Tag: Speaker

ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണം: സ്പീക്കർ എ.എം ഷംസീർ
Kerala, Malappuram

ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണം: സ്പീക്കർ എ.എം ഷംസീർ

ഭരണഘടന പഠിപ്പിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തർക്കുമുണ്ടെന്നും ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്നും സ്പീക്കർ എ.എം ഷംസീർ. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കർക്കശമായ അച്ചടക്കങ്ങൾ സ്‌കൂളിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ കെ.സുഗുണ പ്രകാശ്, പ്രിൻസിപ്പൽ വി.വി വിനോദ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ എസ്.എസ് എസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ ആദരിച്ചു. 'വിജയ സ്പർശം-വിജയഭേരി പദ്ധതി' പഞ്ചായത്ത് പ്രസിഡന്റ് കെ.ടി മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് യൂണിറ്റിന്റെ ശാരീരിക പരിമിതിക്കാർക്കുള്ള ചക്രകസേര റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എം അനിൽ വിതരണം ചെയ്തു. മാനേജർ മേലാറ്റൂർ പത്മ...
Education, Information

ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും: സ്പീക്കര്‍

താഴേക്കോട് : ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. താഴേക്കോട് വെള്ളപ്പാറയില്‍ താഴേക്കോട് ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന ബഡ്സ് സ്‌കൂള്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു അധ്യപകരെ അപേക്ഷിച്ച് ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം കുറവാണ്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. പൊന്നോത്ത് പൂക്കോട്ടില്‍ അബ്ദുല്‍ഖാദര്‍ ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് നിലകളിലായി ക്ലാസ് മുറികള്‍, ഓഫീസ്, വൊക്കേഷനല്‍ റൂം, ഡൈനിങ് ഹാള...
error: Content is protected !!