Thursday, September 3

Tag: Tirurangadi police station

ജില്ലാ പൈതൃക മ്യൂസിയത്തോടും അവഗണന; ഹജൂർ കച്ചേരിക്കു മുന്നിൽ തൊണ്ടിവാഹനങ്ങൾ വീണ്ടും കുന്നുകൂടുന്നു
Other

ജില്ലാ പൈതൃക മ്യൂസിയത്തോടും അവഗണന; ഹജൂർ കച്ചേരിക്കു മുന്നിൽ തൊണ്ടിവാഹനങ്ങൾ വീണ്ടും കുന്നുകൂടുന്നു

ചെമ്മാട്: രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് സംരക്ഷിക്കപ്പെടുന്ന ചെമ്മാട് ഹജൂർ കച്ചേരിയോടുള്ള തിരൂരങ്ങാടി പൊലീസിന്റെ അവഗണന തുടരുന്നതായി പരാതി. ജില്ലാ പൈതൃക മ്യൂസിയമായി നവീകരിച്ച ചരിത്രകെട്ടിടത്തിന് മുന്നിൽ തൊണ്ടിവാഹനങ്ങൾ വീണ്ടും കൂട്ടിയിടാൻ തുടങ്ങിയതോടെ മ്യൂസിയം പരിസരം വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറിയിരിക്കുകയാണ്. അപകടങ്ങളിൽപ്പെട്ടതും ലഹരിക്കേസുകളടക്കമുള്ള വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്തതുമായ നിരവധി വാഹനങ്ങളാണ് ഹജൂർ കച്ചേരിക്ക് മുന്നിലെ ഇന്റർലോക്ക് പതിച്ച സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്. നിരവധി ബൈക്കുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ അമ്പതിലേറെ വാഹനങ്ങൾ ഇവിടെ കെട്ടിക്കിടക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. പൊലീസ് സ്റ്റേഷൻ പരിസരവും വളപ്പും വൃത്തിയായി സൂക്ഷിക്കുന്നതിനും വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുമായി ആഭ്യന്തര ...
തിരൂരങ്ങാടി പൊലീസ് സ്റ്റേഷനെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലാക്കാന്‍ നീക്കം
Local news

തിരൂരങ്ങാടി പൊലീസ് സ്റ്റേഷനെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലാക്കാന്‍ നീക്കം

തിരൂരങ്ങാടി: സംസ്ഥാനത്ത് പൊലീസ് സര്‍ക്കിള്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴില്‍ ഉൾപ്പെടുത്താൻ നീക്കം. ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. പൊതുജനങ്ങള്‍ക്ക് യാത്രാ ബുദ്ധിമുട്ടും ഭരണപരമായ അസൗകര്യങ്ങളും സൃഷ്ടിക്കുന്ന നിര്‍ദേശത്തില്‍ നിന്ന് പിന്‍മാറി, തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രത്യേക സര്‍ക്കിള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് യൂത്ത്‌ലീഗ് പരാതി നല്‍കി.മണ്ഡലം പ്രസിഡന്റ് യു.എ. റസാഖാണ് പരാതി സമര്‍പ്പിച്ചത്. താനൂര്‍ ഡിവൈ.എസ്.പി.യുടെ പരിധിയിലുള്ള പരപ്പനങ്ങാടി, താനൂര്‍ പൊലീസ് സ്റ്റേഷനുകളെ താനൂര്‍ സര്‍ക്കിളിന് കീഴിലും തിരൂരങ്ങാടി, കല്‍പകഞ്ചേരി, കാടാമ്പുഴ പൊലീസ് സ്റ്റേഷനുകളെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലും ഉള്‍പ്പെടുത്തുന്ന നിര്‍ദേശമാണ് ജില്ലാ പൊലീസ് മേധാവി ആഭ്യന്തര ...
ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ രേഖകളുമായി ഹാജരാകണം ; തിരൂരങ്ങാടി പോലീസ് അറിയിപ്പ്
Kerala, Malappuram

ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ രേഖകളുമായി ഹാജരാകണം ; തിരൂരങ്ങാടി പോലീസ് അറിയിപ്പ്

തിരൂരങ്ങാടി ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിനിരയായതിന് പിന്നാലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തിരൂരങ്ങാടി പൊലീസ്. സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എല്ലാ രേഖകളുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ബയോഡേറ്റ, കെട്ടിട ഉടമയുടെ കെട്ടിട നമ്പര്‍ സഹിതം ഞായറാഴ്ചക്കു (6/8/2023) 10 മണിക്ക് മുമ്പായി തിരിച്ചറിയല്‍ രേഖയുമായി കെട്ടിട ഉടമ സ്റ്റേഷനില്‍ ഹാജരാകേണ്ടതാണെന്ന് എസ്എച്ച്ഒ കെടി ശ്രീനിവാസന്‍ അറിയിച്ചു....
പോലീസ് സ്റ്റേഷൻ നവീകരണം തൊണ്ടി മണൽ ഉപയോഗിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ്
Local news

പോലീസ് സ്റ്റേഷൻ നവീകരണം തൊണ്ടി മണൽ ഉപയോഗിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ്

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് തൊണ്ടി മണല്‍ ഉപയോഗിച്ചെന്ന് ആക്ഷേപം. വിഷയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന നവീകരണത്തിനാണ് തൊണ്ടി മണല്‍ ഉപയോഗിച്ചതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ പൈതൃക മ്യൂസിമായ ഹജൂര്‍ കച്ചേരി വളപ്പില്‍ പോലീസ് പിടിച്ചു നിര്‍ത്തിയ ലോറിയിലെ മണലുകളാണ് നവീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ഈ ലോറികള്‍ പിടികൂടിയത്. ലോറി നിറയെ മണലുണ്ടായിരുന്നു. ഒന്നര യൂണിറ്റോളം മണല്‍ നിറച്ച ലോറികളായിരുന്നു പിടികൂടിയിരുന്നത്. ഇപ്പോള്‍ ഒരു ലോറിയില്‍ പേരിന് മാത്രമാണ് മണലുള്ളത്.18 ലക്ഷം രൂപയുടെ നവീകരണമാണ് സ്റ്റേഷനില്‍ നടക്കുന്നത്. നാല് പതിറ്റാണ്ട് കാലംമുമ്പ് നിര്‍മ്മിച്ചതാണ് സ്റ്റേഷന്‍ കെട്ടിടം. അടര്‍ന്ന് വീണുകൊണ്ടിരുന്ന ടെറസ് പ...