Tag: Tirurangadi

ഹെല്‍ത്തി കേരള : എആര്‍ നഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി
Local news, Other

ഹെല്‍ത്തി കേരള : എആര്‍ നഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി

എ ആര്‍ നഗര്‍ : ഹെല്‍ത്തി കേരളയുടെ ഭാഗമായി കുന്നുംപുറം, കൊളപ്പുറം ഭാഗങ്ങളിലായി പഞ്ചായത്തും, ആരോഗ്യ വകുപ്പ് ചേര്‍ന്ന് ശുചിത്വ പരിശോധന നടത്തി. കൂള്‍ബാറുകള്‍, വഴിയോര കച്ചവടം, ഹോട്ടലുകള്‍ എന്നിവ പരിശോധിക്കുകയും ലൈസന്‍സ്, കൂടി വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ്, ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പരിശോധനയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മഞ്ചു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദില്‍ഷ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിജിമോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു ...
Local news

വോള്‍ട്ടേജ് ക്ഷാമം : കക്കാട് മസ്ജിദ് ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്‍ ചെയ്തു

തിരൂരങ്ങാടി : കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി സ്ഥാപിച്ച 100 കെ.വി.എ ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്‍ ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍,കെഎസ്ഇബി അസി: എഞ്ചിനിയര്‍ കെ. ബിജു. സബ് എഞ്ചിനിയര്‍മാരായ വി അനില്‍കുമാര്‍, പി രാഹുല്‍, ഓവര്‍സിയര്‍ ബി ജഗദീഷ് നേതൃത്വം നല്‍കി. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു മഹല്ല് പ്രസിഡന്റ് ഇ.വി ഷാഫി. സെക്രട്ടറി കെ മരക്കാരുട്ടി മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വ...
Local news, Other

മഞ്ഞപ്പിത്തം പടരുന്നു, ആരോഗ്യ ജാഗ്രത ; എ ആര്‍ നഗര്‍ പഞ്ചായത്തില്‍ വാഹന പ്രചരണജാഥ

എആര്‍ നഗര്‍ : ജില്ലയിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിലുടനീളം നടത്തുന്ന വാഹന പ്രചരണ ജാഥക്ക് തുടക്കമായി. വാഹന പ്രചരണ ജാഥ കുന്നുംപുറം ടൗണില്‍ വെച്ച് എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാ ക്കത്തലി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വാര്‍ഡ് മെമ്പര്‍മാരായ ഫിര്‍ദൗസ്, ജൂസൈറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ്കുട്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഫൈസല്‍. ടി, പി എച്ച് എന്‍ തങ്ക. കെ പി, വ്യാപാരി വ്യവസായി പ്രസിഡന്റ് ബാവ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ...
Local news, Other

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പാറാക്കാവില്‍ പുതിയ റേഷന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂര്‍ : വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ പാറക്കാവില്‍ പുതിയ തായി അനുവദിച്ച റേഷന്‍ ഷോപ്പ് വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റേഷന്‍ഷോപ്പ്. ഇത് വരെ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള റേഷന്‍ ഷോപ്പിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തുകാര്‍ റേഷന്‍ സംവിധാനം ഉപയോഗിച്ചിരുന്നത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സാജിത ടീച്ചര്‍,റസാഖ് മാസ്റ്റര്‍,മുന്‍ മെമ്പര്‍ മൂസക്കുട്ടി ഹാജി, യൂനസ് സി.എം,സി.പി.മുഹമ്മദ് ,സി.പി .കരീം,ശശി, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ...
Local news

എ ആര്‍ നഗര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ജല ശുദ്ധീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

