Tag: Thanur

താനൂരിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു
Accident

താനൂരിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു

താനൂര്‍ : താനൂര്‍ കാരാട് വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാരാട് പയവളപ്പില്‍ ഫസല്‍ - അഫ്‌സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. മുറ്റത്ത് കളിക്കുമ്പോള്‍ കുഞ്ഞിന് മുകളിലേക്ക് മതില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തെ തന്നെ മതിലിന് പ്രശ്‌നമുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ...
Information

താനൂര്‍ ബോട്ട് ദുരന്തത്തില്‍ 11 പേര്‍ മരിച്ച കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ പ്രവൃത്തി ആരംഭിച്ചു

പരപ്പനങ്ങാടി : താനൂര്‍ ബോട്ട് അപകടത്തില്‍ പതിനൊന്ന് പേര്‍ മരിച്ച പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിനുള്ള 2 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനകളോടെ നിര്‍വഹിച്ചു. ഭാര്യയും കുട്ടികളും മരിച്ച സെയ്തലവിക്കും സിറാജിനുമാണ് വീട്. സെയ്തലവിക്ക് മുന്‍പേ വീടിന് തറയിട്ടിരുന്നു. സെയ്തലവിയുടെ വീടിന്റെ കട്ടില വെക്കലും സിറാജിന്റ വീടിന്റെ ശിലാസ്ഥാപനവുമാണ് നിര്‍വഹിച്ചത്. മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്‍.എ, ജില്ല ഉപാധ്യക്ഷന്‍ പി.എസ്.എച്ച് തങ്ങള്‍, ബ്രീസ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്...
Information

വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം

താനൂർ ബീച്ച് റോഡിൽ കനോലി കനാലിന് കുറുകെയുള്ള താനൂർ അങ്ങാടിപ്പാലം (കൂനൻ പാലം) വഴി വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി അസി. എഞ്ചിനീയർ അറിയിച്ചു. താനൂർ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാൽ, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ താനൂർ ബ്ലോക്ക്‌ ജങ്ഷനിൽ നിന്നും ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്. ...
Information

പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

താനൂർ : താനാളൂർ ഗ്രാമപഞ്ചായത്തിലെ പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കായിക ന്യൂനപക്ഷക്ഷേമ വഖഫ് റെയിൽവെ മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടുപയോഗിച്ച് 27.18 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പരിപാടിയിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. താനാളൂർ മെഡിക്കൽ ഓഫീസർ ഡോ. യു. പ്രതിഭ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ കേരളം പ്രൊജക്ട് മാനേജർ ഡോ. വരുൺ, ഡോ. അഹമ്മദ് കുട്ടി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കുനിയിൽ അമീറ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി സിനി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. സതീശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി, എൻ.പി അബ്ദുല്ലത്തീഫ്, സുലൈമാൻ അരീക്കാട്, റഫീഖ് മീനടത്തൂർ പങ്കെടുത്തു. കെട്ടിട നിർമാണത്തിന് മികച്ച സഹകരണങ്ങൾ നൽകിയ വടക്കേതിൽ നാസർ, മേലേക്കാട്ടിൽ ...
Accident, Breaking news, Information

താനൂര്‍ ബോട്ടപകടം: രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മലപ്പുറം: നാടിനെ ഒന്നാകെ നടുക്കിയ 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററും സര്‍വെയറും അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്ലാന്റികിന് അനുമതി നല്‍കിയത്. ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയ...
Education

സംസ്ഥാനത്ത് തന്നെ കുടുതൽ ഫണ്ട് അനുവദിച്ച സർക്കാർ വിദ്യാലയം ; ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

താനൂർ : സംസ്ഥാന സർക്കാർ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ വികസന പദ്ധതികൾക്ക് ഇതിനകം 18 കോടി രൂപ വകയിരുത്തിയതായി കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്ത് തന്നെ കുടുതൽ ഫണ്ട് അനുവദിച്ച സർക്കാർ വിദ്യാലയം ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിൽ 5.5 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിക്കുന്ന ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം ദോപ്പാലിൽ നടന്ന ദേശീയ സ്‌കൂൾ കായിക മേളയിൽ 4X100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടിയ ദേവധാർ സ്‌ക:ളിലെ സി.പി അബ്ദുറഹൂഫിനെയും കേന്ദ്ര കായിക മന്ത്രാലയം നടത്തിയ പ്ലാന്റ് കോമ്പിറ്റഷൻ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സി. ആദി മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ലാവിദ്യാ...
Information

