Tag: reading day

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ
Local news

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ

പറപ്പൂർ: സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലൈബ്രറിയൊരുക്കി പറപ്പൂർ ഐയു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.58 ഡിവിഷനിലും കുട്ടികൾ ക്ലാസ് തല ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.പി. ഹസൈൻ, സി പി റഷീദ്, കെ വി ഷെരീഫ്, ഷാഹുൽ കൊളക്കാട്ടിൽ, അയിഷാബി, റാഷിദ, വിൻഷി, സഫ് വാന, സംഗീത എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ഉമർ തറമേൽ നിർവ്വഹിക്കുന്നു....
Local news, Malappuram

ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു

തിരൂര്‍ : വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും താനൂര്‍ ഗവ. കോളേജ് അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ ലൈബ്രറി പുസ്തകള്‍ വായിച്ച കുട്ടിക്ക് ഡോ. ബിന്ദു നരവത്ത് റീഡിംഗ് സ്റ്റാര്‍ പദവി നല്‍കി. ഹെഡ്മാസ്റ്റര്‍ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാര്‍ എടരിക്കോട്, അനില്‍കുമാര്‍ എ.ബി., ധനേഷ് സി., ശിഹാബുദീന്‍ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണന്‍, രണ്‍ജിത്ത് എന്‍.വി. എന്നിവര്‍ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കല്‍), പദപ്രശ്‌നം, സ്‌കൂള്‍ ലൈബ്രറിയിലെ കൂടുതല്‍ പുസ്തകം വായിച്ച ...
Local news

വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലിയുമായി വിദ്യാർത്ഥികൾ

വാളക്കുളം: ദേശീയ വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലി . വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'വായനയോളം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. റീഡേഴ്സ് അസംബ്ലിയുടെ ഭാഗമായി നടന്ന സംഘഭാഷണത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ കൃതികളുടെ പരിചയപ്പെടുത്തൽ നടത്തി. വായന വാരാചരണത്തിന്റെ ഭാഗമായി ബുക്ക്‌ റിവ്യൂ സംഘടിപ്പിക്കും. വിദ്യാർത്ഥികളായ ഫാത്തിമ നഷ്‌വ, സബീൽ മുനവ്വർ, ഫിദ, മാളവിക, അൻഷിദ ജെബി, മുഹമ്മദ്‌ അമ്പാടി, ഫാത്തിമ നൗറിൻ, അമ്മാർ സലിം, മുഹമ്മദ്‌ നാസിഫ്, ആർദ്ര എന്നിവർ നേതൃത്വം നൽകി....
Other

വായനദിനത്തിൽ കഥാകാരനിൽ നിന്ന് പ്രാദേശിക കഥകൾ കേട്ടറിഞ്ഞ് വിദ്യാർത്ഥികൾ

തിരൂരങ്ങാടി: വായന ദിനത്തോടനുബന്ധിച്ച് കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച കഥ പറയുമ്പോൾ എന്ന പരിപാടിയിലാണ് കഥാകൃത്ത് ഗഫൂർ കൊടിഞ്ഞി വിദ്യാർത്ഥിളുമായി സംവദിച്ചത്. വിദ്യാർത്ഥികളിൽ ഗൃഹാതുര ഓർമ്മകൾ പകർന്നു നൽകിയ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം ഗഫൂർ കൊടിഞ്ഞിയെ മൊമെന്റോ നൽകി ആദരിച്ചു. മലയാളം വിഭാഗം മേധാവി സരിത കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജുദ്ദീൻ, എന്നിവർ സംസാരിച്ചു....
Local news

വായനവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകമരങ്ങള്‍ ഒരുക്കി കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്

വേങ്ങര: വായനവാരാഘോഷത്തിന്റെ ഭാഗമായി പുതുമയാര്‍ന്ന പരിപാടികളോടെ കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്. ഓരോ കുട്ടിയിലേക്കും വായന എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പുസ്തകമരങ്ങള്‍ ശ്രദ്ധേയമായി. കൂടാതെ വായിക്കാനും, എഴുതാനും, അറിയാനും, വിജയിക്കുവാനും സമൂഹവുമായി ഒത്തുചേരാനുമായ് ഗ്രന്ഥപ്പുര നിര്‍മ്മാണം, പുസ്തക ചര്‍ച്ച, വായന സന്ദേശം, വായന പ്രതിജ്ഞ, വായന ഗാനം, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, ക്വിസ് മത്സരം, പുസ്തകാസ്വാദനം, പത്രവായന, കാവ്യ കൂട്ടം തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനാദ്ധ്യാപകന്‍ പി.സി ഗിരീഷ് കുമാര്‍ അദ്ധ്യക്ഷം വഹിച്ച വായനോത്സവം പരിപാടി സ്‌കൂള്‍ മാനേജര്‍ കെ.പി.അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.എച്ച്.എം എസ് ഗീത, ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന പി. സംഗീത, ഷൈജു കാക്കഞ്ചേരി, ദില്‍ന കെ.ജെ, ബിന്ദു കമ്മൂത്ത്, ശ്...
Education