തിരൂരങ്ങാടി : മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എആര്‍ നഗര്‍ പഞ്ചായത്തിലെ പൊതുകിണറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കിണറുകളും ക്ലോറിനേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങള്‍ എ ആര്‍ നഗര്‍ എഫ്എച്ച് സിയിലെ കിണര്‍ ശുദ്ധീകരിച്ചു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. പത്ത് ദിവസങ്ങളിലായിട്ടാണ് വാര്‍ഡുകളിലെ മുഴുവന്‍ കിണറുകളും ആരോഗ്യ പ്രവര്‍ത്തകരുടേയും ആശാവര്‍കര്‍മാരുടേയും നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ ജിഷ ടീച്ചര്‍ , വാര്‍ഡ് മെമ്പര്‍ ഫിര്‍ദ്ദൗസ്, മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി സി.ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, പി എച്ച് എന്‍ തങ്ക കെ.പി , ആശ പ്രവര്‍ത്തക ജയഭാരതി, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ...
Gulf, Obituary

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു

തിരൂരങ്ങാടി : കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ പാട്ടാളത്തിൽ സുനിൽ കുമാർ (48) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പിതാവ്: രാജൻ. മാതാവ്: ദാക്ഷായണി. ഭാര്യ: ഷൈനി. മക്കൾ: വൈഷ്ണവ്, വൈശാഖ്. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ ആറിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
Local news, Other

തുടര്‍ച്ചയായി പത്താം വര്‍ഷവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

തിരൂരങ്ങാടി : തുടര്‍ച്ചയായി പത്താം വര്‍ഷവും കൊളപ്പുറം നാഷണല്‍ ഹൈവേയില്‍ വഴിയാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കി അബ്ദുറഹ്‌മാന്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. ഈ വര്‍ഷത്തെ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, ഡി.എ.പി.എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ഒ.സി ഹനീഫ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ, ഇസ്മായില്‍ പൂങ്ങാടന്‍, സി കെ മുഹമ്മദ് ഹാജി കെ ഖാദര്‍ ഫൈസി, ഇബ്രാഹിംകുട്ടി കുരിക്കള്‍, നാസര്‍, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ ടി ഷംസുദ്ദീന്‍, മുനീര്‍ വിലാശേരി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ കെ സക്കരിയ, സി കെ ജാബിര്‍ മുസ്തഫ ഇടത്തിങ്ങല്‍, കെ കെ മുജീബ്, അഷ്‌റഫ് ബാവുട്...
Local news, Other

കുരുന്നുകളുടെ കാരുണ്യത്തില്‍ നിര്‍മിക്കുന്ന സ്‌നേഹ ഭവനത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു

തിരൂരങ്ങാടി : എ ആര്‍ നഗര്‍ ഇരുമ്പുചോല എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും, മാനേജ്‌മെന്റ് - പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ പാവപ്പെട്ട സഹപാഠിക്ക് നിര്‍മ്മിക്കുന്ന സ്‌നേഹ ഭവന്‍ വീടിന് കട്ടിള വച്ചു. അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലി കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,വാര്‍ഡ് മെമ്പര്‍ ജാബിര്‍ ചുക്കാന്‍, സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ്, കെ മുഹമ്മദ് ഹാജി പി അബ്ദുല്ലത്തീഫ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം മുനീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ...
Local news, Other

താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് അത്യാവശ്യംവേണ്ട ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി. മൂന്നിയൂര്‍ പാറക്കടവ് സ്വദേശി പിലാത്തോട്ടത്തില്‍ ഹസ്രത്തലി ആണ് താലൂക്ക് ആശുപത്രിയിലേക്ക് വളരെ അത്യാവശ്യം വേണ്ട ആറുഫാനുകള്‍ സംഭാവന നല്‍കിയത്. ഒ.പിക്ക് മുന്‍വശത്തെ ഇരിപ്പിട ഭാഗത്തും, പാലിയേറ്റിവ് സെന്ററിലും, രോഗികളുടെ ബന്ധുക്കള്‍ രാത്രി തങ്ങുന്ന ലാബിനോട് ചേര്‍ന്ന ഇടനാഴിയിലും ഫാനില്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസത്തിലായിരുന്നു. മേല്‍ക്കൂര ഇരുമ്പ് ഷീറ്റ് ആയതിനാല്‍ വേനലില്‍ രാത്രികാലങ്ങളില്‍പ്പോലും കടുത്തചൂടാണിവിടെ. മഴക്കാലത്താണെങ്കില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. നേരത്തെ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ നടന്നില്ല. എന്നാല്‍ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ഹസ്രത്തലി ഇക്കാര്യത്തിന് സഹായവുമായി മുന്നോട്ടുവരികയായിരുന്നു. മൂന്നിയൂര്...
Local news, Malappuram, Other

