Thursday, October 15

Tag: Tanur theyyala road

തെയ്യാല റോഡ് റയിൽവേ ഗേറ്റ് താൽക്കാലികമായി തുറന്നു
Other

തെയ്യാല റോഡ് റയിൽവേ ഗേറ്റ് താൽക്കാലികമായി തുറന്നു

താനൂർ തെയ്യാല റോഡ് റെയിൽവെ ഗേറ്റ് താത്ക്കാലികമായി തുറന്നു. നിലവിൽ ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. 2.75 മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ ഇതു വഴി കടന്നുപോകാൻ കഴിയില്ല. സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവ് നൽകിയത്. ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനിലേക്ക് ചില സംഘടനകൾ മാർച്ച് നടത്തിയിരുന്നു. മേൽപ്പാലം നിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾക്കായാണ് റെയിൽവേ ഗേറ്റ് അടച്ചത്. എന്നാൽ പൈലിങ് പ്രവൃത്തി അവസാനിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഗേറ്റ് തുറക്കുന്ന നടപടിയെടുക്കാൻ റെയിൽവേ അധികൃതർ തയ്യാറായില്ല.     ഗേറ്റ് തുറക്കാൻ വൈകിയതു കാരണം പ്രദേശവാസികൾ ഏറെ പ്രയാസത്തിലായിരുന്നു. കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് താനൂർ നഗരത്തിലെത്താൻ ഒന്നര കിലോമീറ്റർ ചുറ്റേണ്ടിയിരുന്നു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ റെയിൽവേ അധികൃതരുമായി ച...