Tag: Soldier

പെരുവള്ളൂര്‍ സ്വദേശിയായ യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഭാര്യ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍
Local news

പെരുവള്ളൂര്‍ സ്വദേശിയായ യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഭാര്യ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

പെരുവള്ളൂര്‍ : യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പെരുവള്ളൂര്‍ പറമ്പില്‍പീടിക ഇരുമ്പന്‍ കുടുക്ക് പാലപ്പെട്ടി പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ നിധീഷ്, ഭാര്യ റിന്‍ഷയുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ റിന്‍ഷ മരണപ്പെട്ടു. നിധീഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിധീഷ് ജോലി ചെയ്യുന്ന കാശ്മീരിലെ ആര്‍മി കോട്ടേഴ്‌സില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവും ഭാര്യയും ഈ കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. റിൻഷ എസ്.ഐ ടെസ്റ്റിൽ റാങ്ക് ലിസറ്റിൽ വന്നു പരിശീലനത്തിടെ കാലിൽ പരിക്കു പറ്റി ചികിത്സ തേടിയിരുന്നു. കണ്ണൂർ പിണറായി സ്വദേശിനിയാണ് റിൻഷ. ജനുവരിയില്‍ ലീവ് കഴിഞ്ഞു മടങ്ങുമ്പോള്‍ ഭര്‍ത്താവിനോട് ഒപ്പം യാത്രയായതായിര...
Kerala

കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പിന്നാലെ സൈനികന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് : നാദാപുരം വളയത്തു സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് നെല്ലിയുള്ളപറമ്പത്ത് സത്യപാലന്റെ മകന്‍ എംപി സനല്‍കുമാര്‍(30) ആണ് മരിച്ചത്. പുലര്‍ച്ചെ സനല്‍കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ സഹോദരനാണു കണ്ടത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീര്‍ഘകാലമായി അവധിയിലായിരുന്ന സനല്‍കുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനല്‍കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും....
Information

പുല്‍വാമ ഭീകരാക്രമണം ; ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നത്, സൈനികരുടെ ജീവന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം : എളമരം കരീം എംപി

ദില്ലി : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നാല്പത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് എളമരം കരീം എംപി. പുറത്തുവന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പുല്‍വാമ ആക്രമണസമയത്തെ സാഹചര്യം കേന്ദ്രം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ സൂചിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് നിശബ്ദനായിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിന്റെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ സാഹചര്യം ഉണ്ടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും കാണിച്ച അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് നിരവധി ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് കാരണം. സിആര്‍പിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് മോദി സര്‍ക്കാര...
Other

മാവോയിസ്റ്റുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്ക്

ചത്തീസ്ഗഢ്: മാവോയിസ്റ്റുകള്‍ സ്ഥാപിച്ച പ്രഷര്‍ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢിലെ കാന്‍ഗര്‍ ജില്ലയിലെ സൈനിക താവളത്തിന്റെ അടുത്താണ് സംഭവം. ബിഎസ്എഫ് ഉദ്യോഗസ്ഥരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി. റോഡ് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ട് സൈനികര്‍ക്കാണ് പരിക്കേറ്റതെന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി....
Crime, Information

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; സൈനികന്‍ അറസ്റ്റില്‍

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം നല്‍കി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികന്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. മാന്നാര്‍ സ്വദേശി പ്രതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. മണിപ്പാല്‍ സര്‍വകലശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. ജമ്മുവില്‍ ജോലി ചെയ്തിരുന്ന സൈനികന്‍ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിനി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ വച്ച് ഇരുവരും സൗഹൃദത്തിലാവുകയും നിര്‍ബന്ധിപ്പിച്ച് മദ്യം നല്‍കി അബോധവസ്ഥായിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു....
Obituary

കാശ്മീരിൽ മരിച്ച സൈനീകൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു

ജമ്മു -കശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈൽ (26) ഭൗതിക ശരീരം രാത്രി 8.ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.  വിമാനത്താവളത്തിൽ ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് (ഞായർ ) രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോകും. ഉമ്മയും പ്രതിശ്രുത വധുവും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും. വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈൽ ജനുവരി 22 നാണ് ലഡാക്കിലെ സൈനീക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സ...
Obituary

നിക്കാഹ് കഴിഞ്ഞു ഒരാഴ്ച്ച മുമ്പ് മടങ്ങിയ മലപ്പുറത്തെ സൈനികൻ ലഡാക്കിൽ മരിച്ചു

അരീക്കോട് : നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് മടങ്ങിയ മലയാളി സൈനികൻ കശ്മീരിലെ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി അരീക്കോടിനടുത്ത കീഴുപറമ്പ് കുനിയിൽ സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ കോലോത്തുംതൊടി നുഫൈൽ (27) ആണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായതിനെ തുടർന്നാണ് മരണം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് സൈനികവൃത്തങ്ങൾ അറിയിച്ചത്. മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.  കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. അസം, മേഘാലയ എന്നിവിടങ്ങൾ ഉൾപ്പെടെ എട്ടുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടുവർഷമായി ...
error: Content is protected !!