Tag: Tirurangadi news

പുകയൂർ ജിഎൽപി സ്കൂളിൽ പൊടിപാറിയ മത്സരം
Local news

പുകയൂർ ജിഎൽപി സ്കൂളിൽ പൊടിപാറിയ മത്സരം

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. പാർലമെന്റ്‌ മാതൃകയിൽ സ്ഥാനാർഥി നിർണയം, നാമനിർദേശ പത്രിക സമർപ്പണം, പ്രചാരണം, കലാശക്കൊട്ട്, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങി യഥാർഥ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര മാതൃക ഉപയോഗപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs സ്കൂൾ ലീഡർ, സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി,കലാ കായിക മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിനെ അത്യന്തം ആവേശത്തോടെയാണ് കുരുന്നുകൾ വരവേറ്റത്.തങ്ങൾക്കനുവദിച്ച ചിഹ്നങ്ങളും കൈയ്യിലേന്തിവോട്ടുവണ്ടിയിലേറി വോട്ട് തേടി കുട്ടി സ്ഥാനാർത്ഥികൾ പ്രചരണത്തിന് വർണ്ണപകിട്ടേകി. മുഖ്യ വരണാധികാരി പ്രധാനധ്യാപിക പി.ഷീജ മുമ്പാകെ നാമനിർദ...
Crime

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ തടഞ്ഞു വെച്ചു; 5 നാടോടി സ്ത്രീകൾ പിടിയിൽ

തിരൂരങ്ങാടി : വർക്ക് ഷോപ്പിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ 5 നാടോടി സ്ത്രീകൾ പിടിയിൽ. കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അജ്ഞലി, നീനു, സാവിത്രി, മാരി എന്നവരെയാണ് പിടികൂടിയത്കൊളപ്പുറത്തെ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. പുലർച്ചെ പൂട്ട് പൊട്ടിച്ചു അകത്തുകടന്ന് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ കവരുകയായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതിനിടെ സാധനങ്ങളുമായി പോകുകയായിരുന്ന സംഘത്തെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചു തിരൂരങ്ങാടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. മറ്റു ചില സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടു ണ്ടെന്ന് പോലീസ് പറഞ്ഞു....
Accident

കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അമിത വേഗതയിൽ എത്തിയ മിനിലോറി ഓട്ടോയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ കാച്ചടി സ്വദേശി കല്ലുങ്ങതൊടി കുട്ടിയാലിയുട മകൻ നൗഷാദ് (39) പരിക്കേറ്റു. ഇവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്...
Obituary

നന്നമ്പ്ര കൊനൂർ ബാലകൃഷ്ണൻ നായർ അന്തരിച്ചു

നന്നമ്പ്ര :മേലേപ്പുറം താമസിക്കുന്ന കൊനൂർ ബാലകൃഷ്ണൻ നായർ(89) അന്തരിച്ചു.ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ മക്കൾ:അച്യുതൻകുട്ടി  (റിട്ടയേഡ് ക്ലർക്ക് എം എസ് എം എച്ച്എസ്എസ് കല്ലിങ്ങൽപറമ്പ് ), സാവിത്രി, ജയരാജ്‌ ( കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്), ഉണ്ണികൃഷ്ണൻ( കോപ്പറേറ്റീവ്  ബാങ്ക് കൊടിഞ്ഞി ).മരുമക്കൾ :പരേതനായ നാരായണൻ,ഗീത( ജിഎൽപിഎസ് നന്നമ്പ്ര), പ്രീത( എസ് എസ് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ തയ്യാലിക്കൽ ), മീര( അംഗനവാടി ടീച്ചർ ചെറുമുക്ക്). ശവസംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ. ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം: 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്യും

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം പരിഹരിക്കാൻ റോഡിന് മുകളിലൂടെ പൈപ്പിട്ട് ജലം എത്തിക്കാൻ തീരുമാനം. ഇതിനായി 50 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യാൻ കെ പി എ മജീദ് എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസം 40000 ലിറ്റർ വെള്ളം പണം കൊടുത്തു ലോറിയിൽ അടിക്കുകയാണ്. ഇതേ തുടർന്നാണ് അടിയന്തരമായി പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. കരിപറമ്പിലെ ടാങ്കിൽ നിന്നും ആശുപത്രി യിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കിലേക്ക് വെള്ളം എത്താത്തതാണ് പ്രശ്നം. പൈപ്പിൽ ചോർച്ചയുള്ളതാണ് കാരണം. ചോർച്ച കണ്ടെത്തണമെങ്കിൽ റോഡ് പൊളിക്കണം. പുതിയ റോഡ് ആയതിനാൽ റോഡ് പൊളിക്കാൻ അനുമതി കിട്ടാത്തതിനാൽ ചോർച്ച കണ്ടെത്തൽ വൈകും. അത് വരെ ആശുപത്രിയിൽ വെള്ളം കിട്ടതാകും. ഇത് ഗുരുതര പ്രതിസന്ധി ആകുമെന്നതിനാ...
Accident

