Tag: Tirurangadi ghss

ആരോഗ്യമുള്ള കൗമാരത്തിന് ; വിദ്യാര്‍ഥിനികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Local news

ആരോഗ്യമുള്ള കൗമാരത്തിന് ; വിദ്യാര്‍ഥിനികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൗമാര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ' അഡോളസെന്റ് ഹെല്‍ത്ത് ആന്റ് ബ്യൂട്ടി കെയര്‍ ' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടര്‍ അന്നത്ത് ചോലക്കല്‍ ക്ലാസെടുത്തു. പ്രജനന ആരോഗ്യം, കോസ്മറ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള ദോഷങ്ങള്‍, ശരിയായ സൗന്ദര്യത്തിനും ആരോഗ്യത്തിനും പതിവാക്കേണ്ട ജീവിത രീതിയും ഭക്ഷണശീലങ്ങളും തുടങ്ങിയവ ക്ലാസില്‍ വിശദമായി ചര്‍ച്ച ചെയ്തു. ക്ലാസിന് ശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. ഹെഡ്മിസ്ട്രസ് കെ.കെ.മിനി സ്വാഗതവും കെ. ജംഷിദ നന്ദിയും പറഞ്ഞു. കൗമാര ക്ലബ് കണ്‍വീനര്‍ കെ.എം. സാബിറ പരിപാടിക്ക് നേതൃത്വം നല്‍കി. ...
Kerala, Local news, Other

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

തിരൂരങ്ങാടി : ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം കിവാരി - 2023 ക്ക് തുടക്കമായി. കലോത്സവം തിരൂരങ്ങാടി നഗരസഭ അധ്യക്ഷന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഫ്‌ലവേഴ്‌സ് ചാനല്‍ ടോപ് സിംഗര്‍ തീര്‍ത്ഥ സത്യന്‍ മുഖ്യാതിഥിയായി. പി.ടി. എ. പ്രസിഡണ്ട് പി.എം. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എം. സുഹ്‌റാബി , പ്രിന്‍സിപ്പാള്‍ എന്‍. മുഹമ്മദലി , എസ്.എം.സി. ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് , എച്ച്.എം. ഇന്‍ ചാര്‍ജ് എം.എ. റസിയ , കലോല്‍സവം കണ്‍വീനര്‍ അനു തോട്ടോളി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു. ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി ജിഎച്ച്എസ് സ്‌കൂളില്‍ ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ബോധവല്‍ക്കരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുല്‍ ഹഖ്, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, രതീഷ് ടീ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അനിരുദ്ധ് കെ.ആര്‍ സ്വാഗതവും മുഹമ്മദ് സജാദ് നന്ദിയും പറഞ്ഞു ...
Local news

ഗവ.ഹയർ സെക്കൻഡറി സ്കൂൾ റെയ്സ് ഓണിന് തുടക്കം

തിരൂരങ്ങാടി : ഗവ.ഹയർ സെക്കൻഡറി സ്കൂൾ കായികമേള, റെയ്സ് ഓണിന് വർണാഭമായ തുടക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോക്ടർ വി.പി. സക്കീർ ഹുസൈൻ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് കെ.കെ. മിനിയിൽ നിന്നും പി.ടി. ആയിഷാ നസ്റിൻ ദീപശിഖ ഏറ്റുവാങ്ങി. വിവിധ ഗെയിമുകളുടെ ഡിസ്‌പ്ലേ , ഫ്ലാഷ്  ഡാൻസ്  എന്നിവ അരങ്ങേറി. പി.ടി.എ.പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ് , ഫാറൂഖ് പത്തൂർ , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , പ്രിൻസിപ്പാൾ എൻ. മുഹമ്മദലി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദുഎന്നിവർ ആശംസകൾ നേർന്നു. ജ്യോതിഷ്. കെ.ടി. , സി.കെ. ഹംസ എന്നിവർ നേതൃത്വം നൽകി. വിവിധ അത്‌ലെറ്റിക്സ് ഇനങ്ങളിലായി ആയിരത്തോളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ...
Education