താനൂരില്‍ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

താനൂര്‍ തെയ്യാലയില്‍ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് മരിച്ചത്. മേയ് 31ന് മഞ്ചേരി സ്പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കേയാണ് ഇയാള്‍ മരിച്ചത്. മത്സ്യത്തൊഴിലാളിയും, കാമുകി സൗജത്തിന്റെ ഭര്‍ത്താവുമായിരുന്ന താനൂര്‍ തെയ്യാല സ്വദേശി അഞ്ചുമുടിയില്‍ പൗറകത്ത് സവാദിനെ 2018 -ലാണ് ബഷീര്‍ കൊലപ്പെടുത്തിയത്. കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. പുലര്‍ച്ചെ വീടിനുള്ളില്‍ നടന്ന കൊലപാതകം അറിഞ്ഞില്ലെന്നാ...
Crime

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച രാത്രി താനൂർ തീരദേശം കേന്ദ്രീകരിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനനം നടത്തുകയും കരയോട് ചേർന്ന് ട്രോൾവല ഉപയോഗിക്കുകയും ചെയ്ത നൂർജഹാൻ -രണ്ട് എന്ന ബോട്ടാണ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാർബറിൽ ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. നിയമം ലംഘിച്ചതിന് 2.5 ലക്ഷം രൂപയും ഈടാക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ്, ഫിഷറീസ് ഗാർഡ് ശരൺകുമാർ, റസ്‌ക്യൂഗാർഡുമാരായ അൻസാർ, അലി അക്ബർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പട്രോളിംഗ് ശക്തമാക്കുമെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി...
Crime

വഴിത്തിരിവായത് ഫർഹാനയുടെ ആ ഫോൺകോൾ, പിന്നാലെ കുടുങ്ങി; അട്ടപ്പാടി ചുരത്തിൽ തെളിവെടുപ്പ്

കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിന്റെകൊലപാതകവുമായി ബന്ധപ്പെട്ടഅന്വേഷണത്തിൽ വഴിത്തിരിവായത്ഫർഹാനയുടെ ഫോൺകോൾ. കൃത്യംനടത്തിയ ശേഷം ചെന്നൈയിലേക്ക്രക്ഷപ്പെടുമ്പോൾ പ്രതികളായ ഷിബിലിയും ഫർഹാനയും തങ്ങളുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫർഹാന മറ്റൊരാളുടെ മൊബൈൽഫോണിൽനിന്ന് ഒറ്റപ്പാലത്തെ അടുത്തബന്ധുവിനെ വിളിച്ചു. ഈ ഫോൺകോൾ പിന്തുടർന്ന് പോലീസ്നടത്തിയ നീക്കത്തിലാണ് ഷിബിലിയുംഫർഹാനയും പിടിയിലായത്. അതേസമയം, സിദ്ദിഖിനെ കൊലപ്പെടുത്തിമൃതദേഹം ഉപേക്ഷിച്ചശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫർഹാനയെ വീട്ടിൽകൊണ്ടുവിട്ട ശേഷം സിദ്ദിഖിന്റെ കാർ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു.പിന്നീട് കാർ ചെറുതുരുത്തിയിൽഉപേക്ഷിച്ചശേഷം 24-ന് പുലർച്ചെയാണ്ഷിബിലി ഫർഹാനയെയും കൂട്ടിചെന്നൈയിലേക്ക് കടന്നത്. സിദ്ദിഖ് കൊലക്കേസിൽ ചൊവ്...
Information

വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവം; താനൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം തിരൂരിനടുത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. മന:പൂര്‍വം ചെയ്തതല്ലെന്നും കളിക്കുന്നതിനിടെ സംഭവിച്ചു പോയതാണെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. കല്ലേറില്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേ ഭാരത് ട്രെയിനിന്റെ സി 4 കോച്ചിന്റെ ചില്ലിന് വിള്ളല്‍ വീണിരുന്നു. ...
Feature

താനൂരിൽ ഇനി ന്യൂജൻ റേഷൻ കട

പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കുന്നതിനായി കുണ്ടുങ്ങലിൽ ആരംഭിച്ച കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്‌കരിച്ചതാണ് കേരള സ്റ്റോർ പദ്ധതി. കെ സ്റ്റോർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷൻ കടകൾ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.എ കാദർ, പഞ്ചായത്ത് അംഗങ്ങളായ നസ്രി തേത്തയ...
Accident

