കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാപുരുഷ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ (ഡിസംബര്‍ 23) കിക്കോഫ്
കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകാശാലാ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമാവും. ദക്ഷിണ മേഖലയിലെ 6 സംസ്ഥാനങ്ങളില്‍ നിന്നായി 116 ടീമുകള്‍ പങ്കെടുക്കും. സര്‍വകലാശാലയിലെ രണ്ടു സ്റ്റേഡിയങ്ങളിലും കോഴിക്കോട് ദേവഗിരി കോളേജ്, ജെ.ഡി.ടി. ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് മൈതനങ്ങളിലുമാണ് ഒന്നാം റൗണ്ട് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുന്നത് 4 ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും തുടര്‍ന്നുള്ള സെമിഫൈനല്‍ ലീഗ് മത്സരങ്ങളും കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കും. ജനുവരി രണ്ടിനാണ് ഫൈനല്‍. ആദ്യദിനം മൂന്ന് വേദികളിലും നാല് മത്സരങ്ങള്‍ വീതം നടക്കും. രാവിലെ 7 മണി, 9മണി, ഉച്ചക്ക് 1 മണി വൈകീട്ട് 3 മണി എന്നിങ്ങനെയാണ് സമയക്രമം.
വെള്ളിയാഴ്ച 7മണിക്ക് സര്‍വകലശാലാ...