Tag: School bus

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ; കക്കാട് സ്‌കൂള്‍ ബസ്സ് തുരുമ്പെടുത്ത് നശിക്കുന്നു
Local news

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ; കക്കാട് സ്‌കൂള്‍ ബസ്സ് തുരുമ്പെടുത്ത് നശിക്കുന്നു

മോട്ടോർ വാഹന വകുപ്പ് ഇന്ന് നടത്തുന്ന സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് എത്തിക്കാനും നടപടിയായില്ല . തിരൂരങ്ങാടി: 2017-18 കാലഘട്ടത്തില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കക്കാട് ജി.എം.യു.പി സ്‌കൂളിനായി നല്‍കിയ ബസ്സ് അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിക്കുന്നു. ഒരു മാസത്തിലേറെയായി വെയിലും മഴയും കൊണ്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന് താഴെയാണ് ബസ്സ് നിര്‍ത്തിയിരിക്കുന്നത്. മരത്തിന്റെ കൊമ്പുകള്‍ ബസ്സിന്റെ മുകളിലും സൈഡിലും തട്ടി ബോഡിക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്.മരത്തില്‍ നിന്നും ഇലകളും മണ്ണും കെട്ടികിടന്ന് വാഹനത്തിന്റെ റൂഫിലും മുന്‍ഭാഗവും നശിച്ചു കൊണ്ടിരിക്കയാണ്. വെയിലും മഴയും കൊണ്ട് ബസ്സിന്റെ പലഭാഗവും തുരുമ്പെടുത്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരൂരങ്ങാടി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മോട്ടോര്...
Malappuram, Other

മലപ്പുറത്ത് 42 കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം

മലപ്പുറം ചട്ടിപറമ്പ് മരവട്ടം ഗ്രൈസ് വാലി സ്‌കൂള്‍ ബസ് ചെങ്ങോട്ടൂര്‍ വച്ച് അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം ആണ് അപകടം. ഇറക്കം ഇറങ്ങി വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് ചരിയുകയായിരുന്നു. 42 കുട്ടികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. അതില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. 4 പേരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...
Calicut, Kerala, Other

ബഡ്സ് സ്‌കൂളിന് സ്വന്തമായി വാഹനം വാങ്ങി നല്‍കി ഒരു ഗ്രാമപഞ്ചായത്ത്

കോഴിക്കോട് : ബഡ്സ് സ്‌കൂളിന് സ്വന്തമായി ബസ് വാങ്ങി നല്‍കി ഒരു ഗ്രമാപഞ്ചായത്ത്. കോഴിക്കോട് വേളം ഗ്രാമ പഞ്ചായത്താണ് വേളം മാമ്പ്ര മലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിന് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് ബസ് നല്‍കിയത്. ഏകദേശം അന്‍പതോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തുന്നത്. ഇതുവരെ വാടക വാഹനത്തിലായിരുന്നു കുട്ടികളെ സ്ഥാപനത്തില്‍ എത്തിച്ചിരുന്നത്. സ്മാര്‍ട്ട് റൂം സൗകര്യത്തോടെയുള്ള കെട്ടിടത്തിലാണ് ബഡ്സ് സ്‌കൂള്‍. തൊഴില്‍ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്. ബസിന്റെ ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.സി. മുജീബ്...
Travel

സ്കൂള്‍ വാഹനങ്ങളിൽ ‘വിദ്യാവാഹൻ’ പ്രവര്‍ത്തനം ഉറപ്പാക്കാണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോർ വാഹന വകുപ്പിന്റെ മൊബൈൽ ആപ്പ് പൊന്നാനി താലൂക്കിലും നിർബന്ധമാക്കുന്നു. താലൂക്കിലെ എല്ലാ സ്‌കൂൾ വാഹനങ്ങളിലും 'വിദ്യാവാഹൻ' ആപ്പിന്റെ പ്രവർത്തനം ഉറപ്പാക്കണമെന്ന് പൊന്നാനി ജോ. ആർ ടി ഒ ജസ്റ്റിൻ മാളിയേക്കൽ നിർദേശം നൽകി. ജി പി എസ് പ്രവർത്തന ക്ഷമതയുള്ള വേഗപ്പൂട്ട് സംവിധാനം എന്നിവ വാഹനങ്ങളിൽ ഉറപ്പാക്കണം. വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ ആപ്പ് ബന്ധപ്പെട്ട സ്‌കൂൾ മാനേജർ, ഡ്രൈവർമാർ, അറ്റൻഡർമാർ, ബന്ധപ്പെട്ട അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണം.ഫിറ്റ്‌നസ് ടെസ്റ്റിന് വരുന്ന വാഹനങ്ങൾ 'വിദ്യാവാഹൻ' ആപ്പിന്റെ പ്രവർത്തനം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകില്ല. അടുത്ത ദിവസങ്ങളിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് പരിശോധനകളും നടത്തും. ചട്ടം ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെയും നടപടി സ്വീക...
Malappuram

