Tag: Ramadan

രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി
Local news

രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി

തിരൂരങ്ങാടി : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന്ന് എല്ലാവരും ബാധ്യസ്ഥരാണെന്നും അത്തരത്തിലുള്ള ഭരണകൂടം നിലവിൽ വരണമെന്നും സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു തിരൂരങ്ങാടി ഖാളി കൂടിയായ ഖലീലുൽ ബുഖാരി. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് വിനിയോഗിക്കണം ആരും വോട്ട് ചെയ്യാതിരിക്കരുത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നവർക്കാകണം നാം വോട്ട് ചെയ്യേണ്ടത് എന്നും തങ്ങൾ പറഞ്ഞു. വിശുദ്ധ റമളാനിൽ ആർജിച്ചെടുത്ത ആത്മീയ വിശുദ്ധി ഭാവി ജീവിതത്തിൽ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി , മഹല്ല് ജനറൽ സെക്രട്ടറി എം എൻ കുത്തി മുഹമ്മദ് ഹാജി സംബന്ധിച്ചു. ...
Other

മാസപ്പിറവി ദൃശ്യമായി, ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ നാളെ റംസാൻ ആരംഭം

മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം നാളെയാകും റംസാന് തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ മാസപ്പിറവി കണ്ടതായി ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാൽ ചൊവ്വാഴ്ചയാകും റംസാൻ ആരംഭം. ഹിലാൽ കമ്മിറ്റി ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഹിജ്‌റ കമ്മിറ്റി തിങ്കളാഴ്‌ച നോമ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ...
Information

ഡോ. ബഹാഉദ്ദീന്‍ നദ്‌വി
മോറോക്കന്‍ രാജാവിന്റെ റമദാന്‍ അതിഥി

തിരൂരങ്ങാടി:  മോറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.റമദാനില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടക്കുന്ന വിജ്ഞാന സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാനാണ് അവസാന പത്തിലെ അതിഥിയായി സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം ലഭിച്ചത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത പണ്ഡിതരും മുഫ്തിമാരും അക്കാദമിക വിദഗ്ദരും അതിഥികളായി സംബന്ധിക്കുന്ന വിദ്വല്‍സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇത് മൂന്നാം തവണയാണ് ഡോ. നദ്‌വി മോറോക്കയിലേക്ക് തിരിക്കുന്നത്.1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് 'ദുറൂസുല്‍ ഹസനിയ്യ' എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. സഈദ് റമദാന്‍ ബൂത്വി, ശൈഖ് മുഹമ്മദ് മുതവല്ലി അശ്ശഅ്‌റാവി, മുന്‍ ശൈഖുല്‍ അസ്ഹര്‍ മുഹമ്മദ് സയ്യിദ് ഥന്‍ഥാവി, സയ്യിദ് അബുല്‍ ഹസ...
Information, Kerala, Life Style

ആയിര കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായി എസ് വൈ എസ് പ്രവര്‍ത്തകരുടെ ഹൈവേ നോമ്പുതുറ

തലപ്പാറ : വിശുദ്ധ റമദാനില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. തലപ്പാറ ജംഗ്ഷനിലെ ഇരുഭാഗത്തുമായി നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ മാതൃകയാവുകയാണ്. ദീര്‍ഘദൂര യാത്രക്കാരടക്കം ആയിരക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ഹൈവേയില്‍ നല്‍കുന്ന ഈ കിറ്റ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എസ് വൈ എസ് മൂന്നിയൂര്‍ സര്‍ക്കിളിന് കീഴില്‍ വിവിധ യൂണിറ്റുകളാണ് ദിവസവും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ...
error: Content is protected !!