Thursday, December 25

Tag: Tirurangadi

കളിയാട്ടമുക്ക് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി അന്തരിച്ചു
Obituary

കളിയാട്ടമുക്ക് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് ടൗൺ കോൺഗ്രസ്സ് മുൻ പ്രസിഡന്റ് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി (75) നിര്യാതനായി.ഭാര്യ: ശാന്ത,മക്കൾ : പ്രസന്ന, അനിൽകുമാർ, അഭിലാഷ്, മരുമക്കൾ : ശ്രീധരൻ ചിറക്കൽ (തൃക്കുളം), ഷിജി, റിൻഷ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
Local news

വർഷങ്ങളായി ഓഫീസിൽ കയറിയിറങ്ങിയവർക്ക് പരിഹാരമായി തിരൂരങ്ങാടി നഗരസഭ ഫയൽ അദാലത്ത്

തിരൂരങ്ങാടി : വർഷത്തോളായി നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഓഫീസ് കയറിയിറങ്ങേണ്ടി വന്നവർക്ക് നഗരസഭയിൽ നടത്തിയ ഫയൽ അദാലത്ത് ആശ്വാസമായി. മിഷന്‍ 40 യുടെ ഭാഗമായി നഗരസഭയിലെ തീര്‍പ്പാകാതെ കിടന്ന ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി നഗരസഭ സംഘടിപ്പിച്ച ഫയല്‍ അദാലത്തിലൂടെ ലഭിച്ച 86 ഫയലുകളില്‍ 77 ഫയലുകള്‍ തീര്‍പ്പാക്കി. 9 ഫയലുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തീരുമാനിക്കുന്നതിനായി മാറ്റി വെക്കുകയുണ്ടായി. ഈ ഫയലുകളിലും ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും.86 ഫയലുകളില്‍ 67 ഫയലുകളും ഒക്യുപെന്‍സിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ തന്നെ 48 ഫയലുകള്‍ പി.എം.എ.വൈ-യില്‍ ഉള്‍പ്പെട്ടതുമായിരുന്നു. പല കാരണങ്ങളാല്‍ നഗരസഭയില്‍ നിന്ന് അനുമതി നല്‍കാന്‍ സാധിക്കാതെ വന്ന 5 വര്‍ഷത്തോളം പഴക്കമുള്ള ഫയലുകളും അദാലത്തില്‍ പരിഗണിക്കുകയുണ്ടായി. ഓഫീസിൽ നിരന്തരം കയറി ഇറങ്ങി മടുത്തവർക്ക് ആശ്വാസമായി ഫയൽ അദാലത്ത് പുതുതായി ചുമതല ഏറ...
Other

മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമിമാനവികതകൊരു ഇശൽ സ്പർശംഎന്ന ശീർഷകത്തിൽ ഒന്നര മാസ കാലമായി നടന്നമെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ചു. തിരുരങ്ങാടി ചാപ്റ്റർ സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മനരിക്കൽ അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു. വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ഇബ്രാഹിം ചെമ്മാട്, സഹീദ് ഗ്രാമ്പു കെ പി. നസീമ ടീച്ചർ. സു ഹ് റ കൊളപ്പുറം ചെമ്പ വഹീദ .പി കെ. റയ്‌ഹാനത്ത്, സീനത്ത് പുളികലകത്ത്, ആരിഫ വലിയാട്ട്, .കബീർ കക്കാട്, സി പി. സിദ്ധീഖ്, അഷ്‌റഫ്‌ ചെട്ടിപ്പടി, ഫൈസൽ ചെമ്മാട് എന്നിവർപ്രസംഗിച്ചു. സി പി. നസ്രുള്ള, പികെ. നിസാർ ബാബു, അഷ്‌റഫ്‌ ഓനാരി, നുഹ ഖാസിം, എം വി റഷീദ് എന്നിവർ ചേർന്നു ഗാനവിരുന്നൊരുക്കി.ഭാരവാഹികൾ പ്രസിഡന്റ് . അഷ്‌റഫ്‌ മനരിക്കൽ, ജനറൽ സെക്രട്ടറി, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ട്രഷറർ യു. ഇസ്സു ഇസ്മായി...
Obituary