താനൂര്‍ ബോട്ടപകടം: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. റാലിയും സംഗമവും 19-ന്

തിരൂരങ്ങാടി: താനൂര്‍ ബോട്ടപകടം ഉന്നതരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ റാലിയും സംഗമവും 19-ന് താനൂര്‍ നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രക്ഷോഭ റാലിയിലും സംഗമത്തിലും ആയിരങ്ങളളെ പങ്കെടുപ്പിക്കും. ബോട്ടിന് അനധികൃത സര്‍വ്വീസ് നടത്താന്‍ അനുമതിക്കും മറ്റും ഇടപെട്ട ഉന്നതരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സമരം. ബോട്ടപകടത്തിലെ ഒന്നാം പ്രതി മന്ത്രി വി അബ്ദുറഹ്മാനാണെന്ന് ഇത് സംബന്ധിച്ച് ചേര്‍ന്ന യു.ഡി.എഫ് യോഗം വിലയിരുത്തി.യോഗം മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അജയ് മോഹന്‍ അധ്യക്ഷനായി.ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ കുഞ്ഞിമരക്കാര്‍, എം.പി ഹംസ കോയ, എം.പി അഷ്‌റഫ്, ഉമ്മര്‍ ഓട്ടുമ്മല്‍, കെ സലാം താനൂര്‍,...
Accident, Information

താനൂരിലെ ബോട്ടപകടം: ഭരണ സംവിധാനങ്ങളുടെ അനാസ്ഥ – എൻ എഫ് പി ആർ

പരപ്പനങ്ങാടി: വീണ്ടും വീണ്ടും വിനോദ സഞ്ചാര മേഖലയിൽ ദാരുണ ബോട്ടപകടങ്ങൾ ഉണ്ടാകുന്നത് ഭരണകൂടങ്ങളുടെ അനാസ്ഥതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കുറ്റപ്പെടുത്തി. എത്ര എത്ര ബോട്ട് അപകടങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത് .എത്ര അപകടങ്ങൾ വന്നാലും പഠിച്ചാലും ഭരണകൂടങ്ങൾ ഗൗരവ ഇടപെടൽ നടത്തുന്നില്ല. മത്സ്യ ബന്ധന ബോട്ടുകൾ തരം മാറ്റി ഉപയോഗിക്കുന്ന പ്രവണത ഏറെയാണ്.ഭരണകൂടങ്ങൾ ഇനിയെങ്കിലും വിനോദ സഞ്ചാര മേഖലയിൽ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും കുട്ടികൾക്ക്‌ പഠനത്തോടൊപ്പം നീന്തൽ പരിശീലനവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കുറ്റക്കാരായ ബോട്ട് മുതലാളിയുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വഹകൾ കണ്ടു കെട്ടി കൂടുൽ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേർന്ന പ്രതിഷേധാഗ്നി സംസ്ഥാന പ്രസിഡൻ്റ് ബി. കൃഷ്ണ കുമാർ ചെങ്ങന്നൂർ ...
Accident, Information

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അഡ്വ വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും അത് മറികടന്ന് 37 പേരെ കയറ്റിയെന്നും ജില്ല കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു. ...
Crime

ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂരിലെ കെ.പി.സിദ്ധീഖിന്റെ കെഎല്‍ 55 എന്‍ 7441 ഡ്രീം യുഗ ബൈക്കാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ ലഭിച്ചത്. ബോട്ട് യാത്ര നടത്താനായി സിദ്ധീഖ് മക്കളായ ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍(3), ഫാത്തിമ റജ് വ എന്നിവരോടൊത്ത് തീവല്‍ തീരത്തെത്തിയത്. ഫാത്തിമ റജ് വ ഇപ്പോഴും ചികിത്സയിലാണ്. മറ്റു രണ്ടു പേരും സിദ്ധിഖുമാണ് മരണത്തിന് കീഴടങ്ങിയത്. അപകടം നടന്നതിന്റെ പിറ്റെ ദിവസം ഉച്ചവരെ വാഹനം തൂവല്‍ തീരത്തുണ്ടായിരുന്നു.എന്നാല്‍ വൈകീട്ട് വാഹനം കാണാതാവുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്നപ്പോളാണ് വാഹനം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിദ്ധീഖിന്റെ ഭാര്യ പൊലീസില്‍ പരാത...
Accident