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും മൊറോക്കോ രാജാവിന്റെ റമദാന്‍ അതിഥി

തിരൂരങ്ങാടി: മൊറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ആറാമന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ഇത് നാലാം തവണയാണ് ഔദ്യോഗിക റമദാന്‍ അതിഥിയായി മൊറോക്കോവിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത്. രാജാവിന്റെ സാന്നിധ്യത്തിലും അല്ലാതെയും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന റമദാന്‍ വിജ്ഞാന സദസ്സുകള്‍ക്ക് ഡോ. നദ്‌വി നേതൃത്വം നല്‍കും. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം തലസ്ഥാനമായ റബാത്തിലേക്ക് പുറപ്പെട്ടു. 1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് 'ദുറൂസുല്‍ ഹസനിയ്യ' എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. ലോക പ്രശസ്തരായ നിരവധി മുസ്‌ലിം മത പണ്ഡിതര്‍ മുന്‍പ് നേതൃത്വം നല്‍കിയ ദുറൂസു...
Local news

തിരൂരങ്ങാടി നഗരസഭയില്‍ അനധികൃത രാത്രികാല കച്ചവടങ്ങള്‍ക്കെതിരെ നടപടി

തിരൂരങ്ങാടി : റമദാന്‍ വ്രതം ആരംഭിച്ചതോടെ രാത്രികാല കച്ചവടങ്ങള്‍ വര്‍ധിക്കാന്‍ ഇടയുള്ളതിനാലും പൊതുജനാരോഗ്യത്തിന് ഹാരികരമാകുന്ന രീതിയിലുള്ള രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള കച്ചവടങ്ങള്‍ വര്‍ധിക്കാനും സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുമായി തിരൂരങ്ങാടി നഗരസഭ. പൊതുജനാരോഗ്യത്തിന് ഹാനികരമായ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍, അച്ചാറുകള്‍, ശീതളപാനിയങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം നഗരസഭയില്‍ നിക്ഷിപ്തമാണെന്ന് നഗരസഭ അറിയിച്ചു. തിരൂരങ്ങാടി നഗരസഭ പരിധിയില്‍ റംസാന്‍ വ്രതം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ നടത്തുന്ന വില്‍പ്പനകേന്ദ്രങ്ങള്‍ നിരോധിക്കുന്നതിനും ആയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും സൂചന പ്രകാരം ചേര്‍ന്ന നഗരസ...
Malappuram

പദ്ധതി വിഹിതം ചെലവഴിച്ചതിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത്, ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ തിരൂരങ്ങാടി ഒന്നാം സ്ഥാനത്ത്

മലപ്പുറം : ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024-25 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സാങ്കേതിക പിഴവുകൾ കാരണം അംഗീകാരം നൽകാതെ മാറ്റിവെച്ചരുന്ന കോട്ടയ്ക്കൽ നഗരസഭ, മലപ്പുറം നഗരസഭ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമതി അംഗീകാരം നൽകിയതോടെയാണിത്. മൂർക്കനാട്, പുഴക്കാട്ടിരി, തവനൂർ, കോഡൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും പെരുമ്പടപ്പ്, മങ്കട ബ്ലോക്ക് പഞ്ചായത്തുകളുടേയും 2023-24 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗവും ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. 43.93% ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളിൽ 53.24% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താ...
Accident, Breaking news

മുന്നിയൂർ പാറക്കടവിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മുന്നിയൂർ : പാറക്കടവിൽ യുവാവിനെ വിടുനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് സ്വദേശി മണമ്മൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഇസ്മായിൽ (24) ആണ് മരിച്ചത്. മൃതദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Local news, Other

