Tag: Theyyala

1.8 കിലോ കഞ്ചാവുമായി തെയ്യാലയിൽ 2 പേർ പിടിയിൽ
Crime

1.8 കിലോ കഞ്ചാവുമായി തെയ്യാലയിൽ 2 പേർ പിടിയിൽ

താനൂർ: തെയ്യാലയിൽ 1.8 കി. ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. താനൂർ തെയ്യാല -ഓമച്ചപ്പുഴ റോഡിൽ മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ടുവന്ന 1840ഗ്രാം കഞ്ചവാണ് പിടികൂടിയത്.തെയ്യാല വെങ്ങാട്ടമ്പലം സ്വദേശിയായ കുണ്ടിൽ പരേക്കാട്ട് അബ്ദുറഹ്മാൻ മകൻ ഉസ്മാൻ കോറാട് പുൽപ്പറമ്പ് സ്വദേശി പെരൂളിൽ മുഹമ്മദ് കുട്ടി മകൻ മുഹമ്മദ് റാഷിദ് എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് താനൂർ ഡിവൈഎസ്പി പ്രമോദ് പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, സബ് ഇൻസ്‌പെക്ടർ മാരായ സുജിത്ത്,പ്രമോദ്, എസ് സി പി ഒ മാരായ സുജിത്ത്, ഷമീർ, രാഗേഷ് സി പി ഒ മാരായ അനീഷ്, ഷിബു,ലിബിൻ , എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് കഞ്ചാവ് പിടികൂടിയത്.19-3 -2025 തിയ്യതി ബുധനാഴ്ച്ച രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി...
Accident

തെയ്യാലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു

തെയ്യാല കല്ലത്താണിയിൽ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ചെറുമുക്ക് പ്രവാസി നഗർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെയ്യാല സ്വദേശി മുർശിദിനും (18) കാർ യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാത്രി 10.30 നാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനനെ കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരണം. തെയ്യാല അൽഫാ ബേക്കറിയിലെ ജീവനക്കാരനാണ് സിനാൻ. കബറടക്കം ബുധനാഴ്ച....
Obituary

കുടുംബസമേതം ഉംറ നിർവഹിച്ചു മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞുവീണ തെയ്യാല സ്വദേശിനി മരിച്ചു

തെയ്യാല : കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ച് മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞു വീണ തെയ്യാല സ്വദേശിനി ജിദ്ദയിൽ മരിച്ചു. മണലിപ്പുഴ കണിയേരി ഖാദർ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ ഹജ്ജുമ്മ (64)യാണ് മരണപ്പെട്ടത്. ഭർത്താവ്, മക്കൾ, പേരമക്കൾ എന്നിവരോടൊപ്പം ഉംറക്ക് പോയതായിരുന്നു. തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയർപോർട്ടിൽ ദേഹാസ്വസ്ഥത അനുഭവട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മകനൊഴികെ ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച മരിച്ചു. ഖബറടക്കം ജിദ്ദയിൽ നടന്നു. മക്കൾ: അബ്ദുൽ ലത്തീഫ്, അൻവർ സ്വാദിഖ് (ഇരുവരും യുഎഇ), ആബിദ്, ആബിദ.മരുമക്കൾ: കെ കെ അയ്യൂബ് മാസറ്റർ (അദ്ധ്യാപകൻ: താനൂർ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.സഹോദരങ്ങൾ:കെ.കെ വീരാൻ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു....
Kerala, Local news, Malappuram

തെയ്യാല അങ്ങാടിയിലെ തോട്ടില്‍ കുമിഞ്ഞ് കൂടി മാലിന്യം ; ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ച് യാത്രക്കാര്‍

നന്നമ്പ്ര : തെയ്യാല അങ്ങാടിയിലെ തോട്ടില്‍ മാലിന്യം കുമിഞ്ഞു കൂടി. നന്നമ്പ്ര പഞ്ചായത്തിലെ പ്രധാന ടൗണും തൊട്ടടുത്ത ഒഴൂര്‍ പഞ്ചായത്തിലുള്ളവരും ആശ്രയിക്കുന്ന തെയ്യാല അങ്ങാടിയില്‍ ജംക്ഷനു സമീപത്തെ തോട്ടിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ചാക്കുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് തോട്ടില്‍ തള്ളിയിട്ടുള്ളത്. ടൗണിന്റെ ഹൃദയഭാഗത്തു തന്നെയാണ് മലിനമായ തോടുള്ളത്. അങ്ങാടിയിലെ മാലിന്യങ്ങളും മറ്റും ഇവിടെ തള്ളുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും മത്സ്യക്കച്ചവടവും ഇതിനു സമീപമാണ്. താനൂര്‍, തിരൂര്‍, താനാളൂര്‍, ഒഴൂര്‍, വെന്നിയൂര്‍, കുണ്ടൂര്‍, ചെറുമുക്ക്, തിരൂരങ്ങാടി, ചെമ്മാട്, കൊടിഞ്ഞി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഇവിടെയാണ് ബസ് കാത്തു നില്‍ക്കുന്നത്. ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ചു വേണം ഇവിടെ നില്‍ക്കാന്‍. മഴക്കാല പൂര്‍വ ശുചീകരണം എല്ലായിടത...
Accident

ബ്രൈക്കിന് പകരം ആക്‌സിലിറേറ്ററില്‍ ചവിട്ടി ; തെയ്യാലയില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം, ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി : തെയ്യാലയില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ റോഡരികിലുണ്ടായിരുന്ന ഡൈലി ഫ്രഷ് ഫിഷ് സ്റ്റാള്‍ എന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരനാണ് പരിക്കേറ്റത് ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11.30 ഓടെയായിരുന്നു അപകടം നടന്നത്. ബ്രൈക്ക് ചവിട്ടിയപ്പോള്‍ മാറി ആക്‌സിലേറ്റര്‍ ചവിട്ടി പോയതാണ് അപകട കാരണമെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Crime

