Tag: Strike

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍
Kerala

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടര്‍മാരുമായി എത്തിയ മൂന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാല്‍, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി പു...
Kerala, Malappuram, Other

എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക് ; പാചകവാതക വിതരണം മുടങ്ങാന്‍ സാധ്യത

തിരുവനന്തപുരം: സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് പുതുക്കണമെന്നാവശ്യപെട്ട് എല്‍പിജി ട്രക്ക് തൊഴിലാളികളുടെ സൂചന പണിമുടക്ക് കാരണം സംസ്ഥാനത്ത് ഇന്ന് രാവിലെ പാചക വാതക വിതരണം തടസപെട്ടു. രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് സൂചന സമരം നടത്തിയത്. സൂചന സമരത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിലയ്ക്കും. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സിലിണ്ടര്‍ ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും തമ്മിലെ തര്‍ക്കമാണ് പണിമുടക്കിലേക്ക് വഴിവെച്ചത്. കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച കരാര്‍ വര്‍ദ്ധനവോടെ പുതുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല....
Kerala, Local news, Malappuram

ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ പ്രതിഷേധവുമായി സംയുക്ത സമര സമിതി ; അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം

തിരൂരങ്ങാടി : സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ സംയുക്ത സമര സമിതി പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോപനം രേഖപ്പെടുത്തി. ആഗസ്റ്റ് 20 മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യുണിയനുകള്‍ ചേര്‍ന്ന സംയുക്ത സമരസമിതി സംസ്ഥാനത്തെ എല്ലാ എല്‍പിജി പ്ലാന്റുകളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സിഐടിയു പ്രസിഡണ്ട് അഡ്വ.കെ.ടി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി യൂണിയന്‍ പ്രസിഡണ്ട് ഹരിദാസന്‍ സി. കെ. അധ്യക്ഷത വഹിച്ചു. സിഐടിയു സെക്രട്ടറി അജയന്‍ കൊളത്തൂര്‍ ഐഎന്‍ടിയുസി സെക്രട്ടറി അഷ്‌റഫ് ബിഎംഎസ് സെക്ട്ടറി റിജു, പ്രസിഡണ്ട് പ്രദീപ് എന്നിവര്‍ സംസാരിച്ചു. ...
Information

കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്നു ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണി മുടക്ക്

തിരൂരങ്ങാടി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് കൊണ്ട് വന്ന പ്രതി ഡ്യൂട്ടി യുവ വനികാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ഇന്ന് തിരിരങ്ങാടി താലൂക്ക് ആശുപത്രി ഒ പി. പ്രവര്‍ത്തിക്കുന്നതല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു ...
Information

വന്ദേഭാരതിനു തിരൂര്‍ സ്റ്റോപ്പില്ല,റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം

തിരൂര്‍ : വന്ദേഭാരതിനു സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം. 'ജില്ലയെ കേന്ദ്രസര്‍ക്കാരും റെയില്‍വേയും അവഗണിക്കുകയാണെന്നായിരുന്നു എല്ലാ സമരത്തിലെയും പ്രധാന മുദ്രാവാക്യം'. രാവിലെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയാണ് സമരവുമായി ആദ്യമെത്തിയത്. പ്രകടനം സ്റ്റേഷനു മുന്‍പില്‍ പൊലീസ് തടഞ്ഞു. സമരം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ആധ്യക്ഷ്യം വഹിച്ചു. മുസ്തഫ അബ്ദുല്‍ ലത്തീഫ്, വെട്ടം ആലിക്കോയ, ഫൈസല്‍ ബാബു, സലാം ആതവനാട്, ഷരീഫ് വടക്കയില്‍, നിഷാജ് എടപ്പറ്റ, ടി.പി.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണ് പിന്നീട് സമരവുമായി വന്നത്. 'വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ തട്ടകത്തിലെ സ്റ്റോപ്പാണു റെയില്‍വേ എടുത്തു കളഞ്ഞതെന്നതു നാണക്കേടാണെന്ന് 'സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ...
Information

ആർ വൈ എഫ് ഭിക്ഷാടന സമരം നടത്തി

മലപ്പുറം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴറുന്ന സംസ്ഥാന സർക്കാർ 2600 കോടി കടമെടുക്കാൻ അനുവാദം തേടി കേന്ദ്രത്തിന് മുൻപിൽ യാചിക്കുമ്പോഴും യുവജന കമ്മീഷന്റെ ശമ്പളം മുൻ കാല പ്രാബല്യത്തോടെ ഇരട്ടിയായി വർദ്ധിപ്പിച്ച ധൂർത്തിനെതിരെ ആർ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "യുവജന കമ്മീഷൻ ധനസമാഹരണ പ്രതിഷേധ ഭിക്ഷാടന സമരം" നടത്തി. ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ: ഷിബു ഉൽഘാടനം ചെയ്തു. ആർ വൈ എഫ് ജില്ലാ സെക്രട്ടറി എ വി സിയാദ് വേങ്ങര , വൈസ് പ്രസിഡന്റ് നിഷ പി , ജോയിൻ സെക്രട്ടറി ഷാഹുൽ ഹമീദ് , എന്നിവർ സംസാരിച്ചു. സുന്ദരൻ പി , ഷാജി കുളത്തൂർ എന്നിവർ നേതൃത്ത്വം നൽകി. ...
Local news

ഇന്ധന വില വർധന: കോൺഗ്രസ് പ്രവർത്തകർ കക്കാട് ദേശീയപാത ഉപരോധിച്ചു.

തിരൂരങ്ങാടി: ഇന്ധന നികുതിയിൽ സംസ്ഥാന സർക്കാർ കുറവ് വരുത്താത്തതിലും കേന്ദ്ര സർക്കാർ പാചകവാതക സബ്സിഡി പുനസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട്കൊണ്ടും കക്കാട് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്.തിരൂരങ്ങാടി നിയോജകമണ്ഡലത്തിന് കീഴിൽ എടരിക്കോട്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായാണ് കക്കാട് ദേശീയപാത ഉപരോധിച്ച് ചക്രസതംഭനസമരം നടത്തിയത്. ഇന്നലെ രാവിലെ 11 മണിമുതൽ 11.15 വരെയാണ് പ്രവർത്തകർ റോഡിൽ ഇറങ്ങി വാഹനം തടഞ്ഞ് നിർത്തി പ്രതിഷേധിച്ചത്.ചക്രസതംഭനസമരം കെപിസിസി അംഗം എം.എൻ കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ഹംസക്കോയ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി.കെ.തങ്ങൾ, എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ കെ തെന്നല, അറക്കൽ കൃഷ്ണൻ, പി.കെ അബ്ദുൽ അസീസ്, അലിമോൻ തടത്തിൽ, കല്ലുപറമ്പൻ മജീദ് ഹാജി, യു.വി.അബ്ദുൽ കരീം, വി.വി അബു, പി.ഒ സലാം, ബുഷുറുദ്ധീൻ തടത...
error: Content is protected !!