ചേളാരിയിൽ ഗൃഹനാഥനെ ബാത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി

ചേളാരി : മധ്യവയസ്‌കനെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനൂർ തിക്കൻതൊടി പോക്കാട്ട് പത്മനാഭന്റെ മകൻ രാജൻ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡയാലിസിസ് കഴിഞ്ഞു വന്നതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ, കോമള. മക്കൾ: ജിതിൻ, ജിഷ്ണു.
Malappuram

ജില്ലയില്‍ ജൈവമാലിന്യ സംസ്‌കരണത്തിന് പദ്ധതി ഒരുങ്ങുന്നു: ആദ്യഘട്ടത്തില്‍ തിരൂരങ്ങാടി ഉൾപ്പെടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പിലാക്കും

തിരൂരങ്ങാടി :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അജൈവമാലിന്യങ്ങളോടൊപ്പം തന്നെ ജൈവ മാലിന്യ സംസ്‌കരണം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി. പ്രാരംഭ പദ്ധതിയായി ജില്ലയിലെ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതല മാലിന്യമുക്ത നവകേരളം ക്യാംപയിന്‍ സെക്രട്ടറിയേറ്റ് അവലോകനയോഗത്തില്‍ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയില്‍ പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി നഗരസഭകളിലും തിരുവാലി, പുറത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലുമായി പദ്ധതി നടപ്പിലാക്കും. ജനുവരിയോടെ ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിന് കഴിയാത്തത് ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ...
Crime

31 വർഷത്തിന് ശേഷം പൂർവവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കിയ പൂർവ വിദ്യാർത്ഥി അധ്യാപികയുടെ 21 പവനും 27 ലക്ഷവും തട്ടിയെടുത്തു

പരപ്പനങ്ങാടി : 31 വർഷത്തിനുശേഷം നടന്ന പൂർവവിദ്യാർഥി സംഗമത്തിനെത്തി പരിചയം പുതുക്കിയയാൾ അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും തട്ടി മുങ്ങി. ഒളിച്ചു താമസിക്കുകയായിരുന്ന ശിഷ്യനെയും ഭാര്യയെയും കർണാടക യിൽ നിന്ന് പൊക്കി പോലീസ്. ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൽ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളു (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. 1988-90 കാലത്ത് തലക്കടത്തൂർ സ്കൂളിൽ തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി നെടുവ സ്വദേശിയായ അധ്യാപികയെയാണ് തട്ടിപ്പി നിരയാക്കിയത്. പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കിയശേഷം ഇയാൾ അധ്യാപികയുടെ സ്നേഹം പിടിച്ചു പറ്റി. നിരന്തരം വീട്ടിൽ സന്ദർശനം നടത്തി സൗഹൃദം നിലനിർത്തി. പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വർണ വുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു...
Accident

ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു

തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്മാൻ (24),വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24),താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്.ഇന്നലെ രാത്രി 8.30 ന് ആണ് അപകടം.കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നകാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്.അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്....
Kerala

കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം

തിരൂരങ്ങാടി : രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്തെ നിറസാന്നിധ്യമായ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം. പൂതംകളി കലാരംഗത്തെ അമ്പലപടിക്കൽ നാരായണനോടൊപ്പമാണ് കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിയും അവാർഡിനർഹനായത്. കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്കാണ് ഈ അവാർഡ് നൽകുന്നത്. 1972–ലാണ് രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്ത് എത്തിയത്. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി പതിനയ്യായിരത്തിലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ബീരാൻ കാക്കയും രാമനും തമ്മിൽ ഗ്രാമീണ പശ്ചാത്തലത്തിലെ ചായക്കടയിൽവച്ചു നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളാണ് കഥാപ്രസംഗങ്ങളിലെ ഉള്ളടക്കം. രാഷ്ട്രീയ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള അവതരണം സദസ്സിനെ കയ്യിലെടുക്കും. 1972–ൽ കേന്ദ്ര സർക്കാർ കേരളത്തിന് അരി തടഞ്ഞപ്പോൾ സംസ്ഥാനത്തുനിന്നുള്ള നിവേദക സംഘം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കാണാൻ പോയ സംഭ...
Obituary

ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമ മുന്നിയൂർ മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

മുന്നിയൂർ : പാറക്കാവ് സ്വദേശിയും ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമയും ആയ ചെമ്പൻ മുഹമ്മദ് കുട്ടി എന്ന കൂറാജി (74) അന്തരിച്ചു. പാറക്കാവ് ജുമാമസ്ജിദ് മുൻ ജനറൽ സെക്രട്ടറി യും മദ്രസ കമ്മിറ്റി അംഗവുമാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 ന് മുന്നിയൂർ ചെനക്കൽ സുന്നി ജുമാ മസ്ജിദിൽ. ഭാര്യമാർ, നഫീസ, ആയിഷ.മക്കൾ: മൈമൂനത്ത്, അസ്മാബി, ഫാത്തിമ, ഖദീജ, സാജിദ,ഹസീന, മുജീബ്, നിസാർ, ഫൈസൽ, അഷ്റഫ്, ഹനീഫ, മുഹമ്മദ് യാസീൻ, അൻഷിഫ്...
Other

ഒരു വർഷം കഴിഞ്ഞിട്ടും കാണാതായ വയോധികയെ കുറിച്ച് വിവരമില്ല, കുടുംബം ഹൈക്കോടതിയെ സമീപിച്ചു

റുഖിയ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ നിന്നും ഒരു വർഷം മുമ്പ് കാണാതായ പനമ്പുഴ റോഡ് വടക്കേതല റുഖിയ (75) യുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. പ്രാദേശിക പോലീസിൻ്റെ ഇതുവരെയുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും കൃത്യമായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് റുഖിയയുടെ മകൻ യാസർ അറഫാത്ത് ഹൈക്കോടതിയെ സമീപിച്ചത്. 2024 ജൂൺ മാസം 21 ൻ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് റുഖിയയെ കാണാതാകുന്നത്. ഉടൻ തന്നെ മകൻ യാസർ അറഫാത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടിലും പരിസര പ്രദേശങ്ങളിലും ഊർജ്ജിത തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പരിസരങ്ങളിലെ സി.സി.ടി.വിക...
Other

‘ശുഊര്‍’: ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു

തിരൂരങ്ങാടി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു. ഇന്നലെ രാത്രി വാഴ്‌സിറ്റിയില്‍ വെച്ച് നടന്ന സമാപന സമ്മേളനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകാധ്യാപനങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്നും അവ ജീവിതത്തില്‍ പുലര്‍ത്തണമെന്നും യുദ്ധ ഭൂമിയില്‍ പോലും എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ച പ്രവാചക പാഠങ്ങള്‍ പുതിയ കാലത്തിനു വലിയ മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്നത് വംശഹത്യയാണെന്നും ലോകത്ത് സമാധാനം പുലരണം എന്നും തങ്ങള്‍ പ്രസ്താവിച്ചു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഇശ്ഖ് മജ്ലിസിന് സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കി. ദാറുല്...
Other

