Tag: tamilnadu

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന്, കുഞ്ഞിനെ കാമുകനും അച്ഛനും മര്‍ദിച്ചു കൊലപ്പെടുത്തി ; തുറന്ന് പറഞ്ഞ് മാതാവ്
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന്, കുഞ്ഞിനെ കാമുകനും അച്ഛനും മര്‍ദിച്ചു കൊലപ്പെടുത്തി ; തുറന്ന് പറഞ്ഞ് മാതാവ്

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ അമ്മ ശ്രീപ്രിയ പൊലീസിന് മൊഴി നല്‍കി. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച് കൊന്നതാണെന്നാണു ചോദ്യം ചെയ്യലില്‍ ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തില്‍ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തൃശ...
Malappuram, National

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രമേശ്വരം - മധുര റൂട്ടില്‍ തിരുപ്പച്ചെത്തി വെച്ചാണ് അപകടം. ഏര്‍വാടിയില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ മലപ്പുറം കോട്ടക്കല്‍ തിരൂര്‍ സ്വദേശികളായ 4 പേര്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡല്‍ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ...
Kerala, Malappuram

പെരിന്തല്‍മണ്ണയില്‍ ആറ് മാസമായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ; ദുരൂഹത

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആറു മാസമായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പെരിന്തല്‍മണ്ണ തോട്ടക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന്‍ എങ്ങിനെ എത്തിയെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ...
Feature

തമിഴ്‌നാട് വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് അരിക്കൊമ്പന്‍, കൃഷിയിടവും നശിപ്പിച്ചു ; മേഘമലയില്‍ നിരോധനാജ്ഞ

കുമിളി: ചിന്നകനാലിന്‍ നിന്നും കാടുകടത്തിയ അരിക്കൊമ്പനെ കൊണ്ട് പൊറുതിമുട്ടി മേഘമല. കഴിഞ്ഞദിവസം രാത്രി മേഘമലയില്‍ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പന്‍ കൃഷിയിടവും തമിഴ്‌നാട് വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം മേഘമലയിലെത്തിയ അരിക്കൊമ്പന്‍ വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്‌നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെട...
error: Content is protected !!