ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിരോധം ഭീകര പ്രവർത്തനമായി ചിത്രീകരിക്കുന്നത് അപലപനീയം ; തിരൂരങ്ങാടി മണ്ഡലം വിസ്ഡം സമ്മേളനം
തിരൂരങ്ങാടി : ഭൂമി, സ്വയംഭരണം തുടങ്ങി അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഇസ്രാഈല്‍ വകവെച്ചു കൊടുക്കണമെന്നും നീതി നിഷേധത്തിനെതിരെയുള്ള ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിരോധത്തെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് അപലപനീയമെന്നും മമ്പുറത്ത് ചേര്‍ന്ന തിരൂരങ്ങാടി മണ്ഡലം വിസ്ഡം സമ്മേളനം അഭിപ്രായപ്പെടുന്നു.
ഫലസ്തീന്‍ വിഷയത്തില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റു മുതല്‍ അടല്‍ബിഹാരി വാജ്പേയി വരെയുള്ള പ്രധാനമന്ത്രിമാരും സ്വീകരിച്ച ഇന്ത്യയുടെ പരമ്പരാഗത നയം ഉയര്‍ത്തിപ്പിടിക്കണമെന്നും ഇസ്റാഈലിന്റെ അധിനിവേശ താല്പര്യങ്ങളെ വെള്ള പൂശുന്നതില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടം വിട്ടുനില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു.
ഫലസ്തീന്‍ പ്രശ്നം നീതിപൂര്‍വ്വം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്രസമൂഹം അടിയന്തിരമായി ഇടപെടണം. യുദ്ധ നടപടികളില്‍ നിന്ന് ഇസ്രായേല്‍ ഉള്‍പ്പെടെയു...