുറത്തുനിന്ന് വിരലടയാള വിദ്ധഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്...
error: Content is protected !!