മികച്ച വിജയം നേടിയവരെ ആദരിച്ച് തിരൂരങ്ങാടി നഗരസഭ വിജയസ്പർശം പദ്ധതി

തിരൂരങ്ങാടി നഗരസഭയിൽവിജയസ്പർശം പദ്ധതിക്ക് പ്രൗഢമായ തുടക്കം തിരൂരങ്ങാടി മുനിസിപ്പാലിറ്റി 2025- 26 അക്കാദമിക വർഷം വിജയഭേരി - വിജയസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും,LSS/USS വിജയികളെ ആദരിക്കലും പ്രൗഢമായി, വിദ്യാലയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കത്തിലെത്തിക്കുന്നതാണ് വിജയ സ്പർശം,SSLC ,+2 പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളുകളെ ആദരിച്ചു. സംസ്ഥാന തലത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് പുരസ്കാരം നേടിയ GMUP സ്കൂൾ വെന്നിയൂരിനെയും ആദരിച്ചു,നഗരസഭാ ചെയർമാൻ ഉദ്ഘാടനം കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു. വികസന കാര്യ ചെയർമാൻ, ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. സോനാ രതീഷ്, സി,പി സുഹറാബി, ഇ, പി,ബാവ, ലിജ ജയിംസ്, ഒ, ഷൗഖത്തലി, കെ, കദിയാമു ടീച്ചർ,സി,എച്ച് അജാസ് എന്നിവർ പ്രസംഗിച്ചു, ....
Malappuram

‘ശുഊര്‍’: ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപനം ഇന്ന്

' തിരൂരങ്ങാടി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സംഘടിപ്പിക്കുന്ന 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിനിന്റെ സമാപനം ഇന്ന് രാത്രി ഏഴിന് ദാറുല്‍ഹുദായില്‍ വെച്ച് നടക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഇശ്ഖ് മജ്‌ലിസും നടക്കും. ഏപ്രില്‍ 5 ന് തുടക്കം കുറിച്ച ക്യാമ്പയിനിന്റെ ഭാഗമായി വിവിധ യു.ജി കോളേജുകളിലും ഓഫ് കാമ്പസുകളിലും മറ്റും വ്യത്യസ്ത പരിപാടികള്‍ നടന്നു.സമാപന സമ്മേളനം വാഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഇശ്ഖ് മജ്‌ലിസിന് സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കും....
Crime

കൂൾബാറിന്റെ മറവിൽ മദ്യ വിൽപ്പന; കച്ചവടക്കാരൻ പിടിയിൽ

പരപ്പനങ്ങാടി : കൂൾബാറിൽ അനധികൃത വില്പനക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. വിൽപ്പനക്കായി കൂൾ ബാറിൽ മദ്യം സ്റ്റോക്ക് ചെയ്ത , ഊരകം പൂളപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63) യെയാണ് വിൽപ്പനക്കായി മദ്യം ശേഖരിച്ചു വെച്ച കുറ്റത്തിന് തിരുരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി കെ സൂരജ് അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയിൽ ഇയാളുടെ കരിയാടുള്ള പരിശോധന നടത്തിയ എക്സൈസ് സംഘം കടയിൽ നിന്ന് ചാക്കുകൾ ഒളിപ്പിച്ച് നിലയിൽ 39 കുപ്പികളിൽ പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു. നേരത്തെയും ഇയാളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകൾ ഉണ്ട് . റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ ദിലീപ്. കുമാർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ എന്നിവർ പങ്കെടുത്തു...
Crime

അരീത്തോട് ഹോട്ടലിൽ മോഷണം; സിസിടിവി ഉൾപ്പെടെ കവർന്നു

എ ആർ നഗർ : ഹോട്ടലിൽ മോഷണം. പണവും സിസിടിവിയും കവർന്നു. അരീത്തോട് തല വെട്ടിയിലുള്ള ബിസ്മി ഹോട്ടലിൽ ആണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഹോട്ടലിൻ്റെ അടുക്കള ഭാഗത്തെ ഗ്രിൽ പൊളിച്ചു അകത്ത് കയറിയ മോഷ്ടാവ് നേർച്ച പെട്ടിയിൽ ഉണ്ടായിരുന്ന 3000 രൂപയും മേശയിൽ ഉണ്ടായിരുന്ന 3500 രൂപയും കവർന്നു. ഹോട്ടലിന് അകത്ത് ഉണ്ടായിരുന്ന സിം ഇടുന്ന സി സി ടി വി ക്യാമറയും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കാറിൽ മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവർ വരുന്നത് വീഡിയോ യിൽ കാണുന്നുണ്ട്. ഉടമ മമ്പുറം അരീതോട് സ്വദേശി ചെമ്പൻ സൈദലവി പോലിസിൽ പരാതി നൽകി....
Local news

