താനാളൂരിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍
താനൂര്‍: താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലും മീനടത്തൂര്‍ അമ്മംകുളങ്ങര ദേവി ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോടാശ്ശേരി നായരങ്ങാടി ചെറിയേക്കരജെയ്‌സണ്‍ (54) മാറമ്പള്ളിവാഴക്കുളം ലക്ഷംവീട് കോളനി കല്ലേത്ത് പറമ്പില്‍ ശ്രീക്കുട്ടന്‍ (27) എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്,
ഫെബ്രവരി 17 ന് പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലെയും, മീനടത്തൂര്‍ അമ്മംക്കുളങ്ങരെ ദേവി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളില്‍ നിന്നും, ക്ഷേത്ര ഓഫീസില്‍ നിന്നും പണവും ,മൊബൈലും മോഷണം നടത്തിയത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. താനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുമായി മോഷണം നടത്തിയ ക്ഷേത്രങ്ങളില്‍ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. പ്രതികളുടെ പേരില്‍ തൃശൂര്‍ പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ കേസുകള...