എസ്.എസ്.എല്‍.സി. പരീക്ഷയിലെ നൂറുമേനി വിജയം ; തിരൂരങ്ങാടി ജിഎച്ച്എസ്എസിന് ജില്ലാപഞ്ചായത്തിന്റെ അംഗീകാരം

തിരൂരങ്ങാടി : എസ്.എസ്.എല്‍.സി. പരീക്ഷയിലെ നൂറുമേനി വിജയം കൈവരിച്ച തിരൂരങ്ങാടി ജിഎച്ച്എസ്എസിന് മലപ്പുറം ജില്ലാപഞ്ചായത്തിന്റെ അംഗീകാരം. കോട്ടയ്ക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം അധ്യാപകര്‍ ഏറ്റുവാങ്ങി. കോട്ടയ്ക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം വിദ്യാലയത്തിനു വേണ്ടി അധ്യാപകരായ ഇസ്മായില്‍ പൂക്കയില്‍ , അനീസുദ്ദീന്‍ അഹ്‌മദ്, ജസീറ ആലങ്ങാടന്‍ എന്നിവര്‍ കെ.പി.എ.മജീദ് എം.എല്‍.എയില്‍ നിന്ന് ഏറ്റുവാങ്ങി. ...
Other

സ്കൂൾ ഗ്രൗണ്ടിൽ നിറയെ അവശിഷ്ടങ്ങൾ തള്ളി; കായികമേള നടത്താൻ പ്രയാസപ്പെട്ട് സ്കൂൾ അധികൃതർ

തിരൂരങ്ങാടി : ഡ്രൈനേജ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടത് കാരണം ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാതെ വിദ്യാർഥികൾ. തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് മാസങ്ങൾക്ക് മുൻപ് നടത്തിയ പ്രവൃത്തിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സ്കൂളിന് സമീപത്തെ റോഡിൽ ഡ്രൈനേജ് നിർമിക്കുന്നതിനായി റോഡരികിൽ നിന്നെടുത്ത മണ്ണും മറ്റ് അവശിഷ്ടങ്ങളുമാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണും വലിയ കരിങ്കല്ല്, കോൺക്രീറ്റ് സ്ലാബിന്റെ വലിയ കഷ്ണങ്ങളും ഇവിടെ തള്ളിയിരിക്കുകയാണ്. കൂടാതെ കേടുവന്ന തെരുവ് വിളക്കുകളും കാലുകളുമെല്ലാം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. https://youtu.be/ulFMx3IP4as വീഡിയോ വാർത്ത തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തെരുവുവിളക്കുകളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന...
Malappuram

തിരൂരങ്ങാടി ഹൈസ്കൂൾ സ്റ്റേഡിയം നവീകരണം, പ്ലാൻ മാറ്റും

തിരൂരങ്ങാടി ഗവ. ഹയർസെക്കൻ്ററി സ്കൂൾ സ്റ്റേഡിയം കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിച്ചു . കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന മന്ത്രിതല യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരെ അയക്കാൻ തീരുമാനിച്ചിരുന്നത്. കളിക്കളം ഒരുക്കുന്നതിനായി നിലവിൽ തയ്യാറാക്കിയ പ്ലാന്‍ അശാസ്ത്രീയമാണെന്ന്‌ പരാതി ഉയർന്നതിനാലാണ് തീരുമാനം കൈക്കൊണ്ടിരുന്നത്. കളിക്കളത്തിനായുള്ള മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ഡിസൈന്‍ പരിഷ്‌ക്കരിക്കുവാനാണ് തീരുമാനം. ഇതിനാണ് കായികവകുപ്പ് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചത്. നിലവിൽ സെവൻസ് ഫുട്‌ബോൾ സ്റ്റേഡിയം ആയിരുന്നു, അത് നയൻസ് സ്റ്റേഡിയം ആക്കും. ജമ്പിങ് പിറ്റ്, ഗാലറി, പവലിയൻ ഉണ്ടാകും. സ്കൂൾ , കേരലോത്സവം കായിക മത്സരങ്ങൾ നടത്താൻ കൂടി അനുയോജ്യമാക്കും. കൂടാതെ, സ്വിമ്മിങ്ങ് പൂൾ, സ്കൂൾ ക്യാമ്പസിനുള്ളിൽ വോളിബോൾ, ബാസ്കറ്റ് ബോൾ ക്വാർട്ടുകൾ കൂടി ഉണ്ടാക്കും. കളിക്കുന്ന സമയത്ത് മാ...
Other

ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്

സ്കൂളിലേക്ക് ഇരു ചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥി കൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഇകളുടെ 10 വണ്ടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരങ്ങളിൽ നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചെണ്ടപ്പുറയ സ്കൂളിലെ വിദ്യാർത്ഇകളുടെ വാഹനങ്ങളും പിടികൂടിയിരുന്നു. പ്രായപൂർത്തി ആകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് എടുക്കുമെന്ന് എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇന്നലെ 50 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 10 വണ്ടികൾ കസ്റ്റഡിയിലെടുത്തു. 3 കേസുകളുമെടുത്തു. പരിശോധന ഇനിയും തുടരും. ...
Crime

തിരൂരങ്ങാടി ഗവ. സ്കൂളിൽ ഓപ്പൺ സ്കൂൾ ഓഫീസ് തീയിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

അധ്യാപികയുടെ മേശയിൽ വൈറ്റനേർ ഉപയോഗിച്ചു എഴുതിയ നിലയിൽ തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കോൾ കേരള ഓഫീസ് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ചയാണ് സയൻസ് സ്റ്റാഫ് റൂമും ലൈബ്രറിയും പ്രവർത്തിക്കുന്ന മുറി കുത്തിതുറക്കുകയും അസാപ് ഓഫീസ് കുത്തിതുറക്കാൻ ശ്രമിക്കുകയും ചെയ്തത്.വെള്ളിയാഴ്‌ച രാവിലെ 8 ന് സ്‌കൂളിലെത്തിയ കുട്ടികളും സെക്യൂരിറ്റി ജീവനക്കാരനുമാണ് തീ പിടിത്തം കണ്ടത്. ഒന്നാം നിലയിലുള്ള സ്‌കോൾ കേരള ഓഫീസിന്റെ പുറത്തേക്ക് പുക വരുന്ന നിലയിലായിരുന്നു. ഇവിടത്തെ ലാപ്ടോപ്പ്, കസേര, സ്‌കോൾ കേരള വിദ്യാർഥികളുടെയും സാക്ഷരത തുല്യത പഠിതാക്കളുടെയും വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും കത്തിച്ചിട്ടുണ്ട്. സെർട്ടിഫിക്കറ്റുകൾ കീറി നിലത്ത് വിതറിയിട്ടുണ്ട്. ഇവ കത്തിക്കാൻ ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഉപയോഗിക്കുന്ന ലാപ്ടോപ്പ് പൂർണമായും കത്തി നശിച്ചിട്ടുണ്ടെങ്കിലു...
Local news

ഒടുവിൽ മന്ത്രിയെ ക്ഷണിച്ചു, സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടക്കും

തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ മാസം നടത്താൻ തീരുമാനിച്ചിരുന്ന ഉദ്‌ഘാടനം മന്ത്രിയെ ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. കെ പി എ മജീദ് എം എൽ എ യെ കൊണ്ട് പ്രവൃത്തി ഉദ്‌ഘാടനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഫ്ബി പദ്ധതിയിൽ 2.2 കോടി രൂപ ചിലവിലാണ് നവീകരണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് മന്ത്രിയെ ക്ഷണിക്കാത്തതിൽ സി പി എം അണികളും പാർട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ചന്തപ്പടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് പോകും. കെ പി എ മജീദ് എം എൽ എ അധ്യക്ഷം വഹിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ...
error: Content is protected !!