ആത്മഹത്യ പ്രതിരോധത്തിന്റെ ഭാഗമായി പിഎസ്എംഒ കോളെജിൽ ഹാപ്പി ലൈഫ് സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ആത്മഹത്യ പ്രതിരോധത്തിൻ്റെ ഭാഗമായി തിരുരങ്ങാടി പിഎസ്എംഒ കോളെജിൽ ഹാപ്പി ലൈഫ് എന്ന വിഷയത്തിൽസെമിനാർ സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതക്കെതിരെ വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളെജ് അലുമിനി അസോസിയേഷനും ജീവനി കൗൺസിലിംഗ് സെല്ലുമായി സഹകരിച്ചാണ് പ്രോഗ്രാംസംഘടിപ്പിച്ചത്. കോളെജ് സെമിനാർ ഹാളിൽ നടന്ന പരിപാടിതാനുർ ഡിവൈഎസ്പി പി.പ്രമോദ് ഉദ്ഘാടനം ചെയ്തു.ക്യാമ്പസുകളിൽ വിദ്യാർത്ഥി കുട്ടായ്മകൾ രൂപികരിച്ച് ആത്മഹത്യ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിമനോരോഗ വിദഗ്ധൻ ഡോ. കെ.മുഹമ്മദ് ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.ജീവിത ശൈലി പരിശിലകരായ നസ്‌ല തേജസ്, ടി. മഞ്ജുളഎന്നിവർ ക്ലാസെടുത്തു. കോളെജ് പ്രിൻസിപ്പൽ കെ. നിസാമുദ്ധീൻ, അലുമിനി...
Accident

വേങ്ങരയിൽ ഓട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : ഓട്ടോ ഡ്രൈവറെ താമസിക്കുന്ന സ്ഥലത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര ഗാന്ധിദാസ് പടി തച്ചരു പടിക്കൽ കൊളക്കാട്ടിൽ മുഹമ്മദിന്റെ മകൻ, വെട്ടുതോട് ചെമ്പട്ട കോളനിയിൽ വാടകക്ക് താമസിക്കുന്ന ടി.കെ.അബ്ദുസ്സലിമിനെ (45) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്ന സലീം ഇപ്പോൾ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....
Malappuram

നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചു, 8 പേർ ഭൂമിയുടെ അവകാശികളായി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ ചേർന്ന ലാൻ്റ് അസൈൻമെൻ്റ് കമ്മിറ്റി യോഗത്തിൽ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവരിൽ നിന്നും എട്ട് കുടുംബങ്ങൾ നറുക്കെടുപ്പിലൂടെ ഭൂമിയുടെ അവകാശികളായി. പരപ്പനങ്ങാടി നഗരസഭയിലെ നെടുവ വില്ലേജിൽ മൂന്ന് പേർക്കും, പെരുവള്ളൂർ വില്ലേജിൽ അഞ്ച് പേർക്കുമാണ് നറുക്കെടുപ്പിലൂടെ ഭൂമി ലഭ്യമായത്. തിരൂർ സബ്ബ് കലക്ടർ ദിലീപ്.കെ. കൈനിക്കര ഐഎഎസ്, നറുക്കെടുപ്പ് ഉൽഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. സാജിത , തഹസിൽദാർ പി.ഒ. സാദിഖ്, ഭൂ പതിവ് കമ്മറ്റി അംഗങ്ങളായ എ.പി. കെ. തങ്ങൾ,ഗിരീഷ് തോട്ടത്തിൽ, കെ.പി. ബാലകൃഷ്ണൻ, കേശവൻ മംഗലശ്ശേരി, ബാബു പള്ളിക്കര,...
Other

