Tuesday, April 21

Tag: thiruvonam bumper

തിരുവോണം ബംപർ: ടിക്കറ്റ് പ്രകാശനം ചെയ്തു
Kerala, Malappuram

തിരുവോണം ബംപർ: ടിക്കറ്റ് പ്രകാശനം ചെയ്തു

മലപ്പുറം തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ (BR-93) മലപ്പുറം ജില്ലാതല ടിക്കറ്റ് പ്രകാശനം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം 20 പേർക്കും ലഭിക്കും. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ജില്ലാ ലോട്ടറി ഓഫീസർ ലതീഷ് എൻ. ഹെസാക്കിയേൽ, അസി. ജില്ലാ ലോട്ടറി ഓഫീസർ ടി. അഭിലാഷ്, ഭാഗ്യക്കുറി ക്ഷേമനിധി ജില്ലാ ഓഫീസർ എസ്. ഹരിത, വിവിധ സംഘടനാ നേതാക്കൾ, ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു....
error: Content is protected !!