Tag: soudi

അബ്ദുൽ റഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു
Gulf

അബ്ദുൽ റഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയ ധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് ...
Other

മാസപ്പിറവി ദൃശ്യമായി, ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ നാളെ റംസാൻ ആരംഭം

മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം നാളെയാകും റംസാന് തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ മാസപ്പിറവി കണ്ടതായി ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാൽ ചൊവ്വാഴ്ചയാകും റംസാൻ ആരംഭം. ഹിലാൽ കമ്മിറ്റി ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഹിജ്‌റ കമ്മിറ്റി തിങ്കളാഴ്‌ച നോമ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ...
Accident, Gulf

ശിഹാബ് ചോറ്റൂരിന്റെ കൂടെ നടന്ന മലയാളി സൗദിയിൽ വാഹനമിടിച്ചു മരിച്ചു.

സൗദി : ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. ഷിഹാബിന്റെ കൂടെ അൽ റാസിൽ നിന്നും പുറപ്പെട്ട വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്. പുറകിൽ നിന്നും വന്ന വാഹനമിടിച്ചായിരുന്നു അപകടം. അൽ റാസ്സിൽ നിന്ന് 20കിലോമീറ്റർ അകലെ റിയാദ് ഖബറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മക്കൾ: താജുദ്ദീൻ. മാജിദ് ശംസിയ. ഭാര്യ: ഹഫ്സത്ത്. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും അൽ റാസ്സ് ഏരിയ കെഎംസിസി യുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായി വരികയായിരുന്നു. ...
Accident, Information

സൗദിയില്‍ ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം,മലപ്പുറം സ്വദേശികളടക്കം 5 പേര്‍ക്ക് പരിക്ക്

റിയാദ്: പടിഞ്ഞാറന്‍ സൗദിയിലെ യാമ്പുവില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്‌റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്‌മാന്‍ എന്നിവരുടെ പരിക്ക് നിസാരമാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. യാംബു - മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യാമ്പു റോയല്‍ കമീഷന് കീഴില്‍ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തില്‍ പെട്ടത്. ...
Gulf, Obituary

മുന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഉമ്മർ ഹാജിയുടെ മകൻ അബ്ദുർറസാഖ് ഹാജി (57) സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജിസാനിൻ പോയി തിരിച്ചു വരുമ്പോൾ അൽ ഐത്തിൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഐ സി എഫ്. ഖുവൈസ സെക്ടർ മീഡിയ & പബ്ളിക്കേഷൻ സെകട്ടറിയാണ്. കളിയാട്ടമുക്ക് മസ്ജിദ് സ്വഹാബാ , നശ്റുൽ ഉലൂം സുന്നിമദ്രസ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് എന്നിവയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: ഖദീജ.മക്കൾ :അബ്ദുൽ ഗഫൂർ (സൗദി ), ഡോ : ശഫീഖ് മുസ്ലിയാർ [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ സെക്രട്ടറി ], ഫാത്തിമ നൂറ. മരുമക്കൾ : നസ്രുദീൻ , ശാന ശഹ്ബാന , സൽവാ ശാക്കിറ. കബറടക്കം ജിദ്ദയിൽ നടക്കും. ...
Gulf

സൗദിയിൽ കാണാതായ പരപ്പനങ്ങാടി സ്വദേശിയെ കണ്ടെത്തി

റിയാദ് : സൗദിയിലെ ബുറൈദയിലെ ഉനൈസയിൽ നിന്ന് ഏതാനും ദിവസങ്ങളായി കാണാതായിരുന്ന പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയെ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ചോലക്കകത്ത് മുഹമ്മദ് ഷഫീഖിനെയാണ് തിരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത്. സംശയാസ്പദമായി ഇദ്ദേഹത്തെ പോലീസ് പിടികൂടിയതായിരുന്നു. സാമൂഹിക പ്രവർത്തകനും ബുറൈദ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാനുമായ ഫൈസൽ ആലത്തൂരിന്റെ ഇടപെടലാണ് ജയിൽ മോചനം സാധ്യമാക്കിയത്. ഷഫീഖിന്റെ പേരിൽ കേസ് ചാർജ് ചെയ്തിട്ടില്ല. അതേ സമയം അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സൂചന. ...
Accident

അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ചെമ്മാട് സ്വദേശിനി മരിച്ചു

എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡ് സ്വദേശി കോരൻകണ്ടൻ ഷാഫിയുടെ ഭാര്യ കുറ്റൂർ നോർത്ത് സ്വദേശി അരീക്കൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൾ സലീന (38) ആണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രി...
Accident, Breaking news