തിരൂരങ്ങാടി ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രൗഡോജ്വലമായ കൺവോക്കേഷൻ ചടങ്ങ്

തിരൂരങ്ങാടി : സ്കൂളിന്റെ പടിയിറങ്ങുന്ന നാലാം ക്ലാസ് കുട്ടികൾക്കായി ചന്തപ്പടി സ്കൂൾ ഒരുക്കിയ വർണ്ണാഭമായ കൺവോക്കേഷൻ ചടങ്ങ് ശ്രദ്ധേയമായി. പ്രത്യേക വസ്ത്രവും തൊപ്പിയും ധരിച്ചെത്തിയ കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി സിപി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് സി എച്ച് അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടോമി മാത്യു സ്വാഗതവും റഹീന ഈ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും കൊണ്ട് സമ്പന്നമായിരുന്നു ചടങ്ങ്. ...
Local news

സമന്വയ വനിതാ വേദി സംഗമവും ബോധവൽക്കരണ ക്ലാസ്സും

സമന്വയ ഗ്രന്ഥശാല വനിതാവേദി സംഗമവും, ബോധവൽക്കരണ ക്ലാസ്സും ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലർ സുമി പി.എസ് ഉദ്ഘാടനം ചെയ്തു. കുട്ടിയുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ വനിതാ പ്രവർത്തക സോഫിയ പി.പി ക്ലാസ് നയിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് റിയോൺ ആൻ്റണി. എൻ അധ്യക്ഷതയും വഹിച്ചു. ഗ്രന്ഥശാല കമ്മിറ്റിയംഗങ്ങളായ മധുസൂദനൻ പി , സുനിത്ത് കുമാർ . കെ, നിസാർ വെമ്പാല, മജീദ്. പി, എന്നിവർ സംബന്ധിച്ചു. ഗ്രന്ഥശാല സെക്രട്ടറി അനു ഘോഷ് . പി സ്വാഗതവും, വനിതാ വേദി കമ്മിറ്റിയംഗം ബിജില . കെ നന്ദിയും പറഞ്ഞു. വനിതാ വേദി ഭാരവാഹികളായി സെക്രട്ടറി ശ്രുതി എ.ടി, പ്രസിഡൻ്റ് വൈറുന്നിസ എം.പി, ജോ. സെക്രട്ടറി യായി സജിത കെ, വൈ. പ്രസിഡൻ്റായി മൈമൂന പി എന്നിവരെയും തിരഞ്ഞെടുത്തു. ...
Local news, Other

തിരൂരങ്ങാടി ജി.എം.എല്‍.പി.സ്‌കൂള്‍ ‘ശതഭേരി’ സമാപനാഘോഷം അവിസ്മരണീയമാക്കി

തിരൂരങ്ങാടി : ജി.എം.എല്‍.പി.സ്‌കൂള്‍ തിരൂരങ്ങാടി നൂറാം വാര്‍ഷികത്തില്‍ നൂറ് കര്‍മ്മപരിപാടികളൊരുക്കി 'ശതഭേരി' സമാപനാഘോഷം നാദവിസ്മയ കാഴ്ചകളോടെ കൊണ്ടാടി. തിരൂരങ്ങാടി മണ്ഡലം എം.എല്‍.എ കെ.പി.എ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പത്മജ .വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാന്‍ിംഗ് കമ്മറ്റി അംഗങ്ങളായ ഇ.പി.എസ് ബാവ, സിപി ഇസ്മായില്‍, സുഹ്‌റാബി, 25-ാം വാര്‍ഡ് കൗണ്‍സിലര്‍ അലിമോന്‍ തടത്തില്‍ .എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പിടിഎപ്രസിഡണ്ട് അഷ്‌റഫ് താണിക്കല്‍ സ്വാഗതം പറഞ്ഞു. എല്‍എസ്എസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ,ടിഎസ്എ ക്ലബ്ബ് സ്‌പോര്‍ട്‌സ് കിറ്റ് സ്‌കൂളിന് കൈമാറി. അധ്യാപകര്‍ , മുന്‍ പ്രധാനാധ്യാപകര്‍,മുന്‍ പി.ടി.എ. പ്രസിഡണ്ടുമാര്‍ ,ശതഭേരിക്ക് പിന്തുണ നല്‍കിയ ടീം കൈസന്‍, യൂത്...
Local news, Other