വായനാ വസന്തം തീർത്ത അക്ഷര പുത്രിയ്ക്കൊപ്പം താഴേചിന ജി. എം. എൽ. പി സ്കൂൾ

തിരൂരങ്ങാടി : വായന മാസാചാരണത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിൽ തിരൂരങ്ങാടി താഴെചിന ജി. എം. എൽ. പി സ്കൂൾ, വിദ്യാരംഗം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കെ. വി. റാബിയ നിർവ്വഹിച്ചു. സ്കൂളിലെ വിദ്യാരംഗം ക്ലബ്‌ അംഗങ്ങളും പി. ടി. എ അംഗങ്ങളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.വൈകല്യങ്ങൾ അതിജീവിച്ച് അനേകർക്ക് അക്ഷരവെളിച്ചമേകിയും അതിജീവന പാഠം നൽകിയും നാടിന്റെ അഭിമാനമായി മാറിയ കെ. വി റാബിയ കുട്ടികൾക്ക് മുന്നിൽ വായനയുടെ വാതായനങ്ങൾ തുറന്നു വെച്ചു. ദുഷ്കരമായ പാതകൾ താണ്ടി വിജയഗാഥ തീർത്ത ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് ഏറെ പ്രചോദനം പകരുന്നവയായിരുന്നു. പുസ്തകങ്ങളിലൂടെ ലഭിച്ച വായനാനുഭൂതി കുട്ടികൾക്ക് മുന്നിൽ നേർ സാക്ഷ്യങ്ങളായി മാറി. പ്രധാനാധ്യാപിക പത്മജ. വി. അക്ഷര പുത്രിയെ പൊന്നാടയണിയിച്ചു ആദരിച്ചു. പി. ടി. എ. പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ മെമെന്റോ നൽകി. അവശതകൾക്ക് സാന്ത്വനമേകി വിദ്യാർഥികൾ സമാഹരിച്ച തുക ക...
Education

കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന ദിനത്തോടനുബന്ധിച്ച് കൈരളി ക്ലബ്ബിന്റെ കീഴില്‍ വ്യത്യസ്ത പരിപാടികളും മല്‍സരങ്ങളും നടന്നു. പരിപാടി വിദ്യാര്‍ഥികളില്‍ വായനയുടേയും പുസ്തകങ്ങളുടെയും പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. വായന ദിനത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബിന്റെ കീഴില്‍ പുതിയ ലൈബ്രറി ആന്റ് കൗണ്‍സില്‍ റൂമിന്റെ ഉദ്ഘാടനം സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, ലൈബ്രറി കണ്‍വീനര്‍ ഗില്‍ഷ ടീച്ചര്‍,കൗണ്‍സിലര്‍ ഷംന ടീച്ചര്‍ പങ്കെടുത്തു.ഭാരവാഹികളായ അശ്വതി ടീച്ചര്‍, അശ്വനി ടീച്ചര്‍ നേതൃത്വം നല്‍കി. കൈരളി ക്ലബ് സ്‌കൂളിലെ വിവിധ വിഭാഗങ്ങള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍.പി വിഭാഗം വായന മത്സരം, യു.പി വിഭാഗം ക്വിസ്, പോസ്റ്റര്‍ നിര്‍മാണം. എച്ച്.എസ് വിഭാഗം ക്വിസ്, പ്രസംഗം ഹയ...
Other

വായനാദിനത്തിൽ മാതൃക സൃഷ്ടിച്ച് പി.എം.എസ്‌.ടി കോളേജ്

തിരൂരങ്ങാടി : വായനാദിനത്തിൽ മാതൃകയായി കുണ്ടൂർ പി.എം.എസ്‌.ടി കോളേജ് വിദ്യാർത്ഥികൾ. വായനാവാരാചരണത്തിന്റെ ഭാഗമായി മലയാളം വിഭാഗവും എൻ.എസ്.എസ് യൂണിറ്റും, ലൈബ്രറി കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയിലാണ് കോളേജ് ലൈബ്രറിയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകി വിദ്യാർത്ഥികൾ മാതൃകയായത്. കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം നിർവഹിച്ച് വായനാദിന സന്ദേശം നൽകി. പരന്ന വായന മനുഷ്യനെയും കാലത്തെയും വായിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടൂർ മർക്കസ് ജന.സെക്രട്ടറി എൻ.പി ആലിഹാജി മുഖ്യപ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്ട്മെന്റ് മേധാവി കെ. സരിത അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, ജേർണലിസം വിഭാഗം മേധാവി ലിഖിത, കോളേജ് ലൈബ്രേറിയൻ സി.സാബിക്, ജേർണലിസം വിദ്യാർത്ഥി മുഹമ്മദ് ഫാരിസ് എന്നിവർ സംസാരിച്ചു. എൻ.എസ്‌.എസ്‌ പ്രോഗ...
Education

മദ്രസാ ലൈബ്രറിയിലേക്ക് പുസ്‌കങ്ങള്‍ നല്‍കി വായാനാ ദിനം വേറിട്ടതാക്കി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

തിരൂരങ്ങാടി : ലോക വായാനാ ദിനമായ ജൂണ്‍ 19 ന് മണലിപ്പുയ അല്‍ ഇര്‍ശാദ് തംരീനുസ്സിബിയാന്‍ മദ്‌റസയുടെ കീഴില്‍ വായനാദിനാചരണ പരിപാടികള്‍ നടന്നു. മദ്‌റസ ലൈബ്രറിയിലേക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പുസ്തകങ്ങള്‍ നല്‍കി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മുസ്തഫ സുഹ്രി , ഹബീബുള്ള സഖാഫി, മദ്‌റ് ലീഡര്‍ സുഹൈല്‍ ടി.പി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ലൈബ്രറി മെമ്പര്‍ഷിപ്പ് പുതുക്കുകയും വായന ജീവിതത്തില്‍ പതിവാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. എസ്ബിഎസ് സെക്രട്ടറി ജുനൈദ് പത്തൂര്‍ നന്ദി പ്രഭാഷണം നടത്തി...
error: Content is protected !!