കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ്ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന 16-ാമത് പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ആള്‍ കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സിന്റെ വിവിധ സെഷനുകളിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30-നകം പ്രബന്ധത്തിന്റെ സംക്ഷിപ്തരൂപം ([email protected]) എന്ന ഇ-മെയിലില്‍ അയക്കണം. 200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് മണിയോര്‍ഡര്‍ ആയി അടക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 40 വയസില്‍ താഴെയുള്ള പ്രബന്ധകാരന്‍മാര്‍ക്കായി നടത്തുന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്‌കൃത പണ്ഡിതന്‍മാരുടെ പേരില്‍ വിവിധ സെഷനുകളില്‍ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദികപഠനം, തിയേറ്റര്‍ പഠനം, ക്ലാസിക്കല്‍ സാഹിത്യം, ഭാരതീയ ദര്‍ശനം, വ്യാകരണവും ഭാഷാ...