സബ്സിഡി വെട്ടിക്കുറച്ച സപ്ലൈകോ ക്കെതിരെ വേറിട്ട പ്രതിഷേധവുമായി അം ആദ്മി പാർട്ടി

തിരൂരങ്ങാടി : മാവേലി സ്റ്റോറുകളിൽ സപ്ലൈകോ സബ്സിഡി വെട്ടിക്കുറച്ചതിനും ആവശ്യ സാധനങ്ങൾ ലഭ്യമാക്കാത്തതിനുമെതിരെ തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് മാവേലി സ്റ്റോറുകൾക്ക് നൽകിക്കൊണ്ടാണ് പുതുമയാർന്ന പ്രതിഷേധ പരിപാടി പാർട്ടി സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വടംവലിയിൽ കേരളത്തിലെ സാധാരണക്കാരായ പൊതുജനങ്ങൾക്കാണ് ബുദ്ധിമുട്ട് ഉണ്ടാവുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സോഷ്യൽ മീഡിയ വൈ : പ്രസിഡൻറ് പി.ഒ. ഷമീം ഹംസ പറഞ്ഞു. മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പുക്കത്ത് , ഫൈസൽ ചെമ്മാട്, കുഞ്ഞിതു, അബ്ദുല്ല ചെറുമുക്ക്, ഫൈസൽ കൊടിഞ്ഞി,മുഹമ്മദലി,സാദിഖ് തെയ്യാല,മൂസ ജാറത്തിങ്ങൽ പ്രസംഗിച്ചു ...
Accident, Local news, Other

ബൈക്കും കാറും കൂട്ടി ഇടിച്ച് പാലച്ചിറമാട് സ്വദേശി മരിച്ചു

എടരിക്കോട് ബൈക്കും കാറും കൂട്ടി ഇടിച്ചു ഒരാള്‍ മരിച്ചു. പാലച്ചിറമാട് സ്വദേശി പെരിങ്ങോടാന്‍ സൈദലവി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 8. മണിക് ആയിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചു
Accident, Local news, Other

ദാറുൽഹുദ യൂണിവേഴ്സിറ്റിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്

തിരുരങ്ങാടി : ചെമ്മാട് കോഴിക്കോട് റോഡിൽ ദാറുൽഹുദ യൂണിവേഴ്സിറ്റിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. കൊണ്ടോട്ടി മൊറയൂർ സ്വദേശി ഇസഹാക്ക് എന്ന ആൾക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Local news, Other

മൂന്നിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മൂന്നിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനവും ഫുള്ളി ഓട്ടോമാറ്റട് ബയോ കെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും വള്ളിക്കുന്ന് എം.എല്‍.എ പി.ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സുഹറാബി ആദ്ധ്യക്ഷ്യം വഹിച്ചു. നിലവിലുള്ള പരിശോധനകള്‍ക്ക് പുറമെ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, റീനല്‍ ഫംഗ്ഷന്‍ ടെസ്റ്റ്, സീറം ലിപിഡ് പ്രൊഫൈല്‍ തുടങ്ങിയ പരിശോധനകളും ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്റ്റാര്‍ മുഹമ്മദ്, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, പി.പി. മുനീര്‍ മാസ്റ്റര്‍,സി.പി. സുബൈദ, ജാസ്മിന്‍ മുനീര്‍, ഹൈദര്‍.കെ. മൂന്നിയൂര്‍, സി.എം.കെ....
Local news, Other

ഇന്നവേറ്റിവ് പ്രോഗ്രാം ; അവാര്‍ഡുകള്‍ ഏറ്റുവാങ്ങി ത്യക്കുളം എ എം എല്‍ പി സ്‌കൂള്‍