കേരള പ്രവാസി സംഘം ചെമ്മാട്ട് ഖത്തർ ഐക്യദാർഢ്യ പ്രകടനം നടത്തി

തിരൂരങ്ങാടി : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്രായേൽ ഭീകരതയ്ക്കെതിരെ ഖത്തർ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചെമ്മാട്ട് നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ പി സക്കീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഹക്കീം മാറാത്ത് അധ്യക്ഷനായി. അബ്ദുറഹ്മാൻ മച്ചിഞ്ചേരി, അബ്ദു തെന്നല എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപാട്ട് സ്വാഗതവും സനീർ പൂഴിത്തറ നന്ദിയും പറഞ്ഞു. ഫോട്ടോ : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട്ട് നടന്നഖത്തർ ഐക്യദാർഢ്യ പ്രകടനം....
Accident

പരപ്പനങ്ങാടിയിൽ പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം.പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം. ബീഹാറിലെ കജേത ദക്ഷിൺതോല പോസ്റ്റ് സാറാ ഇസ്താ ബറാർ വാർഡ് 9 കജേതല സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്....
Crime

14 കാരിയെ ഗർഭിണിയാക്കി മുങ്ങിയ പ്രതി 4 വർഷത്തിന് ശേഷം പിടിയിൽ

തേഞ്ഞിപ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ മുങ്ങിയ പ്രതി നാല് വര്‍ഷത്തിന് ശേഷം തേഞ്ഞിപ്പലം പോലിസിൻ്റെ പിടിയിലായി. ചേലേമ്പ്ര സ്വദേശി നിസരി ജങ്ഷനില്‍ നിവേദിത സ്‌കൂളിന് സമീപം താമസിക്കുന്ന ആര്യന്‍ തോപ്പില്‍ വീട്ടില്‍ എ.പി മുഹമ്മദ് ഹര്‍ഷാദ് (26) ആണ് പിടിയിലായത്. 2021 ല്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു വിചാരണ നടക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. തേഞ്ഞിപ്പലം എസ്.എച്ച്.ഒ എസ്.കെ പ്രിയന്റെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍ വി. പിള്ള, എ.എസ്.ഐ സി. സാബു, സി.പി.ഒ മാരായ കെ.വി മുനീര്‍, ടി.ടി അനീഷ്, കെ.ആര്‍ അജേഷ്...
Obituary

25 വർഷമായി നാട്ടിൽ പോകാതെ റിയാദിൽ, നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെ കരിപറമ്പ് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദീർഘകാലമായി നാട്ടിൽ വരാതെ പ്രവാസ ജീവിതം തുടർന്ന ചെമ്മാട് കരിപറമ്ബ് സ്വദേശി മരിച്ചു. പരേതരായ നായാടി മന്നത്ത് - ദേവു എന്നിവരുടെ മകൻ. കരിപറമ്പ് സ്വദേശി സോമസുന്ദരൻ (65) ആണ് സൗദി അറേബ്യയിലെ റിയാദ് (സുലൈ) താമസസ്ഥലത്ത് മരിച്ചത്. 38 വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന സോമ സുന്ദരൻ അവിവാഹിതനാണ്. കഴിഞ്ഞ 25 വർഷമായി നാട്ടിലേക്ക് മടങ്ങിയിട്ടില്ല. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വോളന്റിയർമാർ രംഗത്തുണ്ട്....
Breaking news

