Sunday, August 17

Tag: Thenhippalam police

സി.സോൺ കലോത്സവത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്ട്രിയപരമായി നേരിടും: എംഎസ്എഫ്
Politics

സി.സോൺ കലോത്സവത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്ട്രിയപരമായി നേരിടും: എംഎസ്എഫ്

മലപ്പുറം: സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രീതിയിൽ സീസോൺ കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തീകരിച്ചതിൽ വിറളിപൂണ്ട എസ്.എഫ്.ഐകാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പേരിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബിനെയും വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അംഗം ടി.സി.മുസാഫിറിനെയും എസ്.എഫ്.ഐ നൽകിയ കള്ളപരാതിയിൽ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യുകയുണ്ടായി.തുടർന്ന് ഇന്നലെ കോഹിനൂരിൽ വെച്ച് പോലിസ് ബലമായി പിടിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയും പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കുകയും റിമാൻറ് ചെയ്യുകയും ചെയ്തു. എസ്.എഫ്.ഐയും യൂണിവേഴ്സിറ്റി രജിസ്ട്രോറും പോലീസും ചേർന്ന്നിരന്തരമായി എം.എസ്.എഫുകാരെ വേട്ടയാടുന്ന നടപടിയെ ശക്തമായി രാഷ്ട്രിയമായി ചെറുത്തു തോൽപ്പിക്കുമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മതുപറമ്പ്...
Local news, Other

ഉരുട്ടി കളിച്ച ടയര്‍ ദേഹത്ത് തട്ടി ; തേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അതിഥി തൊഴിലാളിയുടെ ക്രൂര മര്‍ദ്ദനം

തേഞ്ഞിപ്പലം : തേഞ്ഞിപ്പലത്ത് ടയര്‍ ഉരുട്ടി കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ ടയര്‍ ദേഹത്ത് തട്ടിയതിന് ആറാം ക്ലാസുകാരന് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദിച്ചതായി പരാതി. പള്ളിക്കല്‍ അമ്പലവളപ്പില്‍ മാറ്റത്തില്‍ സുനില്‍കുമാര്‍ -വസന്ത ദമ്പതികളുടെ മകന്‍ എംഎസ് അശ്വിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. അശ്വിന്‍ ഉരുട്ടികളിച്ച ടയര്‍ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുട്ടി നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്....
Other

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് കേസ് എടുത്തത്. ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ ആണ് ഹക്കീം ഫൈസിക്കെതിരെ പരാതി നൽകാൻ സമസ്ത തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തകർക്കിടയിൽ കലാപത്തിന് ശ്രമിച്ചുവെന്ന് സമസ്ത പരാതിയിൽ പറയുന്നു. വ്യാജ പ്രചരണം നടത്തി, നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങൾ സമസ്ത പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഒന്നാം പ്രതിയായ ഉമ്മർകോയ ഫേസ് ബുക്കിലൂടെ നേതാക്കളെയും പണ്ഡിതന്മാരേയും പറ്റി സമസ്തയുടെ പേരിൽ വ്യാജ വാർത്തകൾ നൽകിയും രണ്ടാം പ്രതി ഹകീം ഫൈസി ഇതിനെ പ്രേരിപ്പിച്ചെന്നും മറ്റു പ്രതികൾ ലൈക്കും ഷെയറും ചെയ്തെന്...
Crime

പോലീസിനെ വട്ടംകറക്കിയ ക്ഷേത്രമോഷടാവ്‌ പിടിയിൽ

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500ല്‍ അധികം അമ്പല മോഷണ കേസുകളില്‍ പ്രതി കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് കുമളിയില്‍ അറസ്റ്റിലായത്.സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളില്‍ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്ത് മാറി നോട്ടാക്കി ആഡംബര ജീവിതം നയിച്ച് വരവേയാണ് പിടിയിലായത്.കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ പ്രതി കൈമാറുന്നത് പോലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2022 ജൂലൈ 17ന് ആണ് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്ന് പ്രതി ശിക്ഷകഴിഞ്ഞ് ഇറങ്ങിയത്. ഇതിനിടെ മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തി. ആയിരത്തിലധികം അമ്പലഭണ്ഡാരങ്ങളില്‍  മോഷണം നടത്ത...
Crime