പരപ്പനങ്ങാടി: ഇന്നവേറ്റിവ് പ്രോഗ്രാം ഉപജില്ല തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ത്യക്കുളം എ എം എല്‍ പി സ്‌കൂളിനുള്ള അവാര്‍ഡുകള്‍ പരപ്പനങ്ങാടി എ ഇ ഒ ശ്രീമതി സക്കീന ടീച്ചറില്‍ നിന്ന് പ്രധാനാധ്യാപിക സി.കെ.സിന്ധു ഏറ്റുവാങ്ങി. ഈ വര്‍ഷം സ്‌കൂളില്‍ നടപ്പിലാക്കിയ കായികപരിപോഷണ പരിപാടിയായ കാല്‍വെപ്പ് പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്. പരപ്പനങ്ങാടി ഉപജില്ലയിലെ വിവിധ എല്‍ പി, യു.പി വിഭാഗങ്ങളില്‍ നിന്നാണ് തൃക്കുളം എഎംഎല്‍പി സ്‌കൂളിന്റെ നൂതന പദ്ധതി കാല്‍വെപ്പ് മികച്ച നേട്ടം കരസ്ഥമാക്കിയത്. ഇന്നലെ നടന്ന എച്ച് എം കോണ്‍ഫറന്‍സിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ബി ആര്‍ സി ട്രൈനര്‍മാരായ റിയോണ്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, സുധീര്‍ മാസ്റ്റര്‍ ,എച്ച് എം ഫോറം കണ്‍വീനര്‍ കദിയുമ്മ ടീച്ചര്‍ എന്നിവരും പങ്കെടുത്തു. ...
Local news, Other

റേഷൻ കാർഡ് മസ്റ്ററിംഗ് :ആശങ്ക പരിഹരിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മൂന്നിയൂർ : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻ കടകളിൽ പോയി മസ്റ്ററിംഗിന് വേണ്ടി കൂടുതൽ സമയം കാത്തിരിക്കാൻ കഴിയാത്ത പ്രായം ചെന്നവർ, കിടപ്പ് രോഗികൾ, ഭിന്ന ശേഷിക്കാർ ,ഗർഭിണികൾ എന്നിവരുടെ ആശങ്ക പരിഹരിക്കുവാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി സിവിൽ സപ്ളൈസ് ഡയറക്ടറോട് ആവശ്യപ്പെട്ടതായി മുഖ്യമന്തിയുടെ അഡീഷണൽ സെക്രട്ടറി പൊതു പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറയെ അറിയിച്ചു. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മാർച്ച് 18നകം റേഷൻ കടകളിൽ ആധാർ കാർഡുമായി ചെന്ന് മസ്റ്ററിംഗ് നടത്തണമെന്നും അല്ലാത്ത പക്ഷം ഏപ്രിൽ 1 മുതൽ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ റേഷൻ കടകളിൽ പോയി നീണ്ട ക്യൂവിലും തിരക്കിലും ഏറെ നേരം നിന്ന് മസ്റ്ററിംഗ് നടത്താൻ കഴിയാത്ത പ്രായാധിക്യം കൊണ്ട് പ്രയാസപ്പെടുന്നവരും കിടപ്പ് രോഗികളും ഭിന്നശേഷി ക്കാരായിട്ടു...
Local news, Other

പിജി ഗാല 2.o എന്ന പേരിൽ പിജിഡേ സംഘടിപ്പിച്ചു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോളേജിലെ പിജി വിദ്യാർത്ഥികൾക്കായി പിജി ഡേ സംഘടിപ്പിച്ചു. പരിപാടിയിൽ കോളേജ് യൂണിയൻ ചെയർമാൻ അർഷദ് ഷൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് നിർവഹിച്ചു. പരിപാടിയിൽ പ്രശസ്ത മെന്റലിസ്റ്റ് അഭിനവ് മുഖ്യ അതിഥിയായിരുന്നു. കോളേജ് യൂണിയൻ അഡ്വൈസർ ബാസിം എംപി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജിൽ കായിക -പഠനമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പിജി റപ്പ് ഫർഹാൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് കോളേജ് മുൻ ചെയർമാൻ മുമീസ് നന്ദി അറിയിച്ചു. ...
Kerala, Local news, Malappuram

താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍

താനൂര്‍ : താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ചികിത്സാ ധനസഹായം ഇതുവരെ നല്‍കിയില്ലെന്ന് കുടുംബങ്ങള്‍. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും എംഎല്‍എയും ജില്ലാ കലക്ടറുമടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 2023 മെയ് 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂര്‍ ബോട്ട് അപകടം സംഭവിക്കുന്നത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിര്‍ പറഞ്ഞു. അപകടത്തില്‍ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ഒമ്പത...
Local news, Malappuram

ക്രെഡിറ്റ് കാർഡ് സേവനം : വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

തിരൂരങ്ങാടി : ക്രെഡിറ്റ് കാർഡ് സേവനത്തിൽ വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കൂരിയാട് സ്വദേശിയായ മധു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ കാർഡ്സ് ആന്റ് പേയ്‌മെന്റ് സർവ്വീസസിനും എതിരെ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ബാങ്കിലെ അക്കൗണ്ട് ഉടമയായ പരാതിക്കാരനെ വിളിച്ചുവരുത്തി നിർബന്ധമായാണ് ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ബാങ്ക് ആവശ്യപ്പെട്ടത്. ക്രെഡിറ്റ് കാർഡ് സൗജന്യമാണെന്നും 50,000 രൂപ വരെയുള്ള ഇടപാടുകൾ പണം ഇല്ലാതെ കാർഡുപയോഗിച്ച് നടത്താമെന്നും ഉറപ്പുനൽകിയാണ് ക്രെഡിറ്റ് കാർഡ് എടുപ്പിച്ചത്. തുടർന്ന് മൂന്നുമാസം വരെ പരാതിക്കാരൻ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ ഒന്നും നടത്തിയില്ല. എന്നാൽ മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ് കാർഡ് മുഖേന പണം നഷ്ടപ്പെടാൻ തു...
Local news

ഇ പോസ് മെഷീന്‍ തകരാറും മാസ്റ്ററിങ്ങും ; പൊറുതിമുട്ടി ജനങ്ങള്‍

തിരൂരങ്ങാടി : കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശപ്രകാരം മഞ്ഞ, പിങ്ക്, റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെയും മാസ്റ്ററിങ്് ഈ മാസം 31 നകം കേരളത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പൂര്‍ത്തീകരിക്കാത്ത അന്ത്യയോജന, ബിപിഎല്‍ റേഷന്‍ കാര്‍ഡുകളില്‍ അടുത്തമാസം മുതല്‍ റേഷന്‍ വിതരണം നടത്തുകയില്ലെന്നും അറിയിപ്പ് വന്നതോടെ റേഷന്‍ കടകളില്‍ മാസ്റ്ററിങ്ങിന് എത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയും ഈ പോസ് മെഷീന്‍ സര്‍വ്വര്‍ തകരാറിലാവുകയും മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം അവതാളത്തില്‍ ആകുന്നു ഇ പോസ് മെഷീന്‍ ഉപയോഗിച്ചാണ് റേഷന്‍ വിതരണവും മാസ്റ്ററിങ്ങും നടത്തുന്നത് പലപ്പോഴും യന്ത്രം തകരാറിലാവുകയും, നെറ്റ്വര്‍ക്ക് കിട്ടാതെ ആവുകയും ചെയ്യുന്നതോടെ കാത്തിരിപ്പ് മണിക്കൂറുകളോളം നീളുകയാണ് റംസാന്‍ അടുത്തതോടെ റേഷന്‍ വാങ്ങി റംസാനിനെ ഒരുങ്ങേണ്ട വീട്ടുകാര്‍ റേഷന്‍ ഷോപ്പില്‍ പോയി കുത്തിയിരിക്കുകയാണ് എ...
Accident, Other