സബറൂദ്ദിന്റെ മക്കള്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കാന്‍ പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍

പരപ്പനങ്ങാടി : താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ചിറമംഗലം സ്വദേശി സബ്റുദ്ദീന്റെ മക്കള്‍ക്ക് പെംസ് സിബിഎസ്ഇ സ്‌കൂളിലും ഇസ്ലാഹിയ സിഐഇആര്‍ മദ്രസയിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ (ഇ.സി.സി.സി) ഭാരവാഹികള്‍ അറിയിച്ചു. ഇസിസിസിക്ക് കീഴിലുള്ള ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് സ്വബ്‌റുദ്ദീന്‍. നാടിനും സമൂഹത്തിനും വേണ്ടിയുള്ള സേവനവഴിയില്‍ കര്‍മ്മ നിരതനായിരുന്ന സബ്‌റുദ്ദീന്‍ യുവ തലമുറക്ക് മാതൃകയാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ എന്നും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ക്കുമെന്നും ഇ സി സി സി വര്‍ക്കിങ്ങ് പ്രസിഡണ്ട് എം ടി മനാഫ് മാസ്റ്റര്‍, ജന.സെക്രട്ടറി ഇ. ഒ ഹമീദ്, ട്രഷറര്‍ എം ടി അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു. ...
Accident

താനൂര്‍ ബോട്ട് ദുരന്തം ; പണമുണ്ടാക്കാന്‍ മാത്രമായി തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഓര്‍ക്കണമായിരുന്നു ; വി മുരളീധരന്‍

താനൂര്‍ ; ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പണം ഉണ്ടാക്കാന്‍ മാത്രം ഉദ്ദേശിച്ച് തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് വകുപ്പു മന്ത്രി മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. താനൂര്‍ ബോട്ട് ദുരന്തം നടന്ന് 22 പേര്‍ മരിക്കാനിടയായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ കുത്തിനിറച്ച് നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന വിവരം നാട്ടുകാര്‍ മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും എന്തുകൊണ്ട് ഇക്കാര്യം അവഗണിച്ചു എന്നതിന് മന്ത്രി റിയാസും അബ്ദുറഹ്‌മാനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും താനൂര്‍ ബോട്ടപകടവും ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവും പിണറായി ഭരണത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം എന്ന അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്...
Information

അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ് ; താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി

താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി. ഏപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബോട്ടപകടത്തിന് പിന്നാലെ മുരളി തുമ്മാരുകുടി മല്‍കിയ മറ്റൊരു മുന്നറിയിപ്പായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ കൊലപാതകത്തിന് ഇരയാകും എന്നത്. കൊട്ടാരക്കരയിലെ യുവ വനിതാ ഡോക്ടറെ വൈദ്യ പരിശോധനക്കെത്തിച്ച പ്രതി കൊലപ്പെടുത്തിയതോടെ ആ പ്രവചനവും ഇന്ന് സത്യമായിരിക്കുകയാണ്. 'മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ് എന്നായിരുന്നു അന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. മാത്രവുമല്ല അത്തരത്തില്‍ ഒരു മരണം സംഭവിച്ചാല്‍ ഇപ്പോള്‍, 'ചില ഡോക്ടര്‍മാര്‍ അ...
Accident

താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍, ഇതുവരെ പിടിയിലായത് 5 പേര്‍

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പൊലീസിന്റെ പിടിയില്‍. താനൂരില്‍ വെച്ചാണ് ദിനേശന്‍ പൊലീസിന്റെ പിടിയിലായായത്. ബോട്ടുടമ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റ് മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ പൊലീസ് അപേക്ഷ നല്‍കും. അതേസമയം, താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്...
Accident

താനൂര്‍ ബോട്ടപകടം ; സ്വാഭാവിക ദുരന്തമല്ല, പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയുമാണ് കാരണം

തിരൂരങ്ങാടി : 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടം സ്വാഭാവിക ദുരന്തമായിരുന്നില്ലെന്നും പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയും അങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ ബോട്ട് സര്‍വ്വീസുകളെ കുറിച്ചും അത് വരുത്തി വെച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചും ജില്ലാ സമിതികളിലും അല്ലാതെയുമൊക്കെ ലീഗ് എം.എല്‍.എമാര്‍ നിരന്തരം ഉണര്‍ത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതാണെന്നും എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ; 22 പേരുടെ ജീവന്‍ നഷ്ടമായി...
Accident