തേഞ്ഞിപ്പലത്ത് അജ്ഞാത വസ്തു ഉഗ്രശബ്ദത്തോടെ പറമ്പിൽ വീണ് പൊട്ടി

ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി തേഞ്ഞിപ്പാലം : ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി. കൊളത്തോട് പ്രദേശത്ത് ആണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12.30 നു ആണ് സംഭവം. ആകാശത്തു നിന്നും വന്നുവീണ അജ്ഞാത വസ്തു പറമ്പിൽ ഉഗ്രശബ്ദത്തോടെ വീണ് പൊട്ടി. സംഭവത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. വള്ളിക്കുന്ന് ഭാഗത്ത് നിന്നാണ് വസ്തു ആകാശത്തിലൂടെ കടന്ന് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പിൽ പതിച്ച ഭാഗത്ത് പുല്ലുകൾ ചെറിയ രീതിയിൽ തീ പിടിച്ച് കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.പുഴയുടെ അക്കരെ ഉള്ള ആർമി ക്യാമ്പിൽ നിന്ന് പരിശീലന സമയത്ത് ആണോ ഇത് വന്നത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവ വിവരം അറിഞ്ഞതോടെ ബോംബ് സ്ക്വാഡ് അംഗങ്ങളും പോലീസും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വസ്തുവിന്റെ സ്വഭാവം വ്യക്തമാവാൻ കൂടുതൽ പരിശോധനകൾ തുടരുകയാണെന്...
Obituary

വെള്ളിയാമ്പുറം പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു

നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു. ഖത്തറിൽ പ്രവാസി ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പനയത്തിൽ മുസ്തഫ ഹാജി, കമ്മു ഹാജി, ഗഫൂർ, അജ്നാസ്, മൻസൂർ, ഫാത്തിമ, സാബിറ എന്നവർ മക്കളാണ് . കബറടക്കം ഇന്ന് നടക്കും.
Obituary

കൊളപ്പുറം സൗത്ത്‌ കപ്പിയോടത്ത് കുഞ്ഞാലി മുസ്ലിയാർ അന്തരിച്ചു

എ ആർ നഗർ : കൊളപ്പുറം സൗത്ത് സ്വദേശി കപ്പിയോടത്ത്കെ.പി കുഞ്ഞാലി മുസ്ലിയാർ (66) അന്തരിച്ചു. ജനാസ നിസ്ക്കാരം ഇന്ന് 19-8-25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളപ്പുറം സൗത്ത് ജുമാ മസ്ജിദിൽ. ഭാര്യ ആമീന കൊളക്കാട്ടിൽമക്കൾ : ജലീൽ (കുഞ്ഞാവ )അഷ്റഫ്,മുഹ്സിൻ,ഫുആദ്,നസീറ, നൂറ.മരുമക്കൾ :യൂനുസ് പറമ്പിൽ പീടിക,സാദിഖ് കുന്നുംപുറം, ആയിശാബി,ഫർസാന,റജുല....
Obituary

വെന്നിയൂർ ഭഗവതിക്കാവുങ്ങൽ മുഹമ്മദ്‌ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: വെന്നിയൂർ പരേതനായ ഭഗവതിക്കാവുങ്ങൽ കോയക്കുട്ടിയുടെ മകൻ മുഹമ്മദ്‌ കുട്ടി (85) നിര്യാതനായി. കോട്ടക്കൽ ചന്തയിൽ ദീർഘകാലം ഉള്ളി കച്ചവടം ചെയ്തിരുന്നു. ഭാര്യ പരേതയായ ആച്ചുമ്മു. മക്കൾ: അബ്ദുൽ മജീദ്‌, മുജീബ്‌ റഹ്മാൻ, നഫീസ, സഫിയ, സുബൈദ, സാജിദ, സൗദ, സമീറ, പരേതനായ അബ്ദു മോൻ. മരുമക്കൾ: അഹ്മദ്‌ പാറക്കാവ്‌, മുസ്തഫ സൂപ്പി ബസാർ, മുഹമ്മദ്‌ കുട്ടി മനാട്ടിപ്പറമ്പ്‌, മൊയ്തീൻ കോയ വി.കെ പടി, അബ്ദുർറഷീദ്‌ കളിയാട്ടുമുക്ക്‌, അബ്ദുറഷീദ്‌ വേങ്ങര, ഹാജറ, അസ്മാബി, ഖൈറുന്നിസ. മയ്യിത്ത്‌ നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്‌ വെന്നിയൂർ ജുമാ മസ്‌ജിദിൽ....
Other

മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിക്കലും കുട്ടികൾക്ക് കാതുകുത്തി കമ്മലിടുകയും ചെയ്തു

ചെമ്മാട് : ആൾ കേരള ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് കമ്മിറ്റി വിശ്വകർമ ദിനത്തോട് അനുബന്ധിച്ച് മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിച്ചു. നിർധനരായ കുട്ടികൾക്ക് കാതുകുത്തി കമ്മൽ ഇട്ടു നൽകുകയും ചെയ്തു. സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി എച്ച് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൗഷാദ് സിറ്റി പാർക്ക് മുഖ്യാതിഥിയായി. പനക്കൽ സിദ്ദിഖ്, വി.പി.ജുനൈദ് തൂബ, പി.കെ.സൽമാൻ ആമിയ, സന്തോഷ്, സിദ്ദിഖ് സഫ, ബാപ്പു ദുബായ്, അഷ്റഫ് അൽ മജാൽ, നാസർ മാട്ടിൽ, എ കെ സി ഹരിദാസ്, ശരീഫ് റയ്യാൻ, ഫഖ്‌റുദ്ധീൻ മുഹബ്ബത്ത്, എന്നിവർ പ്രസംഗിച്ചു....
Malappuram

പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം

പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്...
Malappuram

തിരൂരങ്ങാടി ഒ.യു.പി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സിന് വീണ്ടും അംഗീകാരം

തിരൂരങ്ങാടി : മികച്ച ഗൈഡ്സ് യൂണിറ്റിന് ജില്ലാ അസോസിയേഷൻ ഏർപ്പെടുത്തിയ ശ്രീരംഗൻ കുഞ്ചു പണിക്കർ അവാർഡ് നേടി തിരൂരങ്ങാടി ഒ.യു.പി സ്ക്കൂൾ സ്കൗട്ട് & ഗൈഡ്സ്.ഇത് രണ്ടാം തവണയാണ് യൂണിറ്റ് അവാർഡ് കരസ്ഥമാക്കുന്നത്. ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് ഏറെ മുൻഗണന നൽകുന്ന യൂണിറ്റ് കഴിഞ്ഞ വർഷം സ്കൂളിലെ പാവപ്പെട്ട കുട്ടിക്ക് പതിനൊന്നരലക്ഷം ചിലവഴിച്ച് സ്നേഹഭവനം നിർമ്മിച്ച് നൽകി.സേവ് വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ തുക കലക്ട് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.രോഗികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണംവിവിധ ബോധവൽകരണ ക്യാമ്പയിനുകൾ, സഹവാസക്യാമ്പ് ഒട്ടനവധി പുതുമയാർന്ന പ്രവർത്തനങ്ങളാണ് യൂണിറ്റ് കാഴ്ചവെച്ചത്. താനൂർ വ്യാപാരഭവനിൽ വെച്ച് നടന്ന ജില്ലാ സെമിനാറിൽ താനൂർ ഡി വൈ എസ് പി . പി പ്രമോദ് അവാർഡ് വിതരണം ചെയ്തു.സ്കൗട്ട് ആൻ്റ് ഗൈഡ്സ് അധ്യാപകരായ എ പി. സുലൈഖ, കെ. ഷബ്ന , എം. ശാഹിദ, കെ അബ്ദുറഹിമാൻ, വി കെ സിദ്ധീഖ്, പി സലീ...
Obituary

ചെറുമുക്ക് പെരിങ്ങോട് അബൂബക്കർ അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി പെരിങ്ങോട് അബൂബക്കർ (60) നിര്യാതനായി.ഭാര്യ: തിത്തീമു. മക്കൾ:  ശരീഫ, ലുബ്‌ന, ഫർസാന, ഉമ്മുഹബീബ, ആരിഫ, ശഹാന.മരുമക്കൾ : മുസ്തഫ, ഹാരിസ്, ജംശിഖ്, സ്വാലിഹ്, ഉസ്മാൻ, നബീൽ
error: Content is protected !!