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം. പരപ്പനങ്ങാടി കൊടപ്പാളിയില്‍ ആണ് സംഭവം. റിട്ടയേഡ് അധ്യാപകനായ എടവണ്ണപാറ സ്വദേശി അഴിഞ്ഞി തരത്തില്‍ അഹമ്മദ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി
Local news

കുട്ടിപ്പന്ത് കളി മത്സരത്തിൽ എ എം യൂ പി സ്കൂൾ പാലച്ചിറമാട് ജേതാക്കൾ

തിരൂരങ്ങാടി : പാലച്ചിറമാട് എ എം യൂ പി സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് കുട്ടിപ്പന്ത് കളി മത്സരം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പത്തോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ എ എം എൽ പി സ്കൂൾ പെരുമ്പുഴയെ പരാജയപ്പെടുത്തി എ എം യൂ പി സ്കൂൾ പാലച്ചിറമാട് ടൂർണമെൻ്റിലെ ജേതാക്കളായി.ജേതാക്കൾക്ക് മാനേജർ കുഞ്ഞിമൊയ്തിൻ കുട്ടി ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എ സി റസാഖ്,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ , അഡ്വ: റഷാദ് മൊയ്തിൻ,അസ്‌ലം മാസ്റ്റർ,യഹ്കൂബ് മാസ്റ്റർ, ഷാഫി മാസ്റ്റർ എന്നിവർ പങ്കെടുത്തു. ...
Local news

മൂന്നിയൂര്‍ പ്രതീക്ഷ ഭവന്‍ നാടിനു സമര്‍പ്പിച്ചു ; പാലിയേറ്റീവ് ക്ലിനിക്കുക യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി :പാലിയേറ്റിവ് ക്ലിനിക്കുകളാണ് യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ആശ്രയമറ്റ ജനവിഭാഗങ്ങള്‍ക്ക് നന്‍മയുടെ തണലാണിത്. മൂന്നിയൂര്‍ പ്രതീക്ഷ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പ്രതീക്ഷഭവന്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹ ജീവികളൊടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും പ്രേരണയാണ് പാലിയേറ്റീവുകള്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവാത്ത കാരുണ്യപ്രവര്‍ത്തനമാണ് ഇത്തരംകേന്ദ്രങ്ങള്‍ നിര്‍വ്വഹിക്കുന്നത്. അദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനം ധന സമ്പാദനമോ ആഘോഷമോ അല്ല. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതിമത വ്യത്യാസമില്ലാതെ കണ്ടെത്തി പരിരക്ഷിക്കുകയാണ് ചെയ്യുന്നത് .തങ്ങള്‍ പറഞ്ഞു സ്വാഗത സംഘം ചെയര്‍മാന്‍ വി.പികുഞ്ഞാപ്പു അദ്ധ്യക്ഷത വഹ...
Local news, Other

വി.ജെ.പള്ളിയിലെ സഫലം ’24 ശ്രദ്ധേയമായി

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നടന്ന സഫലം '24 പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവുത്സവം, രക്ഷിതാക്കളുടെ അമ്മോത്സവം, അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, സ്‌കൂളിന്റെ 100-ാം വാര്‍ഷിക പ്രഖ്യാപനം തുടങ്ങിയവ നടന്നു. സ്‌കൂളില്‍ നിന്നും ദീര്‍ഘകാല വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന വി.പി അബൂബക്കര്‍ മാസ്റ്റര്‍, പി.ജ്യോതിലക്ഷ്മി ടീച്ചര്‍ എന്നിവര്‍ക്കുള്ള പി.ടി.എ യുടെ സ്‌നേഹോപഹാര കൈമാറ്റവും സ്‌കൂളിലെ ജെ.ആര്‍.സി യൂണിറ്റ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. 2023-24 അധ്യയന വര്‍ഷത്തെ കുട്ടികളുടെ പഠന-പാഠ്യേതര നേട്ടങ്ങളും സ്‌കൂളിന്റെ മികവുകളും ഉള്‍കൊള്ളുന്ന 'മുദ്ര-2024' സ്‌കൂള്‍ സപ്ലിമെന്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് പ്രകാശനം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ...
error: Content is protected !!