താനൂർ ബോട്ട് ദുരന്തം ; പ്രതി നാസർ റിമാൻഡിൽ

തിരുരങ്ങാടി : 22 പേരുടെ ജീവൻ അപഹാരിച്ച താനൂർ ബോട്ട് അപകടത്തിൽ ബോട്ട് ഉടമ നാസർ റിമാൻഡിൽ. നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. റിമാനൻഡിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ബോട്ട് അപകടത്തില്‍ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച്ചയാണ്. നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടും പിഴയടച്ച്‌ എല്ലാം മറികടക്കാന്‍ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. പ്രതിക്ക് എതിരിൽ കൊലപാതക കുറ്റം ചുമത്തിയിരുന്നു. ...
Accident

താനൂര്‍ ദുരന്തം സര്‍ക്കാരിന്റെ അനാസ്ഥ; അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സര്‍ക്കാരിന്റെ അനാസ്ഥയാണ് താനൂര്‍ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണം. കേരളത്തില്‍ എത്ര ഹൗസ്‌ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സര്‍വ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ലായിരുന്നു. കേരളത്തിലെ ടൂറിസത്തിന്റെ മാഹാത്മ്യത്തിനെ കുറിച്ച് കോടികള്‍ ചിലവഴിച്ച് പരസ്യം കൊടുക്കുന്ന റിയാസ് എന്തുകൊണ്ടാണ് ഹൗസ്‌ബോട്ടിന് വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കാന്‍ പോലും ഈകാര്യത്തില്‍ സര്‍ക്കാര്‍ തയ്യാറായില്ല. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക...
Accident, Information

താനൂര്‍ ബോട്ട് അപകടം ; പ്രതിയെ ഉടന്‍ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും, അന്വേഷണ സംഘം ഇന്ന് യോഗം ചേരും

മലപ്പുറം: താനൂരില്‍ ഇരുപത്തിരണ്ട് പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന വൈദ്യപരിശോധനക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കുക. ബോട്ടപകടത്തിന്റെ പ്രത്യേക അന്വേഷണത്തിന് ഉത്തരമേഖല ഐജി മേല്‍ നോട്ടം വഹിക്കും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഇന്നലെ കോഴിക്കോട്ട് നിന്നും പിടിയിലായ ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് സംഘം മലപ്പുറത്തെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. പ്രതിക്കെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പ്രതിയെ കോടതിയിലെത്തിക്കുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹത്തോടെയാകും പ്രതിയെ...
Accident

താനൂര്‍ ബോട്ട് ദുരന്തം ; ബോട്ടിനെതിരെ മന്ത്രിമാരോട് അന്നേ പറഞ്ഞു, അബ്ദുറഹിമാന്‍ തട്ടിക്കയറി… റിയാസ് ഒഴിഞ്ഞുമാറി ; മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി മുഹാജിദ്

പൊന്നാനി : താനൂരില്‍ 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തില്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കല്‍ മുഹാജിദ് രംഗത്ത്. താനൂരില്‍ ഫ്‌ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യാന്‍ മാന്ത്രിമാര്‍ വന്ന അന്നു തന്നെ 'അറ്റ്‌ലാന്റിക്' ബോട്ട് അനധികൃതമാണെന്നും ബോട്ടിന് റജിസ്‌ട്രേഷനില്ലെന്നും ലൈസന്‍സില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും മന്ത്രിമാരോട് പറഞ്ഞിരുന്നെന്നും എന്നാല്‍ മന്ത്രി വി.അബ്ദുറഹിമാന്‍ തട്ടിക്കയറിയെന്നും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം ആരോപിച്ചു. 'ബോട്ടിന് റജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന് ചോദിച്ചായിരുന്നു മന്ത്രി അബ്ദുറഹ്‌മാന്‍ മുഹാജിദിനോട് തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോള്‍ പിഎയ്ക്ക് പരാതി നല...
Accident

താനൂര്‍ ബോട്ട് ദുരന്തം ; തെരച്ചില്‍ ഇന്നും തുടരുന്നു, പ്രതി നാസറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും, സ്രാങ്കും ജീവനക്കാരനും ഒളിവില്‍