ഫിറ്റ്നസില്ലാതെ കുട്ടികളെ കൊണ്ടുപോയ സ്കൂൾ ബസ് പിടിയിൽ, പ്രിൻസിപ്പലിനെതിരെ നടപടി

കൊണ്ടോട്ടി :  ഫിറ്റ്നസ് എടുക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ചെറുവാടിയിലെ സ്കൂൾ ബസാണ് ഓമാനൂർ വെച്ച് കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് ഹാജരാക്കാത്ത സ്കൂൾ ബസുകൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പരിശോധനയുമായി ഉദ്യോഗസ്ഥർ നിരത്തിലിറങ്ങിയത്.   ജിപിഎസ്, സ്പീഡ് ഗവർണർ എന്നിവ വാഹനത്തിൽ ഇല്ലായിരുന്നു. വാഹന ഉടമയായ സ്കൂൾ പ്രിൻസിപ്പലിനെതിരെ നിയമനടപടി സ്വീകരിച്ചു.  എടവണ്ണപ്പാറ, കീഴ്ശേരി കൊണ്ടോട്ടി, എളമരം വാഴക്കാട് തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സ്കൂൾ ബസുകളിൽ നടത്തിയ പരിശോധനയിൽ കുട്ടികളെ കുത്തിനിറച്ച ഒരു സ്കൂൾ ബസ്സിനെതിരെയും, ജിപിഎസ് ഇല്ലാത്തതും പ്രഥമ ശുശ്രൂഷ കിറ്റ് ഇല്ലാത്തതുമായ ഒമ്പത് സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. കൊണ്ടോട്ടി ജോയിൻ്റ് ആർടിഒ എം അൻവറിന്റ...
Feature, Information

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി ; 5 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി

പൊന്നാനി : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് പൊന്നാനി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയത്. 70ഓളം വാഹനങ്ങൾ പരിശോധിച്ചു. വാഹനത്തിന്റെ ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും പരിശോധിച്ചു. വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ 'ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ' പതിച്ച് കൊടുത്തു. തകരാർ കണ്ടെത്തിയ അഞ്ച് വാ...
Information

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി ; 168 സ്കൂൾ വാഹനങ്ങളിൽ 74 എണ്ണം തിരിച്ചയച്ചു

മലപ്പുറം : പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. കൊണ്ടോട്ടി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ചിറയിൽ ചുങ്കത്തെ ടെസ്റ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ഓരോ വാഹനവും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുന്നുണ്ട്. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 168 സ്‌കൂൾ വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക്...
Accident

മഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരി പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞു. നിരവധി കുട്ടികൾക്ക് പരുക്ക് . അൽ ഹുദ ഇംഗ്ലീഷ് സ്കൂർ ബസ് ആണ് മറിഞ്ഞത്. ഉച്ചയ്ക്ക് 12 നാണ് അപകടം. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ...
Other

അടർന്നു വീഴുന്ന ടയറുമായി സ്കൂൾ വണ്ടിയുടെ സർവീസ്, ദുരന്തത്തിൽ നിന്നും രക്ഷയായത് ഭാഗ്യം കൊണ്ട് മാത്രം

തിരൂരങ്ങാടി : തേഞ്ഞ ടയറും, അടർന്നുവീണ ടയർ ഭാഗങ്ങളുമായും,സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.വിദ്യാർത്ഥികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷയും കൽപ്പിക്കാതെ സർവീസ് നടത്തിയവലിയോറ പാണ്ടികശാലയിലെ കെ. ആർ. എച്ച്. എസ്.( കേരള റസിഡൻഷ്യൽ ഹൈസ്കൂൾ) ലെ ബസ്സിന്റെ ഫിറ്റ്നസാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തത്. ദേശീയപാത കക്കാട് വെച്ച് വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിന്റെ അപാകതകൾ കണ്ടെത്തി ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ടയറിന്റെ പല ഭാഗങ്ങളും അടർന്നു പോയതും, ടയർ തേഞ്ഞതുമായിരുന്നു.ഉദ്യോഗസ്ഥർ സ്കൂൾ ബസ് ഓടിച്ച് നോക്കിയപ്പോൾപ്രവർത്തനരഹിതമായ ഹാൻഡ് ബ്രേക്കും, സ്പീഡ് ഗവർണർ വിച്ചേദിച്ച നിലയിലും നിരവധി അപാകതകൾ കണ്ടെത്തിയ വാഹനത്തിന്റെ ഫിറ്റ്നസ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്യുകയായിരുന്നു.തിരൂരങ്ങാടിജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ...
Accident

കുട്ടിയെ സ്കൂൾ ബസിൽ കയറ്റാനെത്തിയ യുവതി ടിപ്പർലോറി കയറി മരിച്ചു

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഫാത്തിമ സാജിത(30) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ സുപരിചിതനതായ എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്.ഇന്ന് രാവിലെ ഏഴേകാലോടെ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാനെത്തിയ യുവതി റോഡരികില്‍ നില്‍ക്കവെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ഫാത്തിമയെ ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ബാലുശേരി ഭാഗത്തുനിന്നും ചുങ്കത്തേക്ക് പോയ ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ടിപ്പറിന്റെ അമിത വേഗവും, അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ...
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി (17) ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നിമിഷങ്ങൾക്കകം കർശന നടപടിയെടുത്ത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കർശന നടപടി എടുത്തത്. അപകടം നടന്ന ഉടൻ തന്നെ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയിൽ ബസ് മുന്നോട്ടെടുത്തതിനും , ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്ക്കെതിരെയും, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായും പെ...
Malappuram

വിദ്യാർഥികളുടെ യാത്രാ സുരക്ഷ: മോട്ടോർ വാഹന വകുപ്പ് ക്ലാസ് നടത്തി

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി തിരൂരങ്ങാടി താലൂക്ക് പരിധിയിലെ എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും, ആയമാർക്കും, സ്കൂൾ വാഹനത്തിൻ്റെ ചാർജ്ജുള്ള അധ്യാപകർക്കും വേണ്ടി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുത്ത അധ്യയനവർഷം അപകട രഹിതമാക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിൻ്റെയും, പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. എടരിക്കോട് പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ബോധവത്കരണ ക്ലാസ് തിരൂരങ്ങാടി ജോയിൻ്റ് ആർ ടി ഒ. എം പി അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു.ഡിഇഒ സൈതലവി മങ്ങാട്ടുപറമ്പൻ അധ്യക്ഷത വഹിച്ചു.എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തിഎ എം വി ...
error: Content is protected !!