യുവതിക്ക് നേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് അറസ്റ്റിൽ

തേഞ്ഞിപ്പലം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന താനൂർ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദാണ് (24) റിമാൻഡിലായത്. താനൂര്‍ പൊലീസിലാണ് യുവതി പരാതി നൽകിയത്. പരാതി പിന്നീട് താനൂര്‍ പൊലീസ് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ 20ന് അങ്കപ്പറമ്പിന് സമീപമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. നേരത്തേ പരിചയമുള്ള യുവതിയെ യുവാവ് ബൈക്കില്‍ കയറ്റി അങ്കപ്പറമ്പിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് മര്‍ദിക്കുകയായിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നഗ്ന ചിത്രങ്ങളെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് ബെല്‍റ്റുകൊണ്ട് അടിച്ചു. വിവാഹവാഗ്ദാനം നല്‍കി യുവാവ് മുമ്പ് പല തവണകളിലായി തന്നെ ലൈംഗിക പീഡന...
Crime

ബൈക്ക് മോഷ്ടിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

തേഞ്ഞിപ്പാലം: 18.9 21 തിയ്യതി ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കൽ അബ്ദുസലാം (32) നെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാർട്സുകൾക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാൾ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ ലഹരികടത്തിനും കേസ് നിലവിൽ ഉള്ളതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DySP അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ പ്രതിപ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീം അംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ എന്നിവർക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഒ നവീൻ എന്നിവരാണ് അന്വോഷണ സം...
Obituary

യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവതിയെ പെരുവള്ളൂർ സൂപ്പർ ബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയും ഓച്ചെരിയിൽ താമസക്കാരുമായ പരേതനായ ഈന്തുള്ളക്കണ്ടി മാമുവിന്റെ മകൾ ഫെബിന (28) യാണ് മരിച്ചത്. കോഴിക്കോട് വേങ്ങേരി പറമ്പിൽകണ്ടി മേടത്തിൽ കണ്ടി മുഹമ്മദ് ആഷിഖിന്റെ കൂടെ സൂപ്പർ ബസാറിൽ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നലെ രാത്രി 11 ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ആഷിഖ് പറയുന്നത്. ഇവർക്ക് മൂന്നര വയസ്സായ മകനുണ്ട്. നേരത്തെ വിവാഹിതയായിരുന്ന യുവതി ആഷിഖിന്റെ കൂടെ തമാസമാക്കുകയായിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. മൃതദേഹം തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി....
Crime

സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

തേഞ്ഞിപ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുൺകുമാർ (21) എന്നിവരെയാണ് സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ. ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പാണ് സ്‌കൂൾ വിദ്യാർഥിനിയുമായി അഭിലാഷ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച്‌ പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി....
Crime

വയോധികയെ ലൈംഗീകമായി പീഡിപ്പിച്ച മധ്യവയസ്‌കൻ പിടിയിൽ

തേഞ്ഞിപ്പലം : വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയ്കനെ തേഞ്ഞിപ്പലം പോലിസ് അറസ്റ്റു ചെയ്തു. കോഹിനൂര്‍ കോളനിയിൽ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന്‍ എന്ന ബാബു (54) വിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് വയോധിക തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച ഇവര്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു.  ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് മാനസിക പ്രയാസങ്ങള്‍ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം ഇവര്‍ പറയുന്നത്. വിവാഹിതനായ പ്രതി സംഭവത്തിന് ശേഷം കോട്ടക്കലിലെ മദ്യാസക്തിക്ക് ചികിത്സ ലഭിക്കുന്ന ലഹരി വിമുക്തി കേന്ദ്രത്തിലായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയാണ് തേഞ്ഞിപ്പലം ഇൻ...
Crime

മിശ്ര വിവാഹം കഴിക്കാൻ സ്റ്റേഷനിൽ സഹായം തേടിയെത്തിയവരും പോലീസും തമ്മിൽ സംഘർഷം, ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