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയിൽ

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ സൗജത്തിനെ(30)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിൽ ഷാൾ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകൻ ബഷീറിനെ കോട്ടയ്ക്കലിലാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം ഇയാൾ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചറിയിച്ചെന്നാണ് വിവരം. തുടർന്ന് ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2018-ലാണ് തെയ്യാല ഓമചപ്പുഴ റോഡിൽ വാടക ക്വാർട്ടെഴ്സിൽ താമസിക്കുന്ന താനൂർ സ്വദേശി...
Local news

ഒരു ദേശത്തിൻ്റെ സ്വപ്നം യാതാർത്ഥ്യമായി; വെങ്ങാട്ടമ്പലം- നാവുരുത്തി റോഡ് ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് 11 തെയ്യാലയിലെ നാവുരുത്തി പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ പതിറ്റാണ്ടുകളോളം പഴക്കമുള്ള സ്വപ്നമാണ് വെങ്ങാട്ടമ്പലം നാവുരുത്തിറോഡ് ഡ്രൈനേജ് നിർമ്മാണത്തിലൂടെ സഫലമായത്. മഴക്കാലത്ത് വെള്ളം കെട്ടികിടന്ന് ഈ പ്രദേശത്തുകാർ ഏറെ പ്രയാസത്തിലായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA പലവട്ടം തൊട്ടടുത്ത പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമൊക്കെ ദിവസങ്ങൾ തള്ളിനീക്കിയ ഇവിടുത്തുകാർക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് വെങ്ങാട്ടമ്പലം-നാവുരുത്തി റോഡ് ഡ്രൈനേജ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ മെമ്പർ പി.പി അനിതയുടെ ശ്രമഫലമായാണ് ബ്ലോക്ക്പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഡ്രൈനേജ് നിർമ്മിച്ചത്. തിരൂരങ്ങാടി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ പി.പി അനിത ഉൽഘാടനം ചെയ്തു. നന്നമ്പ്ര ഗ്രാ...
Accident

എടരിക്കോട് ബൈക്കപകടം, ഓമച്ചപ്പുഴ സ്വദേശി മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്. ഇന്ന് രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ അൽമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Local news

കിണർ ഇടിഞ്ഞു താഴ്ന്നു

നന്നമ്പ്ര: തെയ്യാല കല്ലത്താണിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പതിനഞ്ചാം വാർഡിലെ കൊടിഞ്ഞിയത്ത് കോയയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വാർഡ് മെമ്പർ ശാഹുൽ ഹമീദ്, പഞ്ചായത്ത് ഓവർസിയർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
Local news

നാട്ടുകാർക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു

നന്നംബ്ര: തെയ്യാലയിൽ നാട്ടുകാർക്ക് ഭീഷണിയായിരുന്ന തേനീച്ചക്കൂട് നീക്കം ചെയ്തു. മരത്തിന് മുകളിൽ ഇണ്ടായിരുന്ന കൂടി പരുന്ത് തട്ടിയതിനെ തുടർന്ന് തേനീച്ച ഇളകി നിരവധി പേരെ കുത്തിയിരുന്നു. കൂട്ടമായി എത്തിയാണ് അക്രമിച്ചിരുന്നത്. കോറാട് സ്വദേശി യൂനുസിന് നൂറിലേറെ കുത്തേറ്റിരുന്നു. തളർന്നു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൂടാതെ ദമ്പതികൾ ഉൾപ്പെടെ മറ്റു 4 പേർക്കും കുത്തേറ്റിരുന്നു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.യാത്രക്കാരെയെല്ലാം ആക്രമിക്കുന്നത് കാരണം പൊതുപ്രവർത്തകരായ റാഫി കോറാട്, ഹബീബ് കല്ലത്താണി എന്നിവരുടെ നേതൃത്വത്തിൽ രാത്രിയോടെ കൂട് നീക്കം ചെയ്തു.മലന്തേനീച്ചയാണെന്നാണ് സംശയം....
Local news

ഒഐസിസി ദമാം യൂത്ത് വിങ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

ഒ.ഐ.സി.സി യൂത്ത് വിംങ് ദമാം മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ നന്നമ്പ്ര മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ ധന്യാദാസ്, ദമാം ഒ.ഐ.സി.സി യൂത്ത് വിംങ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഷാഹിദ് കൊടിയേങ്ങൽ, ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറി വി.കെ അഷ്റഫ്, ഡി.കെ.ടി.എഫ് നന്നമ്പ്ര മണ്ഡലം പ്രസിഡൻ്റ് ദാസൻ കൈതക്കാട്ടിൽ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സിദ്ധീഖ് തെയ്യാല തുടങ്ങിയവർ സംബന്ധിച്ചു. ...
Local news

AIYF നന്നമ്പ്ര വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

തിരൂരങ്ങാടി: പൊതു ജന സൗകര്യാർത്ഥം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക, സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കുക, വില്ലേജ് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക, അശാസ്ത്രീയ കെട്ടിട നിർമ്മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജിലെ ഏജന്റ് വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.ഐ.വൈ.എഫ് നന്നമ്പ്ര മേഖലാ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിരൂരങ്ങാടി തഹസിൽദാർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചതെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു തെയ്യാല പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് കോംബൗണ്ടിൽ പോലീസ് തടഞ്ഞു. വില്ലേജ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് അനുവദിച്ച 25 ലക്ഷം ര...
error: Content is protected !!