ബുറൈദക്കടുത്ത് വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അല്‍റാസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്. ...
Gulf

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിന് ദിയാധനമായി ആവശ്യപ്പെടുന്നത് 33 കോടി രൂപ

റിയാദ്: വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ സൗദി അറേബ്യയിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട്​ കോടമ്പുഴ സ്വദേശി അബ്​ദു റഹീമിന്റെ മോചനത്തിന്​ 33 കോടി രൂപ (ഒന്നര കോടി റിയാൽ) ദിയധനമായി ആവശ്യപ്പെട്ട്​ മരിച്ച സൗദി ബാല​ന്റെ കുടുംബം. അപ്പീൽ കോടതയിലുള്ള കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നും കേസിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകനും റഹീമിന്റെ നാട്ടുകാരനുമായ അഷ്‌റഫ് വേങ്ങാട്ടിനെ കുടുംബം അറിയിച്ചു. കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുറഹീമിനെ സൗദി പൗരന്റെ മകൻ അനസ് അൽശഹ്‌റി എന്ന ബാലൻ കൊല്ലപ്പെട്ട കേസിൽ 10 വർഷം മുമ്പാണ്​ സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. മുസ്​ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ ചൊവ്വാഴ്​ച ഇന്ത്യൻ എംബസി...
Other

പാകിസ്ഥാൻ വിസ അനുവദിച്ചില്ല, ശിഹാബ് ചോറ്റൂരിന്റെ മക്കയിലേക്കുള്ള കാൽനട യാത്ര പ്രതിസന്ധിയിൽ

യാത്ര ചൈന വഴിയാക്കാൻ പ്രധാനമന്ത്രിയുടെ സഹായം തേടിയെന്ന് കാൽനടയായി ഹജ്ജിന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ പാകിസ്ഥാൻ വഴിയുള്ള യാത്ര പ്രതിസന്ധിയിൽ. മക്കയിലേക്കുള്ള കാല്‍നട യാത്രയില്‍ 3000 കി.മീ പിന്നിട്ട ശിഹാബ് ചോറ്റൂര്‍ പാക്കിസ്ഥാന്‍ വിസ അനുവദിച്ചിട്ടില്ല. 29 കാരനായ മലപ്പുറം ആതവനാട് സ്വദേശിക്ക് പാക് സര്‍ക്കാര്‍ വിസ നിഷേധിച്ചതായ പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്്മാന്‍ ലുധിയാനവി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവാസനിക്കുമെന്ന് യുക്തി നിരത്തിയാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നത്. ശിഹാബ് ചോറ്റൂര്‍ ...
Gulf, Obituary

കൊളപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ഏ.ആർ.നഗർ: കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ അബൂബക്കർ മകൻ അഷ്റഫ് (43) സൗദിയിൽ ശറഫിയ്യയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. മാതാവ് ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ : അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌ സഹോദരങ്ങൾ. ജമീലമുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റയ്ൻ). മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും.  ...
Other

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് കാൽനടയായി 29 കാരൻ

ആകെ 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം നീളുന്ന യാത്ര.. മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.. പുണ്യഭൂമിയായ മക്കയിലേക്ക്  ഹജ്ജ് കര്‍മ്മത്തിനായി വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍റെ യാത്ര.  കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന തന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം പൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ശിഹാബ്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്: ‘എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം’. ‘പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ?’, സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം ‘ഓക്കെ’യായി: ‘മോൻ പൊയ്‌ക്കോ’. ഭാര്യ ഷബ്‌നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് ചോറ്റൂർ എന്ന ഇരുപത്തൊമ്പതുകാരൻ കാൽ...
Gulf

സൗദിയില്‍ നിയന്ത്രണം കര്‍ശനമാക്കി: മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം

റിയാദ് : സൗദി അറേബ്യയില്‍ ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രങ്ങള്‍ ശക്തമാക്കി.തുറസ്സായ സ്ഥലങ്ങളിലും ആളു കൂടുന്ന മറ്റ് ഇടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിഇരു ഹറമുകള്‍ ഉള്‍പ്പടെ എല്ലാ പള്ളികളിലും സാമൂഹ്യ അകലം പാലിക്കണം. പൊതുപരിപടികള്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ സംഘടിപ്പിക്കാവൂ സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് ...
error: Content is protected !!