തേഞ്ഞിപ്പലം: പ്രണയത്തിലായ യുവതിയുമായി ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത്തോടനുബന്ധിച്ച് സ്റ്റേഷനിൽ പരാതിക്കാരും പോലീസും തമ്മിൽ സംഘർഷം. കൂടെ എത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് മർദിച്ചെന്നാരോപിച്ചാണ്​ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ത ഉണ്ടായത്. പൊലീസിനെ മർദിച്ചെന്ന കേസിൽ മൂന്നുപേരെ അറസ്റ്റ്​ ചെയ്​തു. പുളിക്കൽ ആന്തിയുർക്കുന്ന് സ്വദേശികളായ പറക്കുന്നത്ത്​ എം. സലാഹ് (32), എട്ടരകണ്ടി ജാഫർ (33), കാരാട് സ്വദേശി എള്ളോത് പുറായി വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ്​ സംഭവം. ചെട്ടിയാർമാട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയുമായി രണ്ടുവർഷത്തിലധികമായി പ്രണയത്തിലാണെന്നും ഏപ്രിൽ 24ന് യുവതി തന്നോടൊപ്പം ജീവിക്കാൻ ഇറങ്ങി വന്നെന്നും ഇയാൾ പറഞ്ഞു. തേഞ്ഞിപ്പലം പൊലീസിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകിയ...
Crime

റോഡിൽ യുവതികളെ മർദിച്ച സംഭവത്തിൽ യുവാവിന് ഇടക്കാല ജാമ്യം

പാണമ്പ്രയിൽ നടുറോഡില്‍ സഹോദരികളായ യുവതികളെ മര്‍ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം . പ്രതി സി.എച്ച്. ഇബ്രാഹിം ഷബീറിനെ മെയ് 19ന് മുന്‍പ് അറസ്റ്റ് ചെയ്താലും ഉപാധികളോടെ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ മുസ്ലീം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ സിഎച്ച്‌ മഹ്‌മൂദ് ഹാജിയുടെ മകനാണ് പ്രതി ഏപ്രില്‍ 16 ന് ദേശീയപാതയില്‍ തേഞ്ഞിപ്പലം പാണമ്പ്ര യിലായിരുന്നു കേസിനാസ്പദമായ സംഭവം.സ്‌കൂട്ടര്‍ യാത്രക്കാരായ പരപ്പനങ്ങാടി സ്വദേശി ഹസ്‌ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെയാണ് സി എച്ച്‌ ഇബ്രാഹിം ഷബീര്‍ മര്‍ദിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സഹോദരിമാര്‍ ചോദ്യംചെയ്തതായിരുന്നു മര്‍ദനത്തിന്റെ കാരണം എന്ന് യുവതികൾ പറഞ്ഞു. നേരത്തെ അമിതവേഗതയില്‍ ഇടതുവശത്തുകൂടി കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച്‌ മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികര...
Crime

അടച്ചിട്ടവീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു

തേഞ്ഞിപ്പലം: പള്ളിക്കൽ കാരപ്പറമ്പിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവന്റെ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നു. കൊടക്കാട്ട് യൂസഫിന്റെ വീട്ടിലാണ് കവർച്ച. വാതിലുകളുടെയും അലമാരകളുടെയും പൂട്ട് തകർത്ത നിലയിലാണ്. ഒരു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. യൂസഫിന്റെ സഹോദരൻ അബ്ബാസ് രാവിലെ എത്തിയപ്പോഴാണ് മുൻ വാതിൽ പൂട്ടു പൊളിച്ച നിലയിൽ കണ്ടത്.വീട്ടുടമ യൂസഫ് ജോലി ആവശ്യത്തിനായി യുപിയിലാണ്. കുടുംബാംഗങ്ങളും കഴിഞ്ഞ 7 മുതൽ അവിടെയാണ്. ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി തെളിവെടുപ്പ് തുടങ്ങി. വീട്ടിൽനിന്നു മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്....
Crime, Malappuram

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ചന്ദന മരം കടത്തിയ 4 പേർ പിടിയിൽ

തേഞ്ഞിപ്പലം - കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ജംഷീർ നേരത്തെയും ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിൻ്റെ വലയിലാകുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികള്‍ ഉപയാഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്. കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പൊലിസ് മേധാ...
Breaking news, Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ.

തേഞ്ഞിപ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാംകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെ എറണാം കുളത്തുവച്ച് പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തു. ATM കവർച്ചാ ശ്രമമടക്കം 10 ഓളം മോഷണകേസിലെ പ്രതിയാണ് ശരത്ത്. ഒന്നര മാസം മുൻപാണ് മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്. വീട്ടിൽ നിന്നും കുട്ടിയെ കാണാതായ സംഭവത്തിൽ മാൻ മിസ്സിംഗിന് FIR രജിസ്റ്റർ ചെയത് അന്വോഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാംകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്. കുട്ടിയുടെ മൊഴിയിൽ രണ്ടു പേർ കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതായി പറയുകയും എന്നാൽ അവരുടെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക അന്വോഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന...
error: Content is protected !!