Tag: street dog attack

പരപ്പനങ്ങാടിയില്‍ തെരുവ് നായ ആക്രമണം ; നിരവധി പേര്‍ക്ക് കടിയേറ്റു
Local news

പരപ്പനങ്ങാടിയില്‍ തെരുവ് നായ ആക്രമണം ; നിരവധി പേര്‍ക്ക് കടിയേറ്റു

പരപ്പനങ്ങാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. പുത്തന്‍പീടിക, എന്‍.സി.സി റോഡ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് തെരുവ് നായ ഉണ്ടായിരിക്കുന്നത്. ആറോളം പേര്‍ക്ക് കടിയേറ്റതായാണ് പ്രാഥമിക വിവരം. ആവത്താന്‍ വീട്ടില്‍ കിഷന്‍, തോട്ടത്തില്‍ അബ്ദുള്ള കോയ, പുത്തന്‍പീടിക അയനിക്കാട്ട് രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പലര്‍ക്കും കയ്യിനാണ് കടിയേറ്റിരിക്കുന്നത്. ...
Kerala, Other

സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന ആറു വയസുകാരന് തെരുവ് നായയുടെ കടിയേറ്റു

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറുവയസുകാരന് തെരുവു നായയുടെ കടിയേറ്റു. പാലക്കാട് പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും ദീപികയുടെയും മകനായ പേഴുംപാറ ബത്‌ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാര്‍ഥി ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്. ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി. ...
Local news, Other

വലിയോറയില്‍ തെരുവുനായകളുടെ വിളയാട്ടം ; നിരവധി പേര്‍ക്ക് കടിയേറ്റു

വേങ്ങര : വലിയോറയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ അക്രമത്തില്‍ നിരവധി പേര്‍ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടി. ചൊവ്വാഴ്ചയും ഇന്നലെയുമായാണ് നായ അക്രമാസക്തമായത്. പാണ്ടികശാല, മണ്ണില്‍ പിലാക്കല്‍, കൂരിയാട് പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പാണ്ടികശാല എരട്ടന്‍ ലേഖ, മണ്ണില്‍ പിലാക്കലില്‍ പലചരക്ക് കട ജീവനക്കാരന്‍ കുണ്ടുപുഴക്കല്‍ സുബൈര്‍(45), എറിയാടന്‍ കുഞിബിരിയം (65), കുഴിമണ്ണില്‍ ബിയ്യാത്തുട്ടി (70) തുടങ്ങിയവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ കൂടാതെ മറ്റ് അഞ്ച് പേര്‍ക്കും കടിയേറ്റിട്ടുണ്ട്. ഇന്ന് നായയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ...
Kerala, Other

സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ തെരുവുനായ ആക്രമണം

എറണാകുളം: വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ആക്രമിച്ചു. മലയാറ്റൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അവധി ആയതിനാല്‍ സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുകയായിരുന്ന ജോസഫ് ഷെബിനാണ് റോഡില്‍ നിന്നും ഓടിയെത്തിയ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നായ കുട്ടിയുടെ കവിളില്‍ കടിച്ചു. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. കുട്ടിയെ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ ആക്രമണത്തെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവ...
Kerala, Malappuram, Other

മുഖത്ത് കടിച്ചു, കൃഷ്ണമണിക്ക് ക്ഷതം ; കോട്ടക്കലില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്

കോട്ടക്കല്‍: തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്. നായാടിപ്പാറ കരിങ്കപ്പാറ ഫൈസലിന്റെ മകന്‍ ആത്തിഫിനാണ് മുഖത്ത് കടിയേറ്റത്. ഗുരുതര പരിക്കേറ്റ ആത്തിഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു സമീപത്തുവച്ചാണ് സംഭവം. കൃഷ്ണമണിക്കു കാര്യമായി ക്ഷതമേറ്റിട്ടുള്ളതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചെനക്കല്‍ അല്‍മനാര്‍ സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥിയാണ്. ...
Kerala

വീടിന് സമീപം മേഞ്ഞു കൊണ്ടിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു

കോഴിക്കോട്: വീടിന് സമീപം മേഞ്ഞു കൊണ്ടിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കട്ടിപ്പാറ-പിലാക്കണ്ടിയില്‍ ആണ് സംഭവം. പിലാകണ്ടിയില്‍ ഉസ്മാന്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ 10 കിലോഗ്രാം തൂക്കമുള്ള ആണ്‍ ആടിനെയാണ് കടിച്ച് കൊന്നത്. ഗര്‍ഭിണികളായ മറ്റു രണ്ട് അടുകള്‍ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലാണ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു ജനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ...
error: Content is protected !!