കാൽ തെറ്റി ക്വാറിയിൽ വീണ യുവാവ് മരിച്ചു

കോട്ടക്കൽ: ക്വാറിയിൽ വീണ് യുവാവ് മരിച്ചു.കോട്ടക്കൽ കാവതികളം സ്വദേശി തൈക്കാട്ട് സക്കീർ (33)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. മൈലാടിക്കുന്നിൽ നിർമ്മാണ പ്രവൃത്തികൾക്കിടെ കാൽ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു....
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കണ്ടത്. കരിങ്കൽ ഭിത്തിയോട് ചേർന്നു കിടക്കുന്ന നിലയിലാണ് കണ്ടത്.
Crime

നേർച്ചക്കിടെ പോലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

തിരൂരങ്ങാടി : നേർച്ചക്കിടെ പൊലീസു കാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ചയുടെ സമാപനത്തിന് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. നേർച്ചയുടെ അന്നദാനത്തിന് പതിനായിരക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്. തിരക്ക് മുതലെടുത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശ പ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതി നിടെയാണ് പൊലീസ് ആണ് ന്നറിയാതെ മോഷ്ടാവ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്. ഒരുപാടുനേരം തന്നെ പിന്തുട രുകയും ചേർന്നുനിൽക്കുക യും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നു. മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. തിര...
Obituary

ഭാര്യ മരണപെട്ട് എഴാം ദിവസം ഭർത്താവും മരിച്ചു

തിരൂരങ്ങാടി : ഭാര്യ മരിച്ച്എഴാം ദിവസം ഭർത്താവും മരിച്ചു. കൊളപ്പുറം സൗത്ത് തടത്തിൽ അബ്ദുർറഹ്മാൻ (72) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെഭാര്യ  മച്ചിങ്ങൽ പാത്തുമ്മു ഏഴു ദിവസം മുമ്പാണ് മരിച്ചത്.മക്കൾ : റംലത്ത്, സൽമത്ത് , ഖൈറുന്നിസ, സലീന, നജ്മുന്നിസ , മരുമക്കൾ: കുഞ്ഞിമുഹമ്മത് (കൊളപ്പുറം നോർത്ത് ) ,സൈതലവി (മനാട്ടി പറമ്പ്), മജീദ് (ചേറൂർ), മുഹമ്മദ് ( ചുള്ളിപ്പാറ)....
Other

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ സിന്ധു പട്ടേരിവീട്ടിലിന്

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദദാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ  കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്ട്രർ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവാണ് സിന്ധുവിനെ ഈ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞവർഷം ചേലാമ്പ്രയിൽ വിവിധ ന്യൂജൻ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയിൽ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉൾപ്പെടെ നിരവധി  കേസുകളാണ് പരപ്പനങ്ങാടി എക്സൈസ് കണ്ടുപിടിച്ചത്. 2015 ലാണ് എക്സൈസ് വകുപ്പിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. ആദ്യ ബാച്ചിൽ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടിൽ.  മല...
Local news

സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് വേങ്ങരയിലും പതാക നിർമാണം പുരോഗമിക്കുന്നു

മൂവായിരം പതാകകളുടെ നിര്‍മാണം പൂര്‍ത്തിയായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതാക നിര്‍മാണം അതി വേഗം പുരോഗമിക്കുന്നു. വേങ്ങര ബ്ലോക്കിന് കീഴിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലായി പ്രതിദിനം 1000 ത്തിലധികം ദേശീയ പാതകകളാണ് നിര്‍മിക്കുന്നത്. കോട്ടക്കല്‍ നന്മ, പറപ്പൂര്‍ കളേഴ്സ്, കൂരിയാട് നേഹ, എ.ആര്‍.നഗര്‍ കാര്‍ത്തിക മയൂരി, ഊരകത്തെ റോയല്‍, ശ്രീ വിനായകന്‍, കണ്ണമംഗലത്തെ  ബ്രദേഴ്സ്, സന, ചാരുത എന്നിങ്ങനെ ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളാണ് ദേശീയപതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കുടുംബശ്രീ വേങ്ങര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.സി. മോനിഷ പറഞ്ഞു. ഈ യൂണിറ്റുകളിലെ 45 പേരടങ്ങുന്ന സംഘമാണ് ദേശീയ പതാക നിര്‍മാണത്തിന്റെ ഭാഗമായിട്ടുള്ളത്. ഇതിനോടകം ഏകദേശം മൂവായി...
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയും...
error: Content is protected !!