മലപ്പുറം: താനൂരില്‍ 22 പേര്‍ മരിച്ച ബോട്ടപകടം ഉണ്ടായ തൂവല്‍ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചില്‍ തുടരുന്നു. ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചില്‍ തുടരാനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു. അതേസമയം ഇന്നലെ കോഴിക്കോട് നിന്നും പിടിയിലായ ബോട്ട് അപകടത്തിലെ പ്രതി നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഇന്നലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ...
Accident, Information

ആഘോഷം അനുശോചനമാക്കി റെഡ് ക്രോസ്സ് ദിനം

മലപ്പുറം : ലോക റെഡ് ക്രോസ്സ് ദിനമായ മെയ് 8 ലെ ദിനാചരണവും അനുബന്ധ ആഘോഷവും അനുശോചനമാക്കി റെഡ് ക്രോസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി. മഞ്ചേരി ടൗണ്‍ഹാളില്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരമുള്ള ലോക റെഡ് ക്രോസ്സ് ദിനത്തിന്റെ ആഘോഷമാണ് 22 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അനുശോചന യോഗമാക്കി മാറ്റിയത്. റെഡ് ക്രോസ്സ് അംഗങ്ങളില്‍ പലരും ദുരന്ത സ്ഥലത്ത് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആരവത്തോടെ നടത്തേണ്ടിയിരുന്ന ആഘോഷം അനുശോചന യോഗമായി മാറിയത് തികച്ചും യാദൃശ്ചികം. റെഡ് ക്രോസ്സ് ജില്ലാ സെക്രട്ടറി ഹുസ്സൈന്‍ വല്ലാഞ്ചിറ ലോക സംഘടനയുടെ പതാകയുയര്‍ത്തി അനുശോചന സന്ദേശം നല്‍കി. ഉമ്മര്‍ കാവനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുല്ലഞ്ചേരി, അലി ഗുരുക്കള്‍, മുഹമ്മദലി ചെരണി, അബ്ദുല്‍ ബാരി, ഉവൈസ് മലപ്പുറം, വി.ഷായിദ് സിയാദ്, മുജീബ് മുട്ടിപ്പാലം, എന്‍.കെ.ഷറീഫ്,...
Accident, Information

താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഉടമ നാസര്‍ അറസ്റ്റില്‍

താനൂരില്‍ 22 പേരുടെ ജീവന്‍ കവര്‍ന്ന ബോട്ടപകടത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍പ്പോയിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഇതിനിടയില്‍ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയല്‍വാസിയും വാഹനത്തില്‍ ഉണ്ടായിരുന്നു. ബോട്ടുനിര്‍മാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്‌ലാന്റിക് എന്ന ബോട്ട് സര്‍വീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തില്‍. ...
Accident

താനൂര്‍ ബോട്ടപകടം: അപകടത്തില്‍ പരിക്കേറ്റവരെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

അപകടത്തില്‍ പരിക്കേറ്റവരെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും മുക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വീടുകളിലെത്തി മാനസിക പിന്തുണ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികളെ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും ഭയത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് ചൈല്‍ഡ് കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും. കൗണ്‍സിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ നേതൃത്വത്തില്‍ താന...
Accident, Information

താനൂര്‍ ബോട്ട് ദുരന്തം : ഒളിവിലുള്ള ബോട്ടുടമയുടെ ചിത്രം പുറത്തുവിട്ടു: വാഹനം കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഊര്‍ജിതമാക്കി.

താനൂര്‍ : താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി പി നാസറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ടുടമക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനം കൊച്ചിയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പോലീസ് ആണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ പോലീസ് സ്റ്റേഷന് സമീപത്തു തന്നെയാണ് നാസറിന്റെ വീട്. ...
Accident

ഒരുമിച്ച് ഉല്ലാസയാത്ര പോയവർ ഒരുമിച്ച് അന്തിയുറങ്ങും; ഒരു കുടുംബത്തിലെ 11 പേർക്കായി ഒറ്റ കബർ

താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ച 11 പേരെ ഒരു ഖബറിൽ അടക്കം ചെയ്യും. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 11 പേരെയാണ് ഒരേ ഖബറിൽ അടക്കം ചെയ്യുക.പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ. മരിച്ചവരിൽ ഒമ്പതുപേർ ഒരു വീട്ടിലും 2 പേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ...
error: Content is protected !!