Tag: Teachers

അധ്യാപകർക്ക് പ്രഥമാധ്യാപികയുടെ ആദരം
Information

അധ്യാപകർക്ക് പ്രഥമാധ്യാപികയുടെ ആദരം

തിരൂരങ്ങാടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യു.എസ്.എസ്. പരീക്ഷയിൽ മികച്ച നേട്ടം ഉണ്ടാക്കുന്നതിന് നേതൃത്വവും സംഘാടനവും നിർവഹിച്ച നൗഷാദ് പുളിക്കലകത്ത് , ഫമീദ പള്ളിമാലിൽ എന്നിവർക്ക് പ്രഥമാധ്യാപികയുടെ ആദരം. സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് ഹെഡ്മിസ്ട്രസ് കെ.കെ. മിനി ടീച്ചർ രണ്ടുപേരെയും ആദരിച്ചത്. സ്കൂളിൽ നിന്ന് ഇത്തവണ ഏഴുപേർ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹത നേടിയിരുന്നു. ...
Kerala, Local news, Malappuram

ഇരുമ്പുചോല അങ്കണവാടിക്ക് ഭൂമി വാങ്ങാന്‍ അധ്യാപകരുടെയും കൈത്താങ്ങ്

എ ആര്‍ നഗര്‍: പതിനഞ്ചാം വാര്‍ഡ് ഇരുമ്പുചോല അരിത്തല അംഗനവാടിക്ക് കെട്ടിട നിര്‍മ്മിക്കുന്നതിന് വേണ്ടി ഭൂമി കണ്ടെത്താന്‍ അധ്യാപകരുടെയും കൈത്താങ്ങ്. ഭൂമി വാങ്ങുന്നതിനായി ജനകീയമായി ഫണ്ട് സ്വരൂപിക്കുന്നതിലേക്ക് ഇരുമ്പുചോല എ യു പി സ്‌കൂള്‍ അധ്യാപകര്‍ ശേഖരിച്ച തുക ഫണ്ട് ശേഖരണ ഭാരവാഹികള്‍ക്ക് കൈമാറി. ഫണ്ട് ശേഖരണ ഭാരവാഹികളായ വാര്‍ഡ് മെമ്പര്‍ ഒ സി മൈമൂനത്ത്, ഫൈസല്‍ കാവുങ്ങല്‍ എന്നിവര്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,സീനിയര്‍ അസിസ്റ്റന്റ് ജി സുഹറാബി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ചെമ്പകത്ത് അബ്ദുല്‍ റഷീദ് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ തെങ്ങിലാന്‍ അധ്യാപകരായ ടി പി അബ്ദുല്‍ ഹഖ് പി അബ്ദുല്‍ ലത്തീഫ് കെ എം എ ഹമീദ് നൂര്‍ജഹാന്‍ കുറ്റിത്തൊടി നുസൈബ കാപ്പന്‍ സി നജീബ് മുനീര്‍ വിലാശേരി പിടി അനസ്, സി അര്‍ഷദ് പിടിഎ കമ്മറ്റി അംഗങ്ങളായ ഇ കെ ഷറഫുദ്ദീന്‍ ...
Feature

സ്‌നേഹ സ്പര്‍ശം ; വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ അധ്യാപകര്‍

നിര്‍ധന വിദ്യാര്‍ത്ഥിക്ക് വീടൊരുക്കാന്‍ അധ്യാപക കൂട്ടായ്മ. മൂന്നിയൂര്‍, പാറക്കാവ് കളത്തിങ്ങല്‍പാറ എ. എം. എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. വീടിന്റെ പ്ലാന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ. കെ സുധീഷ് എസ്. എസ്. ജി ചെയര്‍മാന്‍ സി. എം. കുട്ടിക്ക് കൈമാറി. വീട് നിര്‍മ്മിക്കുന്നതിലേക്കുള്ള പണം പള്ളിക്കല്‍ സി. എച്. സി. മെഡിക്കല്‍ ഓഫീസര്‍ ഷാജി അറക്കല്‍ പി. ടി. എ. വൈസ് പ്രസിഡന്റ് എം. എ. കെ ബഷീറിന് ചടങ്ങില്‍ വച്ച് കൈമാറി. സ്‌കൂളിലെ 13 ആധ്യാപകര്‍ ചേര്‍ന്നാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് എടുക്കുന്നത്. 5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ആയിഷ ബീവി അമ്മാം വീട്ടില്‍,ഹെഡ്മാസ്റ്റര്‍ ഷാജി. ബി എന്നിവര്‍ സംബന്ധിച്ചു ...
Other

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പെരളശേരിയില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. റിയയുടെ ആത്മഹത്യയില്‍ ആരോപണവിധേയരായ റിയ പഠിച്ചിരുന്ന പെരളശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായ ഷോജ, രാകേഷ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ചക്കരക്കല്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിയയുടെ ക്ലാസ് ടീച്ചറായിരുന്ന ഷോജ, കായികാധ്യാപകന്‍ രാകേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. റിയ പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഈ അധ്യാപകര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ...
Education

നൂറുമേനി വിളയിച്ച് വേറിട്ട പ്രവർത്തനുമായി വിദ്യാർത്ഥികൾ

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തുടർച്ചയായി രണ്ടാം തവണയും നൂറു മേനി വിളയിച്ച സന്തോഷത്തിൽ പ്രിയപ്പെട്ട അധ്യാപകരെ ആദരിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാലയത്തിലെ 31 അധ്യാപകരെയും വിജയികളായ വിദ്യാർത്ഥികൾ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/FBPpQJlPrh8DvlsOBDvtbD കൊറോണ മഹാമാരി കാരണം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ കഴിഞ്ഞ ഒക്ടോബർ മാസം പുനരാംരംഭിച്ചിപ്പോൾ ഓൺലൈനും ഓഫ് ലൈനുമായി അധ്യായനത്തെ നേരിട്ട് ആശങ്കയിലായിരുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക നില മനസ്സിലാക്കി അധ്യാപകരിൽ നിന്ന് ഓരോ കുട്ടികൾക്കും പ്രത്യേകം മെന്റർമാരെ നിശ്ചയിക്കുകയും വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് പൊതുനിരദേശങ്ങൾ നൽകിയും വിദ്യാലയത്തിൽ പ്രത്യേകം ക്യാമ്പുകൾ സ...
error: Content is protected !!